കുസാറ്റിൽ വിദേശഭാഷാ കോഴ്സുകൾ
കൊച്ചി: കൊച്ചി സർവകലാശാലയിലെ വിദേശഭാഷാ വകുപ്പ് നടത്തുന്ന ജർമൻ, ഫ്രഞ്ച്, അറബിക്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഹ്രസ്വകാല (മൂന്ന് മാസം) സായാഹ്ന (വൈകുന്നേരം നാല് മുതൽ ആറ് വരെ) കോഴ്സുകൾ 28 ന് ആരംഭിക്കും. കോഴ്സ് ഫീസ് 8000 രൂപ . വിശദവിവരങ്ങൾക്ക് ഫോണ് : 2575180 വെബ്സൈറ്റ്: www.cusat.nic.in.