University News
പ്ല​സ് വ​ണ്‍ ഏ​ക​ജാ​ല​കം: സ്‌​കൂ​ള്‍/​​കോം​ബി​നേ​ഷ​ന്‍ മാ​റ്റ​ങ്ങ​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഏ​​​ക​​​ജാ​​​ല​​​ക​​​രീ​​​തി​​​യി​​​ലൂ​​​ടെ മെ​​​രി​​​റ്റ് ക്വോ​​​ട്ട​​​യി​​​ല്‍ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കു കോം​​​ബി​​​നേ​​​ഷ​​​ന്‍ മാ​​​റ്റ​​​ത്തി​​​നും സ്‌​​​കൂ​​​ള്‍ മാ​​​റ്റ​​​ത്തി​​​നും കോം​​​ബി​​​നേ​​​ഷ​​​ന്‍ മാ​​​റ്റ​​​ത്തോ​​​ട് കൂ​​​ടി​​​യ സ്‌​​​കൂ​​​ള്‍ മാ​​​റ്റ​​​ത്തി​​​നും അ​​​പേ​​​ക്ഷി​​​ക്കാം. മു​​​ഖ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ ഒ​​​ന്നാം ഓ​​​പ്ഷ​​​ന്‍ പ്ര​​​കാ​​​രം പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ​​​വ​​​ര്‍​ക്ക് സ്‌​​​കൂ​​​ള്‍/​​​കോം​​​ബി​​​നേ​​​ഷ​​​ന്‍ മാ​​​റ്റ​​​ത്തി​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാ​​​ന്‍ അ​​​ര്‍​ഹ​​​ത​​​യു​​​ണ്ടാ​​​യി​​​രി​​​ക്കി​​​ല്ല.

സ്‌​​​പോ​​​ര്‍​ട്‌​​​സ്/​​​മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്/​​​ക​​മ്യൂ​​​ണി​​​റ്റി ക്വോ​​ട്ട​​​ക​​​ളി​​​ല്‍ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ​​​വ​​​ര്‍​ക്ക് മെ​​​രി​​​റ്റ് സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് സ്‌​​​കൂ​​​ള്‍ മാ​​​റ്റ​​​മോ കോം​​​ബി​​​നേ​​​ഷ​​​ന്‍ മാ​​​റ്റ​​​മോ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത​​​ല്ല. ആ​​​ദ്യ​​​ഘ​​​ട്ട സ്‌​​​കൂ​​​ള്‍/​​​കോം​​​ബി​​​നേ​​​ഷ​​​ന്‍ മാ​​​റ്റ​​​ങ്ങ​​​ള്‍​ക്കു​​​വേ​​​ണ്ടി നി​​​ല​​​വി​​​ലു​​​ള​​​ള ഒ​​​ഴി​​​വു​​​ക​​​ളു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ 22ന് ​​​ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നി​​​ന് www.hscap.kerala.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. 25ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടു​​​വ​​​രെ സ്‌​​​കൂ​​​ള്‍/​​​കോം​​​ബി​​​നേ​​​ഷ​​​ന്‍ മാ​​​റ്റ​​​ത്തി​​​ന് സ്‌​​​കൂ​​​ളി​​​ല്‍ അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്കാം.

സ്‌​​​കൂ​​​ള്‍/​​​കോം​​​ബി​​​നേ​​​ഷ​​​ന്‍ മാ​​​റ്റ​​​ങ്ങ​​​ള്‍ അ​​​നു​​​വ​​​ദി​​​ച്ച ശേ​​​ഷ​​​മു​​​ള​​​ള ഒ​​​ഴി​​​വു​​​ക​​​ളു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ 28ന് ​​​വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. ഈ ​​​ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് നേ​​​ര​​​ത്തെ അ​​​പേ​​​ക്ഷ ന​​​ല്‍​കാ​​​ന്‍ ക​​​ഴി​​​യാ​​​തി​​​രു​​​ന്ന എ​​​ല്ലാ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കും പു​​​തി​​​യ അ​​​പേ​​​ക്ഷ ന​​​ല്‍​കി​​​യി​​​ട്ടും അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ല​​​ഭി​​​ക്കാ​​​ത്ത​​​വ​​​ര്‍​ക്കും വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​ന് അ​​​പേ​​​ക്ഷ പു​​​തു​​​ക്കി ന​​​ല്‍​കാം. അ​​​പേ​​​ക്ഷ പു​​​തു​​​ക്കു​​​ന്ന​​​തി​​​നോ​​​ടൊ​​​പ്പം നി​​​ല​​​വി​​​ലു​​​ള​​​ള ഒ​​​ഴി​​​വു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ഓ​​​പ്ഷ​​​നു​​​ക​​​ളും പു​​​തു​​​ക്കി ന​​​ല്‍​കാം. അ​​​പേ​​​ക്ഷ പു​​​തു​​​ക്കു​​​ന്ന​​​തി​​​നു​​​ള​​​ള ഫോ​​മും സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് സം​​​ബ​​​ന്ധി​​​ക്കു​​​ന്ന കൂ​​​ടു​​​ത​​​ല്‍ നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളും പി​​​ന്നീ​​​ട് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കും.
More News