University News
പി​ജി പ്ര​വേ​ശ​നം: 28 വ​രെ അ​പേ​ക്ഷി​ക്കാം
‌പി​ജി പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി 28ന് ​വൈ​കു​ന്നേ​രം വ​രെ നീ​ട്ടി.

നാ​ലാം സെ​മ​സ്റ്റ​ർ യു​ജി പ​രീ​ക്ഷാ കേ​ന്ദ്രം

26ന് ​ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം നാ​ലാം സെ​മ​സ്റ്റ​ർ യു​ജി (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് ഏ​പ്രി​ൽ 2018 പ​രീ​ക്ഷ​യ്ക്ക് കോ​ഴി​ക്കോ​ട്, ന​ല്ല​ളം, പി​കെ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് കേ​ന്ദ്ര​മാ​യി ഹാ​ൾ​ടി​ക്ക​റ്റ് ല​ഭി​ച്ച ബി​എ​സ് സി ​മാ​ത്‌​സ് വി​ദ്യാ​ർ​ഥി​ക​ൾ പ​ന്തീ​രാ​ങ്കാ​വ് പി​വി​എ​സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലും, ബി​എം​എം​സി വി​ദ്യാ​ർ​ഥി​ക​ൾ എ​ര​ഞ്ഞി​പ്പാ​ലം സെ​ന്‍റ് സേ​വ്യേ​ഴ്സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലും, മ​ഞ്ചേ​രി കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​ർ പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി ല​ഭി​ച്ച സോ​ഷ്യോ​ള​ജി സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ൾ മ​ഞ്ചേ​രി എ​ൻ​എ​സ്എ​സ് കോ​ള​ജി​ലും, കൊ​ടു​വാ​യൂ​ർ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​ർ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി ല​ഭി​ച്ച CHAPAHI064 മു​ത​ൽ CHAPAHI206 വ​രെ​യും CHAQAHI001 മു​ത​ൽ CHAQAHI045 വ​രെ​യും ര​ജി​സ്റ്റ​ർ ന​ന്പ​റു​ള്ള​വ​ർ ചി​റ്റൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ലും പ​രീ​ക്ഷ​ക്ക് ഹാ​ജ​രാ​ക​ണം. പു​തു​ക്കി​യ ഹാ​ൾ​ടി​ക്ക​റ്റ് വെ​ബ്സൈ​റ്റി​ൽ.

എം​എ​സ് സി ​അ​പ്ലൈ​ഡ് പ്ലാ​ന്‍റ് സ​യ​ൻ​സ് പ്ര​വേ​ശ​നം

ബോ​ട്ട​ണി പ​ഠ​ന​വി​ഭാ​ഗ​ത്തി​ലെ എം​എ​സ് സി ​അ​പ്ലൈ​ഡ് പ്ലാ​ന്‍റ് സ​യ​ൻ​സ് പ്ര​വേ​ശ​നം ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് 27ന് ​അ​ഭി​മു​ഖം ന​ട​ത്തും. എ​സ്എ​സ്എ​ൽ​സി മു​ത​ലു​ള്ള എ​ല്ലാ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും, ക​മ്മ്യൂ​ണി​റ്റി, വ​രു​മാ​നം, നേ​റ്റി​വി​റ്റി, ബി​പി‌​എ​ൽ (സം​വ​ര​ണ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ) സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​ഹി​തം രാ​വി​ലെ 9.30ന് ​പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ ഹാ​ജ​രാ​ക​ണം.

എം​പി​എ​ഡ്, എം​എ​സ് സി ​ഹെ​ൽ​ത്ത് ആ​ൻ​ഡ് യോ​ഗ തെ​റാ​പ്പി പ്ര​വേ​ശ​ന പ​രീ​ക്ഷ

എം​പി‌​എ​ഡ് പ്ര​വേ​ശ​ന പ​രീ​ക്ഷ 29നും ​എം​എ​സ് സി ​ഹെ​ൽ​ത്ത് ആ​ന്‍റ് യോ​ഗ തെ​റാ​പ്പി പ്ര​വേ​ശ​ന പ​രീ​ക്ഷ ജൂ​ലൈ അ​ഞ്ചി​നും ന​ട​ക്കും. ഹാ​ൾ​ടി​ക്ക​റ്റ് www.cuonline.ac.in വെ​ബ്സൈ​റ്റി​ൽ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം. എം​പി​എ​ഡ് കോ​ഴ്സി​ലേ​ക്കു​ള്ള ശാ​രീ​രി​ക ക്ഷ​മ​ത, സ്പോ​ർ​ട്സ് പ്രാ​വീ​ണ്യം എ​ന്നീ പ​രി​ശോ​ധ​ന​ക​ൾ രാ​വി​ലെ എ​ട്ടി​ന് സ​ർ​വ​ക​ലാ​ശാ​ലാ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. ഫോ​ണ്‍ : 0494 2407547, 2407016.

എം​എ​സ്ഡ​ബ്ല്യൂ പ്ര​വേ​ശ​ന അ​ലോ​ട്ട്മെ​ന്‍റ്

എം​എ​സ്ഡ​ബ്ല്യൂ പ്ര​വേ​ശ​ന പ​രീ​ക്ഷാ റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് 27ന് ​പ​ത്തി​ന് സ​ർ​വ​ക​ലാ​ശാ​ലാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വെ​ച്ച് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തും. വി​വ​ര​ങ്ങ​ൾ www.cuonline.ac.in വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍ : 04936 226258.


എം​എ അ​റ​ബി പ്ര​വേ​ശ​ന റാ​ങ്ക് ലി​സ്റ്റ്

അ​റ​ബി പ​ഠ​ന​വി​ഭാ​ഗ​ത്തി​ലെ എം​എ അ​റ​ബി​ക് പ്ര​വേ​ശ​ന റാ​ങ്ക് ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. റാ​ങ്ക് ഒ​ന്ന് മു​ത​ൽ 30 വ​രെ​യു​ള്ള​വ​ർ 29ന് ​രാ​വി​ലെ ഒ​ന്പ​തി​ന് എ​ല്ലാ രേ​ഖ​ക​ളും യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​ഹി​തം പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 9497343532, 0494 2407254.


അ​റ​ബി​ക് പി​ജി ഡി​പ്ലോ​മ/ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

അ​റ​ബി​ക് പ​ഠ​ന​വ​കു​പ്പി​ലെ പി​ജി ഡി​പ്ലോ​മ/ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് പ്ര​വേ​ശ​ന​ത്തി​ന് ജൂ​ലൈ ഏ​ഴ് വ​രെ അ​പേ​ക്ഷി​ക്കാം. www.cuonline.ac.in വെ​ബ്സൈ​റ്റി​ൽ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് പൂ​രി​പ്പി​ച്ച അ​പേ​ക്ഷ, 105 രൂ​പ ച​ലാ​ൻ സ​ഹി​തം ജൂ​ലൈ ഏ​ഴി​ന​കം പ​ഠ​ന​വ​കു​പ്പി​ൽ ല​ഭി​ക്ക​ണം. ഫോ​ണ്‍: 0494 2407254.

പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (ദ്വി​വ​ത്സ​രം) 2017 പ്ര​വേ​ശ​നം റ​ഗു​ല​ർ, 2015, 2016 പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ലൈ 20ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2014 സ്കീം) ​റ​ഗു​ല​ർ, ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക്/ പാ​ർ​ട്ട്ടൈം ബി​ടെ​ക് (2009 സ്കീം) ​റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ജൂ​ലൈ 11 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ഫാ​ഷ​ൻ ആ​ന്‍റ് ടെ​ക്സ്റ്റൈ​ൽ ഡി​സൈ​ൻ/ എം​എ​ച്ച്എ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് എം​എ​സ് സി ​ഫാ​ഷ​ൻ ആ​ൻ​ഡ് ടെ​ക്സ്റ്റൈ​ൽ ഡി​സൈ​ന് ജൂ​ലൈ അ​ഞ്ച് വ​രെ​യും, എം​എ​ച്ച്എ​ക്ക് ജൂ​ലൈ ആ​റ് വ​രെ​യും അ​പേ​ക്ഷി​ക്കാം.

2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​കോം (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ബി​എ​എ​ൽ​എ​ൽ​ബി, ഒ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി (യൂ​ണി​റ്റ​റി) ഏ​പ്രി​ൽ 2017 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​നാ​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.


എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ബി​സി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് വ​യ​നാ​ട് ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​ർ 28ന് ​രാ​വി​ലെ 10.30ന് ​മു​ട്ടി​ൽ ഡ​ബ്ല്യൂ​എം​ഒ കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം.

സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്

സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, ര​ജി​സ്ട്രേ​ഡ് ട്രേ​ഡ് യൂ​ണി​യ​ൻ, പ്രൈ​വ​റ്റ് കോ​ള​ജ് മാ​നേ​ജ​ർ എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ബാ​ല​റ്റ് പേ​പ്പ​ർ വ​ര​ണാ​ധി​കാ​രി​യു​ടെ ഓ​ഫീ​സി​ൽ ല​ഭി​ക്കാ​നു​ള്ള അ​വ​സാ​ന തി​യ​തി ജൂ​ലൈ 16 വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ നീ​ട്ടി. ഫോ​ണ്‍ : 0494 2407131. ഇ​മെ​യി​ൽ: [email protected]


പ്ര​ത്യേ​ക സെ​ന​റ്റ് യോ​ഗം ജൂ​ലൈ ര​ണ്ടി​ന്

പ്ര​ത്യേ​ക സെ​ന​റ്റ് യോ​ഗം ജൂ​ലൈ ര​ണ്ടി​ന് രാ​വി​ലെ പ​ത്തി​ന് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​രും. ബി​രു​ദ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്ന​തി​നാ​ണ് യോ​ഗം.