University News
ചെ​ന്നൈ​യി​ൽ ഫാ​ഷ​ൻ ടെ​ക്നോ​ള​ജി​യി​ൽ ഡി​പ്ലോ​മ കോ​ഴ്സു​ക​ൾ
നാ​​ഷ​​ണ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഫാ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി​​യു​​ടെ ചെ​​ന്നൈ സെ​​ന്‍റ​​ർ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന വൈ​​വി​​ധ്യ​​മാ​​ർ​​ന്ന ഡി​​പ്ലോ​​മ കോ​​ഴ്സു​​ക​​ളി​​ലേ​​ക്ക് ഇ​​പ്പോ​​ൾ അ​​പേ​​ക്ഷി​​ക്കാം. ഒ​​രു വ​​ർ​​ഷം മു​​ത​​ൽ ര​​ണ്ടു വ​​ർ​​ഷം വ​​രെ കാ​​ലാ​​വ​​ധി​​യു​​ള്ള കോ​​ഴ്സു​​ക​​ളാ​​ണ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത്. ഓ​​ഗ​​സ്റ്റ് ആ​​റി​​ന​​കം അ​​പേ​​ക്ഷി​​ക്ക​​ണം. അ​​പേ​​ക്ഷാ ഫീ​​സ് 2000 രൂ​​പ. പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യും ഇ​​ന്‍റ​​ർ​​വ്യു​​വും ആ​​വ​​ശ്യ​​മു​​ണ്ടെ​​ങ്കി​​ൽ അ​​ത് ഓ​​ഗ​​സ്റ്റ് 17നു ​​ന​​ട​​ത്തും. അ​​പേ​​ക്ഷാ ഫോം 200 ​​രൂ​​പ​​യ്ക്കു നേ​​രി​​ട്ടും 300 രൂ​​പ​​യു​​ടെ ഡി​​ഡി സ​​ഹി​​തം അ​​പേ​​ക്ഷി​​ച്ചാ​​ൽ ത​​പാ​​ലി​​ലും ല​​ഭി​​ക്കും.

ഡി​​പ്ലോ​​മ പ്രോ​​ഗ്രാ​​മി​​ന്‍റെ ദൈ​​ർ​​ഘ്യം ര​​ണ്ടു വ​​ർ​​ഷ​​വും ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ ഡി​​പ്ലോ​​മ പ്രോ​​ഗ്രാ​​മി​​ന്‍റേ​​ത് ഒ​​രു വ​​ർ​​ഷ​​വു​​മാ​​ണ്. ഡി​​പ്ലോ​​മ പാ​​സാ​​കു​​ന്ന​​വ​​രെ നി​​ഫ്റ്റി​​ന്‍റെ നാ​​ലു വ​​ർ​​ഷ​​ത്തെ ബി​​രു​​ദ പ്രോ​​ഗ്രാ​​മി​​ന്‍റെ ര​​ണ്ടാം വ​​ർ​​ഷ​​ത്തേ​​ക്കു ലാ​​റ്റ​​റ​​ൽ എ​​ൻ​​ട്രി സ്കീം ​​അ​​നു​​സ​​രി​​ച്ചു പ്ര​​വേ​​ശ​​ന​​ത്തി​​നു പ​​രി​​ഗ​​ണി​​ക്കും.
ര​​ണ്ടു വ​​ർ​​ഷ​​ത്തെ ഫാ​​ഷ​​ൻ ഫി​​റ്റ് ആ​​ൻ​​ഡ് സ്റ്റൈ​​ൽ, ഫാ​​ഷ​​ൻ റീ​​ട്ടെ​​യി​​ൽ സ്റ്റോ​​ർ ഓ​​പ്പ​​റേ​​ഷ​​ൻ​​സ് കോ​​ഴ്സി​​നും ഒ​​രു വ​​ർ​​ഷ​​ത്തെ അ​​പ്പാ​​ര​​ൽ പ്രൊ​​ഡ​​ക്‌ഷൻ ആ​​ൻ​​ഡ് മെ​​ർ​​ച്ച​​ൻ​​ഡൈ​​സിം​​ഗ് കോ​​ഴ്സി​​നു​​മാ​​ണ് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

പ്ല​​സ്ടു പാ​​സാ​​യ​​വ​​ർ​​ക്ക് ഡി​​പ്ലോ​​മ കോ​​ഴ്സു​​ക​​ളി​​ലേ​​ക്കും ബി​​രു​​ദ​​ധാ​​രി​​ക​​ൾ​​ക്ക് പി​​ജി ഡി​​പ്ലോ​​മ പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്കും അ​​പേ​​ക്ഷി​​ക്കാം. ര​​ണ്ട്​​മൂ​​ന്നു വ​​ർ​​ഷ​​ത്തെ പ്ര​​വൃ​​ത്തി പ​​രി​​ച​​യ​​മു​​ള്ള​​വ​​ർ​​ക്ക് മു​​ൻ​​ഗ​​ണ​​ന ല​​ഭി​​ക്കും. യോ​​ഗ്യ​​താ പ​​രീ​​ക്ഷ​​യു​​ടെ മാ​​ർ​​ക്ക്, ടെ​​സ്റ്റ്, ഇ​​ന്‍റ​​ർ​​വ്യു എ​​ന്നി​​വ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് അ​​ഡ്മി​​ഷ​​ൻ.

ഫാ​​ഷ​​ൻ ഫി​​റ്റ് ആ​​ൻ​​ഡ് സ്റ്റൈ​​ൽ: തി​​യ​​റി​​യും പ്രാ​​ക്ടീ​​സും സ​​മ​​ന്വ​​യി​​പ്പി​​ച്ച് ടെ​​ക്നി​​ക്ക​​ൽ സ്റ്റൈ​​ലി​​നും ആ​​ർ​​ട്ടി​​സ്റ്റി​​ക് സ്കി​​ല്ലി​​നും പ്രാ​​ധാ​​ന്യം ന​​ൽ​​കു​​ന്നു ര​​ണ്ടു വ​​ർ​​ഷ​​ത്തെ കോ​​ഴ്സാ​​ണി​​ത്. ഫാ​​ഷ​​ൻ സ്റ്റ​​ഡീ​​സ്, പാ​​റ്റേ​​ണ്‍ മേ​​ക്കിം​​ഗ്, ഡ്രേ​​പ്പിം​​ഗ്, ഇ​​ല​​സ്ട്രേ​​ഷ​​ൻ, ഗാ​​ർ​​മെ​​ൻ​​റ് ക​​ണ്‍​സ്ട്ര​​ക്ഷ​​ൻ, ഫാ​​ഷ​​ൻ സ്റ്റൈ​​ലിം​​ഗ് ആ​​ൻ​​ഡ് കോ​​സ്റ്റ്യൂം സ്റ്റ​​ഡി എ​​ന്നി​​വ​​യാ​​ണ് കോ​​ഴ്സി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. കോ​​ഴ്സ് ഫീ​​സ് 300000 രൂ​​പ.

അ​​പ്പാ​​ര​​ൽ പ്രൊ​​ഡ​​ക്‌​​ഷ​​ൻ ആ​​ൻ​​ഡ് മെ​​ർ​​ച്ച​​ൻ​​ഡൈ​​സിം​​ഗ്: വ​​സ്ത്ര വ്യ​​വ​​സാ​​യ രം​​ഗ​​ത്തെ ഏ​​റ്റ​​വും പ്ര​​ധാ​​ന മേ​​ഖ​​ല​​ക​​ളാ​​യ മാ​​നു​​ഫാ​​ക്ച​​റിം​​ഗ്, മെ​​ർ​​ക്ക​​ൻ​​ഡൈ​​സിം​​ഗ് എ​​ന്നി​​വ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തു​​ന്ന​​താ​​ണു ഒ​​രു വ​​ർ​​ഷ​​ത്തെ ഡി​​പ്ലോ​​മാ കോ​​ഴ്സ്. എ​​ട്ടാ​​ഴ്ച​​ത്തെ ഇന്‍റേണ്‍​ഷി​​പ്പും കോ​​ഴ്സിന്‍റെ ഭാ​​ഗാ​​യി ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്നു. കോ​​ഴ്സ് ഫീ​​സ് 1,50,000 രൂ​​പ.
വി​​വ​​ര​​ങ്ങ​​ൾ​​ക്ക്: www.nift.ac. in/chennai. ഫോ​​ൺ: 04422542755.
More News