നാലാം സെമസ്റ്റർ എംബിഎ (2016 അഡ്മിഷൻ റെഗുലർ, 2013 2015 അഡ്മിഷൻ സപ്ലിമെന്ററി, 2012 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്) പരീക്ഷകൾ ജൂലൈ 10ന് ആരംഭിക്കുന്നതിനായി പുതുക്കി നിശ്ചയിച്ചു.
പരീക്ഷാ തീയതി
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ എംകോം ജൂലൈ 2018 (സിഎസ്എസ് 2017 അഡ്മിഷൻ റെഗുലർ, 2014, 2015 ആൻഡ് 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ജൂലൈ 11ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ എംഎ, എംഎസ്ഡബ്ല്യു, എംസിജെ ആൻഡ് എംടിഎ ജൂലൈ 2018 (സിഎസ്എസ് 2017 അഡ്മിഷൻ റെഗുലർ, 2014, 2015 ആൻഡ് 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ജൂലൈ 11ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ എംഎസ്സി ജൂലൈ 2018 (സിഎസ്എസ് 2017 അഡ്മിഷൻ റെഗുലർ, 2014, 2015 ആൻഡ് 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ജൂലൈ 11ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
കാന്പസ് അഭിമുഖവും സ്റ്റാർട്ടപ്പ് പരിശീലനവും
എംജി സർവകലാശാലാ സ്കൂൾ ഓഫ് ബയോസയൻസിൽ സൈജീനോം റിസേർച്ച് ഫൗണ്ടേഷന്റെയും സംസ്ഥാന ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെയും ആഭിമുഖ്യത്തിൽ ബയോടെക്നോളജി, ബയോകെമിസ്ട്രി, മൈക്രോബയോളജി, ബയോഫിസിക്സ് എന്നീ വിഷയങ്ങളിൽ കാന്പസ് അഭിമുഖവും സ്റ്റാർട്ടപ്പ് പരിശീലനവും നടത്തി. കാന്പസ് അഭിമുഖത്തിൽ സ്കൂൾ ഓഫ് ബയോസയൻസസിലെ വിദ്യാർഥികൾക്കു പുറമേ സർവകലാശാലയിലെ വിവിധ എയ്ഡഡ് കോളജുകളിലെ സമാന കോഴ്സുകളിലെ വിദ്യാർഥികളും പങ്കെടുത്തു. ബയോളജി അടിസ്ഥാനമാക്കിയുള്ള സ്റ്റാർട്ടപ്പ് സംരംഭങ്ങൾ തുടങ്ങുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിനുവേണ്ട തയ്യാറെടുപ്പിനെക്കുറിച്ചും മാഗ്ജീനോമിന്റെ സിഇഒ ഡോ. രാംചന്ദ് വിശദീകരിച്ചു. ബയോസയൻസസിലെ ഡോ. ജയചന്ദ്രൻ, ഡോ. രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
പരീക്ഷാഫലം
2017 സെപ്റ്റംബറിൽ നടത്തിയ (അഫിലിയേറ്റഡ് കോളജ് സ്റ്റാസ്) നാലാം സെമസ്റ്റർ എംസിഎ (2015 അഡ്മിഷൻ റെഗുലർ, 2011 2014 അഡ്മിഷൻ സപ്ലിമെന്ററി, ലാറ്ററൽ എൻട്രി 2016 അഡ്മിഷൻ റെഗുലർ, 2013 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 10 വരെ അപേക്ഷിക്കാം.
2017 സെപ്റ്റംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎ എൽഎൽബി (പഞ്ചവത്സരം)(ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ഓണേഴ്സ് 2016 അഡ്മിഷൻ റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ നാലു വരെ അപേക്ഷിക്കാം.
2017 ഡിസംബർ, 2018 ജൂണ്‍ മാസങ്ങളിൽ ഐഐആർബിഎസിൽ നടത്തിയ ഒൻപതും പത്തും സെമസ്റ്റർ പഞ്ചവത്സര ഇന്റർ ഡിസിപ്ലിനറി മാസ്റ്റർ ഓഫ് സയൻസ് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 മേയിൽ സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎ ഗാന്ധിയൻ സ്റ്റഡീസ്, ഡെവലപ്മെന്റ് സ്റ്റഡീസ് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 ഏപ്രിലിൽ സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസസിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംടെക് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സിവിൽ സർവീസ് പരീക്ഷാ പരിശീലനം: പ്രവേശന കൗണ്‍സലിംഗ് 28ന്
സർവകലാശാലാ ഡിപ്പാർട്ട്മെന്റ് ഓഫ് ലൈഫ്ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ സിവിൽ സർവീസ് പ്രാഥമിക പരീക്ഷാ പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രവേശന കൗണ്‍സലിംഗ് 28, 29 തീയതികളിൽ രാവിലെ 10 മുതൽ നടക്കും. വിശദവിവരങ്ങൾ www.mgu.ac.in, www.dllemgu.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. 0481 2731560, 2731724.