ബിരുദ പ്രവേശനം : രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
201819 അധ്യയനവർഷത്തെ ബിരുദപ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് http://cap.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ ആപ്ലിക്കേഷന്‍ നമ്പറും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കേണ്ടതാണ്.അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അഡ്മിഷൻ ഫീസ് എസ്ബിഐ കളക്ട് വഴി നിർബന്ധമായും അടയ്ക്കേണ്ടതാണ്. ഫീസ് അടയ്ക്കാത്തവർക്ക് ലഭിച്ച അലോട്ട്മെന്റ് നഷ്ടമാകുകയും തുടർന്നുള്ള അലോട്ട്മെന്റ് പ്രക്രിയയിൽനിന്ന് പുറത്താകുകയും ചെയ്യും. അഡ്മിഷന് ഫീസ് ജനറൽ വിഭാഗത്തിന് 685/ രൂപയും എസ്സി/എസ്ടി വിഭാഗത്തിന് 630/ രൂപയുമാണ്. UG Admission Admission Fee(General / SEBC), UG Admission Admission Fee(SC/ST) എന്നീ കാറ്റഗറിയിൽ മാത്രം ഓൺലൈനായി ഫീസ് അടയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മറ്റ് കാറ്റഗറിയിൽ ഫീസടച്ചാൽ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. ഒന്നാം അലോട്ട്മെന്റിൽ അലോട്ട്മെന്റ് ലഭിച്ച് ഫീസ് അടച്ച് ഫീസ് ഒടുക്കിയ വിവരങ്ങള്‍ അപ്ലോഡ് ചെയ്ത വിദ്യാർഥിൾ വീണ്ടും ഫീസ് അടയ്ക്കേണ്ടതില്ല.
അഡ്മിഷന് ഫീസ് അടച്ച വിദ്യാർഥികൾ ലോഗിൻ ചെയ്ത് അഡ്മിഷൻ ഫീസ് അടച്ച വിവരം 22ന് വൈകുന്നേരം അഞ്ചിനു മുന്‍പായി വെബ്സൈറ്റിൽ നല്കി തങ്ങളുടെ അലോട്ട്മെന്റ് ഉറപ്പാക്കേണ്ടതാണ്.
അഡ്മിഷൻ ഫീസ് അടച്ച വിവരം യഥാസമയം
http://cap.kannuruniversity.ac.in ൽ ചേർക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാക്കും. ഇങ്ങനെയുള്ള വിദ്യാർഥികളെ യാതൊരുകാരണവശാലും അടുത്ത അലോട്ട്മെന്റിൽ പരിഗണിക്കുന്നതല്ല. അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ തങ്ങള്‍ക്ക് ലഭിച്ച സീറ്റില്‍ സംതൃപ്തരല്ലെങ്കിലും തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കപ്പെടണമെന്നുണ്ടെങ്കില്‍ അതിനായി അഡ്മിഷൻ ഫീസ് യഥാസമയം അടച്ച് ആ വിവരം നിശ്ചിത സമയത്തിനുള്ളിൽ വെബ്സൈറ്റിൽ ചേർക്കണം.
അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ തങ്ങള്‍ക്ക് ലഭിച്ച സീറ്റിൽ സംതൃപ്തരാണെങ്കിൽ അഡ്മിഷന് ഫീസ് അടച്ച വിവരം വെബ്സൈറ്റിൽ ചേർത്തശേഷം അവരുടെ ഹയർ ഓപ്ഷനുകൾ 22ന് വൈകുന്നേരം അഞ്ചിനുള്ളിൽ നീക്കം ചെയ്യണം. ഇപ്രകാരം സ്വന്തം ഇഷ്ടത്തിനനുസരിച്ച് റദ്ദ് ചെയ്ത ഹയർ ഓപ്ഷനുകൾ പിന്നീട് ഒരു കാരണവശാലും പുനഃസ്ഥാപിച്ച് കൊടുക്കുന്നതല്ല. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്മെന്റിൽ ആ ഓപ്ഷനുകളിലേക്ക് പരിഗണിക്കുന്നതും അവർ പുതിയ അലോട്ട്മെന്റ് നിർബന്ധമായും സ്വീകരിക്കേണ്ടതുമാണ്.
മൂന്നാം അലോട്ട്മെന്റിനുശേഷം കോളജുകളിൽ പ്രവേശനം നേടണം
ഒന്ന് ,രണ്ട്, മൂന്ന് അലോട്ട്മെന്റുകളിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ മൂന്നാം അലോട്ട്മെന്റിനുശേഷം മാത്രം അതത് കോളജുകളിൽ അഡ്മിഷനുവേണ്ടി ഹാജരാകേണ്ടതാണ്. അഡ്മിഷൻ ലഭിക്കുന്നതിനായി ഹാജരാക്കുന്നതിനുള്ള അലോട്ട്മെന്റ് മെമ്മോ മൂന്നാം അലോട്ട്മെന്റിനുശേഷം മാത്രം വെബ്സൈറ്റിൽനിന്നും ലഭ്യമാകും. അലോട്ട്മെന്റ് മെമ്മോയോടൊപ്പം താഴെക്കൊടുത്തിരിക്കുന്ന രേഖകളും പ്രവേശനസമയത്ത് അതത് കോളജുകളിൽ ഹാജരാക്കണം.
ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റൗട്ട്, രജിസ്ട്രേഷന് ഫീസ്, സർവകലാശാല ഫീസ് എന്നിവ എസ്ബിഐ കളക്ട് വഴി ഓണ്‍ലൈനായി അടച്ച രസീതിന്റെ പ്രിന്റൗട്ട്, യോഗ്യതാ പരീക്ഷയുടെ അസല്‍ മാർക്ക് ലിസ്റ്റ്, ജനനതീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വിടുതല്‍ സർട്ടിഫിക്കറ്റ്, കോഴ്സ് ആൻഡ് കോണ്ടാക്ട് സർട്ടിഫിക്കറ്റ്, അസല്‍ കമ്യൂണിറ്റി , ബിപിഎല്‍ സർട്ടിഫിക്കറ്റ്, അസല്‍ നോണ്‍ക്രീമിലെയർ സർട്ടിഫിക്കറ്റ് (എസ്ഇബിസി വിഭാഗങ്ങള്‍ക്ക്) ഗ്രേസ്മാർക്ക് ലഭിക്കുന്നതിനാവശ്യമായ അസല്‍ സർട്ടിഫിക്കറ്റ്. എച്ച്എസ്ഇ, വിഎച്ച്എസ്ഇ, സിബിഎസ്ഇ, ഐഎസ്സിഇ എന്നിവ ഒഴികെ മറ്റു ബോർഡുകളില്‍നിന്നും യോഗ്യതാ പരീക്ഷ പാസായവർ കണ്ണൂർ സർവകലാശാലയുടെ Recognition Certificate ഹാജരാക്കണം. അപേക്ഷയില്‍ കൊടുത്തിരിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്.
ഫീസടച്ച വിവരങ്ങൾ അടങ്ങിയ പ്രിന്റൗട്ട്
ഓണ്‍ലൈൻ രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർഥികളും ഫീസടച്ചതിന്റെ വിവരങ്ങൾ അടങ്ങിയ പ്രിന്റൗട്ട് കൈവശം സൂക്ഷിക്കണം. ഇചലാന്‍ വഴി ഫീസ് അടച്ചവർക്ക് Online SBI.com എന്ന വെബ്സൈറ്റിലെ Reprint remittance form എന്ന ലിങ്ക് വഴി പ്രിന്റ് ഔട്ട് എടുക്കാം. ഓണ്‍ലൈൻ പേയ്മെന്റ് വഴി ഫീസ് അടച്ചവർ ഈ വെബ്സൈറ്റിലെ Payment History എന്ന ലിങ്ക് വഴി പ്രിന്റൗട്ട് എടുക്കണം. ഈ പ്രിന്റൗട്ട് അഡ്മിഷൻ സമയത്ത് നിർബന്ധമായും കോളജിൽ ഹാജരാക്കേണ്ടതാണ്. ഫോൺ: 04972715261, 04972715284 ,9446382340.
പ്രോജക്ട് മൂല്യനിർണയം, വാചാ പരീക്ഷ,പൊതു വാചാ പരീക്ഷ
നാലാം സെമസ്റ്റർ എംഎ ഇക്കണോമിക്സ്, ഡെവലപ്മെന്റ് ഇക്കണോമിക്സ്, അപ്ലൈഡ് ഇക്കണോമിക്സ് ഡിഗ്രി (റഗുലർ, സപ്ലിമെന്ററിമാർച്ച് 2018)യുടെ പ്രോജക്ട് മൂല്യനിർണയം, വാചാ പരീക്ഷ, പൊതു വാചാ പരീക്ഷ എന്നിവ ജൂലൈ മൂന്നുമുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അതത് കോളജുമായി ബന്ധപ്പെടണം.
ഇന്റേണൽ ഇംപ്രൂവ്മെന്റ് പരീക്ഷാ ഹാൾ ടിക്കറ്റ്
ബിടെക് ഒന്നും രണ്ടും സെമസ്റ്റർ മുതൽ എട്ടാം സെമസ്റ്റർ വരെ ഇന്റേണൽ ഇംപ്രൂവ്മെന്റ് (2007 അഡ്മിഷൻ മുതൽ) പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാർഥികളുടെ ഹാൾടിക്കറ്റ് കണ്ണൂർ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
വാക്ക് ഇൻ ഇന്റർവ്യൂ
കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ കാന്പസിൽ പ്രവർത്തിക്കുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് ഫിസിക്സിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസറെ നിയമിക്കുന്നു. വാക്ക് ഇൻ ഇന്റർവ്യു 25ന് താവക്കരയിലെ സർവകാലാശാല ആസ്ഥാനത്ത് നടക്കും. നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കു പങ്കെടുക്കാം. ആവശ്യമായ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും 210 രൂപ സർവകലാശാല ഫണ്ടിൽ അടച്ച രസീതുമായി അന്നേദിവസം കൃത്യം 12ന് എത്തണം. വിശദവിവരങ്ങൾ സർവകലാശാലയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
,