പ്രഫഷണൽ കോഴ്സ് പ്രവേശനം: ആദ്യ അലോട്മെന്റ് 30ന്
തിരുവനന്തപുരം: പ്രഫഷണൽ കോഴ്സുകളിലേക്കുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് 30 ന് ആദ്യഘട്ടം പ്രസദ്ധീകരിക്കും. 27ന് ട്രയൽ അലോട്മെന്റ്. 29വരെ ഓൺലൈനായി ഓപ്ഷൻ സർപ്പിച്ചവരെ ഉൾപ്പെടുത്തിയാണ് ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിക്കുക. ജൂലൈ ഒന്നു മുതൽ അഞ്ചുവരെ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്മെന്റ് ലമെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ളതും പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അടക്കേണ്ടതുമായ തുക കേരളത്തിലെ ഏതെങ്കിലും ഹെഡ്/ സബ് പോസ്റ്റ് ഓഫീസ് മുഖാന്തിരമോ ഒടുക്കാം.
നിശ്ചിത സമയത്തിനകം ഫീസ് ഒടുക്കാത്ത വിദ്യാർഥികളുടെ അലോട്ട്മെന്റും ബന്ധപ്പെട്ട സ്ട്രീമിൽ നിലവിലുള്ള ഹയർ ഓപ്ഷനുകളും റദ്ദാകും. റദ്ദാക്കപ്പെടുന്ന ഓപ്ഷനുകൾ പിന്നീടുള്ള ഘട്ടങ്ങളിൽ ലഭ്യമാക്കുന്നതല്ല.
ജൂലൈ ആറുമുതൽ 12 വരെ ആദ്യ അലോട്ട്മെന്റിൽ എംബിബിഎസ് /ബിഡിഎസ് കോഴ്സുകളിൽ അലോട്ടമെന്റ് ലഭിക്കുന്ന വിദ്യാർഥികൾ കോളജുകളിൽ പ്രവേശനം നേടേണ്ടതാണ്. എന്നാൽ ആദ്യ അലോട്ട്മെന്റിൽ മറ്റു കോഴ്സുകളിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ കോളജുകളിൽ പ്രവേശനം നേടേണ്ടതില്ല.
എംബിബിഎസ്/ബിഡിഎസ് കോഴ്സുകളിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ നിശ്ചിത സമയത്തിനകം ഫീസ് ഒടുക്കാതിരിക്കുകയോ കോളജിൽ പ്രവേശനം നേടാതിരിക്കുകയോ ചെയ്യുന്ന പക്ഷം അവരുടെ അലോട്ട്മെന്റും ബന്ധപ്പെട്ട സ്ട്രീമിൽ നിലവിലുള്ള ഹയർ ഓപ്ഷനുകളും റ്ദ്ദാക്കുന്നതാണ്. റദ്ദാക്കപ്പെടുന്ന ഓപ്ഷനുകൾ പിന്നീടുള്ള ഘട്ടങ്ങളിൽ ലഭ്യമാകുന്നതല്ല.വിവിധ കോഴ്സുകൾക്കുള്ള ഫീസ് ഘടന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എൻജിനിയറിംഗ് കോഴ്സുകൾക്ക് എഐസിടിഇ നിർദേശനാനുസൃതമുള്ള ഫീസിളവ് പദ്ധതി നടപ്പാക്കുന്നതാണ്. ഓരോകോഴ്സിലും ആകെ സീറ്റുകളുടെ അഞ്ചു ശതമാനം സീറ്റുകൾ അധികമായി ട്യൂഷൻ ഫീസിളവ് പ്രകാരം പ്രവേശന പരീക്ഷാ കമ്മീഷണർ അലോട്ട്മെന്റ് നടത്തുന്നതായിരിക്കും.
അലോട്ട്മെന്റ് ലഭിക്കുന്ന എസ്സി/എസ്ടി/ ഒഇസി എന്നീ വിഭാഗങ്ങളിലെ വദ്യാർഥികളും ഫീസ് ആനുകൂല്യത്തിന് അർഹരായ വിദ്യാർഥികളും 1000 രൂപ അടച്ച് അലോട്ട്മെന്റ് അംഗീകരിക്കുന്നു എന്ന് ഉറപ്പാക്കേണ്ടതാണ്.
കേന്ദ്ര റെഗുലേറ്ററി അഥോറിറ്റിയുടെ അംഗീകാരവും യൂണിവേഴ്സിറ്റിയുടെ അഫിലിയേഷനും സർക്കാർ അനുമതിയുമുള്ള കോളജുകളിലേക്ക് മാത്രമേ പ്രവേശന പരീക്ഷാ കമ്മീഷണർ അലോട്ട്മെന്റ് നടത്തുകയുള്ളൂ.
അലോട്ട്മെന്റ് ലഭിച്ചാൽ നേടുകയും പഠനം തുടരുകും ചെയ്യും എന്നുറപ്പുള്ള കോളജുകളിലേയ്ക്കും കോഴ്സുകളിലേക്കും മാത്രം ഓപ്ഷനുകൾ നൽകാൻ വിദ്യാർഥികൾ പ്രത്യേകം ശ്രദ്ധിക്കണം.
വിവിധ കാരണങ്ങളാൽ റാങ്ക് ലിസ്റ്റുകളിൽ ഫലം തടഞ്ഞുവച്ചിട്ടുള്ള വിദ്യാർഥികൾക്കും ഓണ്ലൈനായി ഓപ്ഷനുകൾ സമർപ്പിക്കാവുന്നതാണ്. എന്നാൽ, ഈ വിദ്യാർഥികൾ 26 ന് വൈകുന്നേരം അഞ്ചിനു മുൻപായി ഫലം പ്രസദ്ധപ്പെടുത്തുന്നതിനാവശ്യമായ രേഖകൾ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് സമർപ്പിക്കാത്ത പക്ഷം അവരുടെ ഓപ്ഷനുകൾ അലോട്ട്മെന്റിനായി പരിഗണിക്കുന്നതല്ല.
സാമുദായിക സംവരണം /പ്രത്യേക സംവരണം /ശാരീരിക ക്ഷമത കുറഞ്ഞവർക്കുള്ള സംവരണം എന്നിവയ്ക്ക് അർഹമായവരുടെ താത്ക്കാലിക കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
പരാതിയുള്ളവർ 26 ന് വൈകുന്നേരം അഞ്ചിനു മുൻപായി മതിയായ രേഖകൾ സഹിതം പ്രവേശന പരീക്ഷാ കമ്മീണഷർക്ക് അപേക്ഷ സമർപ്പിക്കണം.
ഓപ്്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിന് ഇന്റർനെറ്റ് സൗകര്യമുള്ള ഫെസിലിറ്റേഷൻ സെന്ററുകൾ സംസ്ഥാനത്തുടനീളം ഇക്കാലയളവിൽ പ്രവർത്തിക്കുന്നതാണ്. ഇവയുടെ വിശദമായ ലിസ്റ്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൾ ലഭ്യമാണ്.