ഒന്നാം സെമസ്റ്റർ ബിഎൽഐഎസ്സി പരീക്ഷകൾ മാറ്റിവച്ചു
ഇന്ന് ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ ബിഎൽഐഎസ്സി 2016 അഡ്മിഷൻ സപ്ലിമെന്ററി (ഡിപ്പാർട്ട്മെന്റ് മാത്രം), 2017 അഡ്മിഷൻ റെഗുലർ, 2009 2016 അഡ്മിഷൻ സപ്ലിമെന്ററി (അഫിലിയേറ്റഡ് കോളജുകളും ഡിപ്പാർട്ട്മെന്റും) പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.
ഡിഗ്രി ഏകജാലകം: ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ഏകജാലകം വഴിയുള്ള ഡിഗ്രി പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശനത്തിന് അർഹത നേടിയവർ അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് ഓണ്ലൈനായി സർവകലാശാലാ അക്കൗണ്ടിൽ വരേണ്ട ഫീസടച്ച് 20നു വൈകുന്നേരം 4.30നകം അലോട്ട്മെന്റ് ലഭിച്ച കോളജിൽ യോഗ്യത തെളിയിക്കുന്ന അസൽ സാക്ഷ്യപത്രങ്ങൾ സഹിതം ഹാജരായി പ്രവേശനം നേടണം. 20നകം ഫീസ് ഒടുക്കാത്തവരുടെയും ഫീസൊടുക്കിയശേഷം കോളജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കും. തുടർന്നുള്ള അലോട്ട്മെന്റിലേക്ക് ഇവരെ പരിഗണിക്കുന്നതല്ല.
താൽക്കാലിക പ്രവേശനം നേടുന്ന ആരും തന്നെ സർവകലാശാലാ ഫീസിനു പുറമെ കോളജുകളിൽ ഫീസ് ഒടുക്കേണ്ടതില്ല. ഒന്നാം ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ചവർക്ക് സ്ഥിര പ്രവേശം മാത്രമേ സാധ്യമാവൂ. സർവകലാശാലാ ഫീസ് ഓണ്ലൈനായി ഒടുക്കുന്ന സമയത്ത് ’പേമെന്റ് ഫെയിലിയർ’ വരികയാണെങ്കിൽ ഒരു മണിക്കൂറിനുശേഷം മാത്രം വീണ്ടും ഫീസ് ഒടുക്കാം.
അപേക്ഷകർ തനിക്ക് ലഭിച്ച അലോട്ട്മെന്റിൽ സംതൃപ്തനാണെങ്കിൽ തുടർ അലോട്ട്മെന്റിൽ പരിഗണിക്കപ്പെടാതിരിക്കാനായി അവശേഷിക്കുന്ന ഹയർ ഓപ്ഷനുകൾ റദ്ദാക്കണം. ഉയർന്ന ഓപ്ഷനുകൾ നിലനിർത്തിയാൽ തുടർന്നുള്ള അലോട്ട്മെന്റിൽ മാറ്റം വന്നേക്കാം. ഇപ്രകാരം മാറ്റം ലഭിക്കുന്നപക്ഷം പുതിയ അലോട്ട്മെന്റ് നിർബന്ധമായും സ്വീകരിക്കണം. ആദ്യം ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടുകയും ചെയ്യും. എന്നാൽ ഇപ്രകാരം മാറ്റം ലഭിക്കുന്നവർ ബാങ്കിൽ പുതുതായി ഫീസൊടുക്കേണ്ടതില്ല. 21 മുതൽ 22 വരെ ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനുള്ള സൗകര്യം ലഭ്യമാണ്.
ഹയർ ഓപ്ഷനുകൾ നിലനിർത്താൻ ആഗ്രഹിക്കുന്ന അപേക്ഷകർ ഒഴികെയുള്ളവർ കോളജുകളിൽ നിശ്ചിത ട്യൂഷൻ ഫീസ് ഒടുക്കി സ്ഥിരപ്രവേശനം ഉറപ്പുവരുത്തണം. വിവിധ പ്രോഗ്രാമുകളിലേക്കുള്ള ഫീസ് സംബന്ധിച്ച ഉത്തരവുകൾ ക്യാപ് വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. സർവകലാശാല നിഷ്ക്കർഷിച്ചിരിക്കുന്നതിനേക്കാൾ കൂടുതൽ ഫീസ് ഈടാക്കുന്ന കോളജുകൾക്കെതിരെ ഉചിതമായ ശിക്ഷാനടപടികൾ സ്വീകരിക്കും.
പരീക്ഷാ തീയതി
രണ്ടാം സെമസ്റ്റർ സിബിസിഎസ് (2017 അഡ്മിഷൻ റെഗുലർ), സിബിസിഎസ്എസ് (2013 2016 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷകൾ 29ന് ആരംഭിക്കും.
പരീക്ഷാഫലം
2017 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ പൊളിറ്റിക്കൽ സയൻസ്, ഹിന്ദി (സിഎസ്എസ് റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ അപേക്ഷിക്കാം.
2017 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ അറബിക് (സിഎസ്എസ് സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ അപേക്ഷിക്കാം.
2017 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ സംസ്കൃതം (ജനറൽ) (സിഎസ്എസ് സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ അപേക്ഷിക്കാം.
2017 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ സംസ്കൃതം സ്പെഷൽ (വേദാന്ത)(സിഎസ്എസ് റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ അപേക്ഷിക്കാം.
2017 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ സംസ്കൃതം സ്പെഷൽ (സാഹിത്യ)(സിഎസ്എസ് റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ അപേക്ഷിക്കാം.
2017 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ സംസ്കൃതം സ്പെഷൽ (ന്യായ)(സിഎസ്എസ് റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ അപേക്ഷിക്കാം.
2017 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ സംസ്കൃതം സ്പെഷൽ (വ്യാകരണ)(സിഎസ്എസ് റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ അപേക്ഷിക്കാം.
2017 ഒക്ടോബറിൽ സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ നടത്തിയ പിഎച്ച്ഡി കോഴ്സ് വർക്ക് (സിഎസ്എസ് സോഷ്യൽ സയൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 മേയിൽ ഡോ. കെ.എൻ. രാജ് സ്റ്റഡി സെന്റർ ഫോർ പ്ലാനിംഗ് ആൻഡ് സെന്റർ സ്റ്റേറ്റ് ഫിനാൻഷ്യൽ റിലേഷൻസിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് (സിഎസ്എസ് സോഷ്യൽ സയൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.