സ്വാശ്രയ മെഡിക്കൽ/ഡെന്റൽ കോളജുകളിലെ എൻആർഐ ക്വോട്ട: അപേക്ഷകർ രേഖകൾ സമർപ്പിക്കണം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ/ഡെന്റൽ കോളജുകളിലെ 15 ശതമാനം എൻആർഎ ക്വാട്ടാ സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ/രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലൂടെ അപ്ലോഡ് ചെയ്യണം.
എൻആർഐ ക്വോട്ട
എൻആർഐ ക്വോട്ട പ്രവേശനത്തിന് അപേക്ഷകൻ/അപേക്ഷക വിദേശത്തു ജോലി ചെയ്യുന്ന അച്ഛൻ/അമ്മ/സഹോദരൻ അല്ലെങ്കിൽ സഹോദരി (മാതാപിതാക്കളുടെ സഹോദരീ സഹോദരന്മാരുടെ മകൻ/മകൾ ഉൾപ്പെടെ)/ഭർത്താവ്/ഭാര്യ/അച്ഛന്റേയോ അമ്മയുടെയോ സഹോദരീ സഹോദരന്മാർ (അച്ഛന്റേയോ അമ്മയുടെയോ മാതാപിതാക്കളുടെ സഹോദരീ സഹോദരന്മാരുടെ മകൻ/മകൾ ഉൾപ്പെടെ) അർധ സഹോദരൻ/അർധ സഹോദരി/ദത്തെടുത്ത അച്ഛൻ അല്ലെങ്കിൽ ദത്തെടുത്ത അമ്മയുടെ ആശ്രിതരായിരിക്കണം.
സമർപ്പിക്കേണ്ട രേഖകൾ
താഴെ പറയുന്ന രേഖകൾ ആവശ്യപ്പെടുന്ന മുറയ്ക്കു പ്രവേശന പരീക്ഷാ കമ്മീഷണർക്കു സമർപ്പിക്കണം.
സ്പോണ്‍സറും വിദ്യാർഥിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന റവന്യൂ അധികാരികളിൽ നിന്നുള്ള സർട്ടിഫിക്കറ്റ്.
തൊഴിൽ ദാതാവ് നൽകിയതും എംബസി സാക്ഷ്യപ്പെടുത്തിയതുമായ ഓവർസീസ് എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തൊഴിൽ സംബന്ധിച്ച് എംബസി അഥവാ കോണ്‍സുലേറ്റ് പാസ്പോർട്ടിൽ സാക്ഷ്യപ്പെടുത്തിയിരിക്കണം. എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റിനു പകരം സ്പോണ്സർ ഒരു എൻആർഐ/ഓവർസീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ /ഗ്രീൻ കാർഡ് ഹോൾഡർ ആണെന്നു സാക്ഷ്യപ്പെടുത്തി എംബസി അഥവാ കോണ്‍സുലേറ്റ് നൽകുന്ന സർട്ടിഫിക്കറ്റ് സ്വീകരിക്കും.
വീസ സ്റ്റാമ്പ് ചെയ്തതും എംബസി സാക്ഷ്യപ്പെടുത്തിയതുമായ സ്പോണ്‍സറുടെ പാസ്പോർട്ടിന്റെ പകർപ്പ്.
വിദ്യാർഥിയെ സ്പോണ്സർ ചെയ്യുന്നതിനുള്ള സ്പോണ്‍സറുടെ സമ്മതപത്രം.
സ്പോണ്സർ ഒരു ഇന്ത്യൻ പൗരൻ/ഓവർസീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ/പേഴ്സണ്‍ ഓഫ് ഇന്ത്യൻ ഒറിജിൻ എന്നു തെളിയിക്കുന്ന രേഖ.
എൻആർഐ ക്വോട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ KEAM2018 Candidate Portalþ ൽ പ്രവേശിച്ച് NRI Document Submission എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് പ്രസ്തുത രേഖകൾ 21നു വൈകുന്നേരം അഞ്ചിനു മുമ്പ് അപ്ലോഡ് ചെയ്യണം. നിശ്ചിത സമയത്തിനകം ആവശ്യമായ സർട്ടിഫിക്കറ്റുകൾ/രേഖകൾ അപ്ലോഡ് ചെയ്യുന്ന വിദ്യാർഥികളെ ഉൾപ്പെടുത്തി എൻആർഐ കാറ്റഗറി ലിസ്റ്റ് അലോട്ട്മെന്റിനു മുമ്പു പ്രസിദ്ധീകരിക്കും. കൃത്യമായ രേഖകൾ സമർപ്പിക്കാത്തവരെ എൻആർഐ കാറ്റഗറി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതല്ല. ഫോണ്‍ : 04712339101, 102, 103, 104.