കാലിക്കട്ട് സർവകലാശാലയുടെ ഏപ്രിൽ 2018 ഡിഗ്രി ആറാം സെമസ്റ്റർ സിയുസിബിസിഎസ്എസ് (എപി സീരീസ്) പരീക്ഷയിലെ വിജയികൾക്ക് ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റുകൾ വേഗത്തിൽ ലഭ്യമാക്കുന്നു. സുവർണ ജൂബിലി ബിരുദദാനം എന്ന പേരിൽ സർവകലാശാല തലത്തിൽ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങിൽ സർട്ടിഫിക്കറ്റ് വിതരണം ഔപചരികമായി ആരംഭിക്കും. ആറാം സെമസ്റ്റർ (സിയുസിബിസിഎസ്എസ്) ഏപ്രിൽ 2018 (എപി സീരീസ്) പരീക്ഷ പാസായ അഫിലിയേറ്റഡ് കോളജുകളിലെ വിദ്യാർഥികൾക്ക് ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റിനായി ഓണ്‍ലൈനിൽ 27 വരെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷയിൽ, സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള മേൽവിലാസമായി പഠിച്ച കോളജിന്റെ വിലാസമാണ് നൽകേണ്ടത്. ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് നിശ്ചിത രേഖകൾ സഹിതം 27നകം അതത് കോളജ് പ്രിൻസിപ്പൽമാർക്ക് സമർപ്പിക്കണം. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള ലിങ്ക് സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. ഈ രീതിയിൽ അപേക്ഷിക്കുന്നവർ ആയിരം രൂപയാണ് ഫീസടക്കേണ്ടത്. സപ്ലിമെന്ററിയായി പാസായവർ ഈ രീതിയിൽ അപേക്ഷിക്കരുത്.
വിദൂര/ പ്രൈവറ്റ് വിഭാഗം ഏപ്രിൽ 2018 ഡിഗ്രി ആറാം സെമസ്റ്റർ സിയുസിബിസിഎസ്എസ് (എപി സീരീസ്) പരീക്ഷ പാസായ വിദ്യാർഥികൾക്കും സുവർണ ജൂബിലി ബിരുദദാന രീതിയിൽ ഒറിജിനൽ സർട്ടിഫിക്കറ്റിന് ഓണ്‍ലൈനിൽ 27 വരെ അപേക്ഷിക്കാം. അവർ പ്രിന്റൗട്ടും രേഖകളും ജോയിന്റ് കണ്ട്രോളർ ഓഫ് എക്സാമിനേഷൻസ് എട്ട്, യൂണിവേഴ്സിറ്റി ഓഫ് കാലിക്കട്ട്, കാലിക്കട്ട് യൂണിവേഴ്സിറ്റി പിഒ, മലപ്പുറം673635 എന്ന വിലാസത്തിൽ 28നകം സമർപ്പിക്കണം. പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചവരും സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ഫലം ലഭിക്കാനുള്ളവരും ഈ രീതിയിൽ ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റിന് അപേക്ഷിക്കാൻ അർഹരല്ല.
അഫ്സൽഉൽഉലമ പ്രിലിമിനറി രണ്ടാം അലോട്ട്മെന്റ് 19ന് അഫ്സൽഉൽഉലമ പ്രിലിമിനറി പ്രവേശനം രണ്ടാം അലോട്ട്മെന്റ് 19ന് ഉച്ചയ്ക്ക് രണ്ടിന് മുതൽ ലഭ്യമാകും. അലോട്ട്മെന്റ് ലഭിച്ചവർ 19നും 22നും ഇടയിൽ മാൻഡേറ്ററി ഫീസ് അടച്ചിരിക്കണം. ജനറൽ വിഭാഗം 450 രൂപ, എസ് സി/ എസ്ടി 105 രൂപ. അലോട്ട്മെന്റ് ലഭിച്ച് മാൻഡേറ്ററി ഫീസ് അടയ്ക്കാത്തവർക്ക് ലഭിച്ച അലോട്ട്മെന്റ് നഷ്ടമാവും. തുടർന്നുള്ള അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താകുകയും ചെയ്യും. ഒന്നാം അലോട്ട്മെന്റ് ലഭിച്ച് മാൻഡേറ്ററി ഫീസ് അടച്ചവർ വീണ്ടും ഫീസ് അടയ്ക്കേണ്ടതില്ല. അലോട്ട്മെന്റ് ലഭിച്ച് മാൻഡേറ്ററി ഫീസ് അടച്ചവർ 19നും 22നും ഇടയിൽ കോളജിൽ താത്ക്കാലികമായോ സ്ഥിരമായോ പ്രവേശനം നേടിയിരിക്കണം.
ഒന്നാം ഓപ്ഷൻ ലഭിച്ചവരും, ലഭിച്ച ഓപ്ഷനിൽ തൃപ്തരായവരും (ഹയർ ഓപ്ഷൻ റദ്ദ് ചെയ്ത്) അഡ്മിറ്റ് കാർഡുമായി സ്ഥിരപ്രവേശനം നേടേണ്ടതാണ്. അല്ലാത്തപക്ഷം അഡ്മിഷൻ നഷ്ടമാവുന്നതാണ്. അഡ്മിറ്റ് കാർഡിൽ പ്രതിപാദിച്ചിട്ടുള്ള മുഴുവൻ അസൽ രേഖകളും സഹിതമാണ് പ്രവേശനം നേടേണ്ടത്. താത്ക്കാലിക പ്രവേശനം ആഗ്രഹിക്കുന്നവർ അലോട്ട്മെന്റ് കാർഡ് എടുത്ത് പ്രവേശനത്തിന് ഹാജരാകണം. താൽക്കാലിക പ്രവേശന സമയത്ത് യാതൊരു ഫീസോ, രേഖകളോ കോളേജിൽ സമർപ്പിക്കേണ്ടതില്ല. താൽക്കാലിക അഡ്മിഷൻ എടുക്കാത്തവർക്ക് അഡ്മിഷൻ നഷ്ടമാവും. തുടർന്നുള്ള അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് അവർ പുറത്താകുന്നതുമാണ്.
എംഎസ്ഡബ്ല്യൂ പ്രവേശനം: മാർക്ക് ലിസ്റ്റ് അയക്കണം എംഎസ്ഡബ്ല്യൂ പ്രവേശന റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് പ്രവേശന പരീക്ഷയിൽ പങ്കെടുത്തവർ ഡിഗ്രി കണ്‍സോളിഡേറ്റഡ് മാർക്ക് ലിസ്റ്റ് 21നകം
[email protected] എന്ന ഇമെയിലിലേക്ക് അയക്കണം. ഫോണ്‍ : 0494 2407016, 2407017.
ആന്ത്രോത്ത്, കടമത്ത് കേന്ദ്രങ്ങളിൽ പ്രിൻസിപ്പൽ: അഭിമുഖം ആന്ത്രോത്ത്, കടമത്ത് ലക്ഷദ്വീപ് കേന്ദ്രങ്ങളിൽ പ്രിൻസിപ്പൽ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷിച്ചവരിൽ യോഗ്യരായവർക്കുള്ള അഭിമുഖം ജൂലൈ നാലിന് രാവിലെ 10.30ന് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും. വിവരങ്ങൾ വെബ്സൈറ്റിൽ. ഫോണ്‍ : 0494 2407106.
ആന്ത്രോത്ത്, കടമത്ത് കേന്ദ്രങ്ങളിൽ ഇംഗ്ളീഷ് ലക്ചറർ: അഭിമുഖം ആന്ത്രോത്ത്, കടമത്ത് ലക്ഷദ്വീപ് കേന്ദ്രങ്ങളിൽ ഇംഗ്ലീഷ് ലക്ചറർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷിച്ചവരിൽ യോഗ്യരായവർക്കുള്ള അഭിമുഖം ജൂലൈ അഞ്ചിന് രാവിലെ പത്തിന് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും. വിവരങ്ങൾ വെബ്സൈറ്റിൽ. ഫോണ്‍ : 0494 2407106.
ബിഎസ് സി സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷാ കേന്ദ്രം 27ന് തുടങ്ങുന്ന രണ്ടാം വർഷ ബിഎസ് സി പാർട്ട് മൂന്ന് സബ്സിഡിയറി സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷാ കേന്ദ്രങ്ങൾ വെബ്സൈറ്റിൽ.
എംബിഎ കൗണ്‍സലിംഗ് പുതുക്കിയ തിയതി മാറ്റിവെച്ച എംബിഎ കൗണ്‍സലിംഗ് 25 മുതൽ 27 വരെ നടക്കും. 25ന് ഒന്ന് മുതൽ നൂറ് വരെയും, 26ന് 101 മുതൽ 200 വരെയും, 27ന് 201 മുതൽ 307 വരെയും റാങ്കുള്ളവർ ഹാജരാകണം. വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
ബിഎംഎംസി പ്രാക്ടിക്കൽ വിദൂരവിദ്യാഭ്യാസം ബിഎംഎംസി അഞ്ച്, ആറ് സെമസ്റ്റർ (സിയുസിബിസിഎസ്എസ്) ഏപ്രിൽ 2017, ആറാം സെമസ്റ്റർ (സിസിഎസ്എസ്) പ്രാക്ടിക്കൽ പരീക്ഷാ ഷെഡ്യൂൾ വെബ്സൈറ്റിൽ.
പരീക്ഷ പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എംഎ/ എംഎസ് സി/ എംകോം/ എംസിജെ/ എംഎൽഐഎസ് സി/ എംടിഎ (സിസിഎസ്എസ്) റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷ ജൂലൈ നാലിന് ആരംഭിക്കും.
പരീക്ഷാ അപേക്ഷ പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എംഎ/ എംഎസ് സി/ എംകോം/ എംബിഎ/ എംസിജെ/ എംഎൽഐഎസ്സി / എംടിഎ (സിസിഎസ്എസ്) റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷക്ക് പിഴകൂടാതെ 27 വരെയും 150 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം. സപ്ലിമെന്ററി/ ഇപ്രൂവ്മെന്റ് പരീക്ഷയുടെ പ്രിന്റൗട്ട്, ചലാൻ സഹിതം 30നകം ലഭിക്കണം. പരീക്ഷ ജൂലൈ 23ന് ആരംഭിക്കും.
രണ്ടാം സെമസ്റ്റർ എംടെക് നാനോസയൻസ് ആൻഡ് ടെക്നോളജി റഗുലർ/ സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ 23 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയ ഫലം മൂന്നാം സെമസ്റ്റർ ബിഎസ് സി/ ബിസിഎ (സിയുസിബിസിഎസ്എസ്) റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് നവംബർ 2016 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ ബിഎഡ് 2017 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.
എക്സാമിനേഴ്സ് മീറ്റിംഗ് നാലാം സെമസ്റ്റർ ബിഎസ് സി കംപ്യൂട്ടർ സയൻസ്, ബിസിഎ, ഐടി (സിയുസിബിസിഎസ്എസ്) എക്സാമിനേഴ്സ് മീറ്റിംഗിന് തൃശൂർ ജില്ലയിലെ കോളജുകളിലെ അധ്യാപകർ തൃശൂർ പുതുക്കാട് പ്രജ്യോതി നികേതൻ കോളജിലും, പാലക്കാട് ജില്ലയിലെ അധ്യാപകർ ഒറ്റപ്പാലം എൻഎസ്എസ് കോളജിലും 20നും, കോഴിക്കോട് ജില്ലയിലെ അധ്യാപകർ രാവിലെ 25ന് കോഴിക്കോട് കോളജ് അപ്ലൈഡ് സയൻസിലും രാവിലെ 10.30ന് ഹാജരാകണം.
നാലാം സെമസ്റ്റർ ബിഎസ് സി ഇലക്ട്രോണിക്സ് (സിയുസിബിസിഎസ്എസ്) പ്രാക്ടിക്കൽ പരീക്ഷയുടെ എക്സാമിനേഴ്സ് മീറ്റിംഗിന് തൃശൂർ ജില്ലയിലെ കോളജുകളിലെ അധ്യാപകർ 19ന് തൃശൂർ പുതുക്കാട് പ്രജ്യോതി നികേതൻ കോളജിലും, പാലക്കാട് ജില്ലയിലെ അധ്യാപകർ 22ന് പാലക്കാട് ഗവണ്മെന്റ് കോളജിലും രാവിലെ 10.30ന് ഹാജരാകണം.
നാലാം സെമസ്റ്റർ ബിഎസ് സി കെമിസ്ട്രി (സിയുസിബിസിഎസ്എസ്) പ്രാക്ടിക്കൽ പരീക്ഷയുടെ എക്സാമിനേഴ്സ് മീറ്റിംഗിന് പാലക്കാട് ജില്ലയിലെ കോളജുകളിലെ അധ്യാപകർ 20ന് ഒറ്റപ്പാലം എൻഎസ്എസ് കോളജിലും, മലപ്പുറം ജില്ലയിലെ അധ്യാപകർ 19ന് മഞ്ചേരി കെഎഎച്ച്എം യൂണിറ്റി വിമൻസ് കോളജിലും രാവിലെ 10.30ന് ഹാജരാകണം.
നാലാം സെമസ്റ്റർ ബിഎസ് സി ഫിസിക്സ് (സിയുസിബിസിഎസ്എസ്) എക്സാമിനേഴ്സ് മീറ്റിംഗിന് കോഴിക്കോട് ജില്ലയിലെ അധ്യാപകർ 21ന് കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിലും, ബിഎസ് സി ബോട്ടണി എക്സാമിനേഴ്സ് മീറ്റിംഗിന് കോഴിക്കോട്, വയനാട് ജില്ലകളിലെ അധ്യാപകർ 23ന് ചേളന്നൂർ എസ്എൻ കോളജിലും രാവിലെ 10.30ന് ഹാജരാകണം.
പരീക്ഷാഫലം 2017 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംടിഎ (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.