University News
സർവകലാശാല സംശയങ്ങൾ ?
ഞാ​ൻ പ്ല​സ് ടു ​പ​ഠ​ന​ത്തി​നു​ശേ​ഷം കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലു​ള്ള കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​ന​ം ആ​ഗ്ര​ഹി​ച്ച് ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച് കാ​ത്തി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​യാ​ണ്. ഏ​തു തീ​യ​തി​ക​ളി​ലാ​ണ് സ​ർ​വ​ക​ലാ​ശാ​ല കൗ​ൺ​സ​ലിം​ഗ് ആ​രം​ഭി​ക്കു​ന്ന​ത് ?
സാം​കു​ട്ടി ചാ​ല​ക്കു​ടി

സ​ർ​വ​ക​ലാ​ശാ​ല ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് ജൂ​ൺ 13ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച് ജൂ​ൺ 16 വ​രെ അ​ഡ്മി​ഷ​ൻ ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റി​ൽ ല​ഭി​ച്ച കു​ട്ടി​ക​ൾ​ക്ക് ഫീ​സ് അ​ട​യ്ക്കാ​ൻ ക​ഴി​യും. ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് ജൂ​ൺ 19നു ​വ​രും. ഈ ​ഘ​ട്ട​ത്തി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് ജൂ​ൺ 22 വ​രെ ഫീ​സ് അ​ട​യ്ക്കാം. മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് ജൂ​ൺ 27ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. ജൂ​ൺ 30 വ​രെ ഫീ​സ് അ​ട​യ്ക്കാം.

സ​ർ​വ​ക​ലാ​ശാ​ല പ്ര​വേ​ശ​ന​ക്ര​മ​ത്തി​ൽ ഓ​ർ​ത്തി​രി​ക്കേ​ണ്ട കാ​ര്യം ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റ് മു​ത​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജു​ക​ളി​ൽ സ്ഥി​ര​മോ താ​ത്ക്കാ​ലി​ക​മാ​യോ പ്ര​വേ​ശ​നം നേ​ടി​യി​രി​ക്ക​ണം. അ​വ​സാ​ന അ​ലോ​ട്ട്മെ​ന്‍റി​ന്‍റെ സ​മ​യ​മാ​യ ജൂ​ൺ 27നും 30​നും ഇ​ട​യി​ൽ താ​ത്ക്കാ​ലി​ക പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ ഈ ​കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ സ്ഥി​ര പ്ര​വേ​ശ​നം നേ​ടി​യി​രി​ക്ക​ണം.

പു​തു​ക്കി​യ സി​എ സി​ല​ബ​സ് പ്ര​കാ​ശം 2018 ന​വം​ബ​റി​ലെ സി​എ എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ എ​ഴു​താ​ൻ ജൂ​ൺ മാ​സം തീ​രു​ന്ന​തി​ന് മു​ൻ​പ് അ​പേ​ക്ഷ ന​ൽ​ക​ണം എ​ന്നു പ​റ​യു​ന്നു. അ​തി​ന്‍റെ ആ​വ​ശ്യ​മു​ണ്ടോ ?
അ​രു​ണ കെ.​വി. വ​ട​ക​ര

ആ​വ​ശ്യ​മു​ണ്ട്. ഈ ​വ​ർ​ഷം മു​ത​ൽ ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ൻ​സി പാ​ഠ്യ​പ​ദ്ധ​തി​യി​ൽ വ​രു​ത്തി​യി​ട്ടു​ള്ള​തു പ്ര​കാ​രം 12 ക്ലാ​സ് ജ​യി​ച്ച് (ഏ​തു സ്ട്രീ​മി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ളാ​ണെ​ങ്കി​ലും) കു​ട്ടി​ക​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്സ് ഓ​ഫ് ഇ​ന്ത്യ (ഐ​സി​എ​ഐ)​യി​ൽ ജൂ​ൺ 30ന​കം ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യാ​ലേ ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​തു​വാ​ൻ അ​ർ​ഹ​ത​യു​ണ്ടാ​കൂ.

കേjh​ള​ത്തി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ന​ട​ക്കു​ന്ന ഡി​പ്ലോ​മ ഇ​ൻ പാ​രാ മെ​ഡി​ക്ക​ൽ കോ​ഴ്സു​ക​ൾ ഏ​തെ​ല്ലാ​മാ​ണ്

മോ​ളി ജോ​സ് മൂ​വാ​റ്റു​പു​ഴ

കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ഏ​ഴു പാ​രാ മെ​ഡി​ക്ക​ൽ ഡി​പ്ലോ​മ കോ​ഴ് സു​ക​ളാ​ണു​ള്ള​ത്.

1. ഡി​പ്ലോ​മ ഇ​ൻ മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി (ഡി​എം​എ​ൽ​ടി) കോ​ഴ്സ്
2. ഡി​പ്ലോ​മ ഇ​ൻ റേ​ഡി​യോ​ള​ജി​ക്ക​ൽ ടെ​ക്നോ​ള​ജി (ഡി​ആ​ർ​ടി) കോ​ഴ്സ്
3. ഡി​പ്ലോ​മ ഇ​ൻ ഓ​ഫ്താ​ൽ​മി​ക് അ​സി​സ്റ്റ​ന്‍റ് (ഡി​ഒ​എ) കോ​ഴ്സ്
4. ഡെ​ന്‍റ​ൽ മെ​ക്കാ​നി​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് (ഡി​എ​ച്ച്സി) കോ​ഴ്സ്
5. ഡെ​ന്‍റ​ൽ ഹൈ​ജീ​നി​സ്റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് (ഡി​എ​ച്ച്സി) കോ​ഴ്സ്
6. ഡി​പ്ലോ​മ ഇ​ൻ കാ​ർ​ഡി​യോ വെ​സ്കൂ​ലാ​ർ ടെ​ക്നീ​ഷ്യ​ൻ (ഡി​സി​വി​ടി) കോ​ഴ്സ്
7. ഡി​പ്ലോ​മ ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​ർ ടെ​ക്നോ​ള​ജി (ഡി​ഒ​ടി​ടി) കോ​ഴ്സ്
മു​ക​ളി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള പാ​രാ​മെ​ഡി​ക്ക​ൽ ഡി​പ്ലോ​മ​ക​ൾ കൂ​ടാ​തെ ജ​ന​റ​ൽ ന​ഴ്സിം​ഗി​ലും അ​നു​ബ​ന്ധ ന​ഴ്സിം​ഗ് വി​ഭാ​ഗ​ത്തി​ലും സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ കോ​ഴ്സു​ക​ൾ ന​ട​ക്കു​ന്നു​ണ്ട്.

ത​യാ​റാ​ക്കി​യ​ത്
ബാ​ബു പ​ള്ളി​പ്പാ​ട്ട്
ചോ​ദ്യ​ങ്ങ​ൾ അ​യ​യ്ക്കേ​ണ്ട ഇ ​മെ​യി​ൽ
[email protected]
More News