ബിരുദ പ്രവേശനം: ഫീസ് അടയ്ക്കാനുള്ള അവസാന തീയതി 18 വരെ നീട്ടി
കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ബിരുദ പ്രവേശനത്തിന് ഒന്നാം അലോട്ട്മെന്റ് ലഭിച്ചവർക്ക് സർവകലാശാല ഫീസ് അടക്കാനുള്ള അവസാന തീയതി 18 വരെ നീട്ടി. 18ന് വൈകുന്നേരം അഞ്ചു വരെ ഓണ്‍ലൈനായി എസ്ബിഐ കളക്ട് മുഖേന ഫീസ് അടയ്ക്കാം. ഫീസ് അടയ്ക്കുന്നവർ UG Admission Admission Fee (General/SEBC), UG Admission Admission Fee (SC/ST) എന്നീ കാറ്റഗറിയിൽ മാത്രം ഫീസ് അടയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മറ്റു കാറ്റഗറിയിൽ ഫീസടച്ചാൽ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. ഇങ്ങനെ തെറ്റായി അടച്ച ഫീസ് തിരികെ ലഭിക്കുന്നതല്ല. ഫീസ് അടച്ച വിവരങ്ങള്‍ വെബ്സൈറ്റിൽ നിർബന്ധമായും അപ്ലോഡ് ചെയ്യേണ്ടതാണ്. ഒന്നാം അലോട്ട്മെന്റിൽ അലോട്ട്മെന്റ് ലഭിച്ചവർ ഫീസ് അടച്ച് വിവരങ്ങൾ അപ്ലോഡ് ചെയ്തില്ലെങ്കിൽ അലോട്ട്മെന്റിൽനിന്നും പുറത്താകും.
രണ്ടാം അലോട്ട്മെന്റ് 20 ന് വൈകുന്നേരം അഞ്ചിന് പ്രസിദ്ധീകരിക്കും. അപേക്ഷകർക്ക് (http://cap.kannuruniversity.ac.in/) എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് വിവരങ്ങൾ അറിയാം. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ മൂന്നാം അലോട്ട്മെന്റിനുശേഷം മാത്രമേ കോളജുകളില്‍ പ്രവേശനം നേടേണ്ടതുള്ളൂ.
എംഎ/എംഎസ്സി/എംഎൽഐഎസ്സി പരീക്ഷാഫലം
കണ്ണൂർ സർവകലാശാലയുടെ പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എംഎ ഹിസ്റ്ററി ആൻഡ് ഹെറിറ്റേജ് സ്റ്റഡീസ്, ആന്ത്രപ്പോളജി, എംഎസ്സി വുഡ് സയൻസ് ആൻഡ് ടെക്നോളജി (ഇൻഡസ്ട്രി ലിങ്ക്ഡ്), സ്റ്റാറ്റിസ്റ്റിക്സ്, ക്ലിനിക്കൽ ആൻഡ് കൗണ്‍സലിംഗ് സൈക്കോളജി, ബയോടെക്നോളജി, മൈക്രോബയോളജി, എംഎൽഐഎസ്സി (സിസിഎസ്എസ്റഗുലർ/സപ്ലിമെന്ററിനവംബർ 2017) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന/സൂക്ഷ്മ പരിശോധന/ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ 27 വരെ സ്വീകരിക്കും.
പിജിഡിസിപി പരീക്ഷാ ഹാൾടിക്കറ്റ്
കണ്ണൂർ സർവകലാശാലയുടെ 19ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പിജിഡിസിപി പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ പരീക്ഷാകേന്ദ്രങ്ങളിൽ ലഭ്യമാണ്.
പുനർമൂല്യനിർണയഫലം
കണ്ണൂർ സർവകലാശാല ഡിഗ്രി പരീക്ഷകളുടെ പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ ഓണ്‍ലൈനായി മാത്രം രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്തശേഷം പ്രിന്റൗട്ട്, ചലാൻ, മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം സർവകലാശാലയിൽ സമർപ്പിക്കണം.
റാങ്ക് ലിസ്റ്റ്
കണ്ണൂർ സർവകലാശാല 201819 ബിരുദ പ്രവേശനത്തിനായി സ്പോർട്സ്, കമ്യൂണിറ്റി എന്നീ ക്വാട്ടകളിൽ അപേക്ഷിച്ചവരുടെ മെറിറ്റ് അടിസ്ഥാനത്തിലുള്ള റാങ്ക് ലിസ്റ്റ് 20ന് അതത് കോളജുകളിൽ പ്രസിദ്ധപ്പെടുത്തും.
ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസിൽ നിയമനം
കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറന്പിൽ പ്രവർത്തിക്കുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസിൽ കരാറടിസ്ഥാനത്തിൽ താഴെ പറയുന്ന ഒഴിവുകളിലേക്ക് 21 ന് രാവിലെ 10.30 ന് താവക്കര ആസ്ഥാനത്ത് വാക്ക്ഇൻഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾ രാവിലെ ഒൻപതിനുതന്നെ എത്തണം.
വിദ്യാഭ്യാസ യോഗ്യത: അസിസ്റ്റന്റ് പ്രഫസർ 55 ശതമാനം മാർക്കോടെ എംപിഎഡ്, നെറ്റ് (അത്ലറ്റിക്സ്). യോഗ ട്രെയിനർയോഗ പിജി അല്ലെങ്കിൽ പിജി ഡിപ്ലോമ ഇൻ യോഗ. ജോലിപരിചയമുള്ളവർക്കു മുൻഗണന. നിയമനം കണ്ണൂർ സർവകലാശാല നിയമങ്ങൾക്കു വിധേയമായിട്ടായിരിക്കും.
ഇന്റർവ്യൂവിനു ഹാജരാകുന്ന ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി, ജനനതീയതി, ജോലിപരിചയം, ദേശീയ/അന്തർദേശീയ തലത്തിലുള്ള സെമിനാർ പ്രസന്റേഷൻസ്, പബ്ളിക്കേഷൻസ് എന്നിവ തെളിയിക്കുന്നതിനാവശ്യമായ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി അന്നേദിവസം രാവിലെ ഒൻപതിന് താവക്കര കാന്പസിലുള്ള അക്കാദമിക് വിഭാഗത്തിൽ ഹാജരാകണം. കേരളത്തിന് പുറത്തുനിന്നും നിർദിഷ്ട യോഗ്യതനേടിയ ഉദ്യോഗാർഥികളെ കണ്ണൂർ സർവകലാശാലയിൽനിന്നും ലഭിച്ച തുല്യതാ/അംഗീകാര സർട്ടിഫിക്കറ്റ് ഹാജരാക്കാതെ ഇന്റർവ്യൂവിൽ പങ്കെടുപ്പിക്കുന്നതല്ല. പൂരിപ്പിച്ച അപേക്ഷയോടൊപ്പം യൂണിവേഴ്സിറ്റിയുടെ ഫണ്ടിലടച്ച 210 രൂപയുടെ ഒറിജിനൽ ചലാൻ രസീതും ഹാജരാക്കണം.
അപേക്ഷാഫോമും വിശദവിവരങ്ങളും സർവകലാശാലയുടെ വെബ്സൈറ്റിൽ (www.kannuruniverstiy.ac.in) ലഭ്യമാണ്. സംവരണാനുകൂല്യത്തിന് അർഹതയുള്ളവർ നോണ്‍ ക്രിമിലയർ സർട്ടിഫിക്കറ്റ് ഹാജരാക്കണം. നിലവിൽ മൂന്നുവർഷം സർവീസ് പൂർത്തിയാക്കുന്ന അസിസ്റ്റന്റ് പ്രഫസർമാർക്ക് (കരാറടിസ്ഥാനത്തിൽ) വകുപ്പ് തലവന്റെ സമ്മതപത്രം ഹാജരാക്കുന്നപക്ഷം ഇന്റർവ്യൂവിൽ പങ്കെടുക്കാം.