കുഫോസ്: പിജി കോഴ്സുകളിൽ എൻആർഐ സീറ്റൊഴിവ്
കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല(കുഫോസ്)യിൽ പിജി കോഴ്സുകളിൽ എൻആർഐ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിഷറീസ് സയൻസിലും സമുദ്രശാസ്ത്ര മേഖലയിലെ വിവിധ വിഷയങ്ങളിലും നടത്തുന്ന ഓരോ പിജി കോഴ്സുകളിലും രണ്ടു സീറ്റ് വീതമാണ് എൻആർഐ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്നത്. വിദേശങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ വംശജർക്കും ഈ സീറ്റുകളിലേക്ക് അപേക്ഷിക്കാം.
അപേക്ഷകൾ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും കുഫോസ് രജിസ്ട്രാരുടെ പേരിൽ 100 അമേരിക്കൻ ഡോളർ ഫീസ് അടച്ചതിന്റെ രേഖയും സഹിതം ഈ മാസം 28ന് മുൻപ് അപേക്ഷിക്കണം. ഇന്റർവ്യൂ ജൂണ്‍ 30നാണ്. ജൂലൈ രണ്ടിന് ക്ലാസുകൾ ആരംഭിക്കും. കോഴ്സുകളുടെ വിശദാംശങ്ങൾ, അപേക്ഷിക്കാനുള്ള യോഗ്യത, ഫീസ് എന്നിവ സംബന്ധിച്ച വിവരങ്ങളും കുഫോസ് വെബ്സൈറ്റിൽ (www.kufos.ac.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്.