ബിഎ മ്യൂസിക് ഒന്നാം വർഷ ബിരുദ പ്രവേശനം 2018
ഒന്നാം വർഷ ബിഎ മ്യൂസിക്കിന് പ്രവേശനം ആഗ്രഹിക്കുന്നവർ അഭിരുചി പരീക്ഷകൾക്കായി തിരുവനന്തപുരം നീറമണ്‍കര എൻഎസ്എസ് കോളജിൽ 20നും കൊല്ലം എസ്. എൻ. വനിതാകോളജിൽ 21 നും തിരുവനന്തപുരം ഗവണ്മെന്റ് വനിതാകോളജിൽ 22നും ഹാജരാകം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പലിനെ സമീപിക്കണം.
ഒന്നാം വർഷ ബിരുദ പ്രവേശനം:കോളജ് പ്രവേശന സമയത്ത് അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം
ഒന്നാം വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഒന്നും, രണ്ടും, മൂന്നും ഘട്ട അലോട്ട്മെന്റുകളിൽ പ്രവേശനം ലഭിക്കുന്നവർ മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചതിനു ശേഷം കോളജുകളിൽ പ്രവേശനത്തിനായി ഹാജരാകുന്പോൾ അസൽ സർട്ടിഫിക്കറ്റുകൾ നിർബന്ധമായും ഹാജരാക്കണം. അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ കഴിയാതെ വന്നാൽ പ്രവേശനം നഷ്ടപ്പെടും. നോണ്‍ ക്രീമിലെയർ, ജാതി, കോഴ്സ് കാൻസലേഷൻ, മാർക്ക് ലിസ്റ്റ്, ടിസി പ്രവേശനവുമായി ബന്ധപ്പെട്ട മറ്റ് എല്ലാ സർട്ടിഫിക്കറ്റുകളും കോളജുകളിൽ പ്രവേശനം തുടങ്ങുന്നതിന് മുൻപായി വിദ്യാർഥികൾ തയാറാക്കിവയ്ക്കണം. അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുവാൻ അധിക സമയം അനുവദിക്കുന്നതല്ല.
ബാച്ചിലർ ഓഫ് മാനേജ്മെന്റ് മാസ്റ്റർ ഓഫ് അപ്ലൈഡ് മാനേജ്മെന്റ് ഫലം
2017 സെപ്റ്റംബറിൽ നടന്ന രണ്ടും, നാലും സെമസ്റ്റർ ബാച്ചിലർ ഓഫ് മാനേജ്മെന്റ് മാസ്റ്റർ ഓഫ് അപ്ലൈഡ് മാനേജ്മെന്റ് (BMMAM) (ഇന്റഗ്രേറ്റഡ് എംബിഎ) (2015 സ്കീം) പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ.
എട്ടാം സെമസ്റ്റർ ബിഎഫ്എ (എച്ച്ഐ) പരീക്ഷ
എട്ടാം സെമസ്റ്റർ ബിഎഫ്എ (എച്ച്ഐ)(ന്യൂ സ്കീം, ഓൾഡ് സ്കീംസപ്ലിമെന്ററി) പരീക്ഷകൾ 28ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.