ഖേലോ ഇന്ത്യ സിഇഒ സന്ദീപ് പ്രധാന് ഇന്ന് സര്‍വകലാശാലയില്‍
കായിക പുരോഗതിക്ക് വേണ്ടിയുള്ള കേന്ദ്ര പദ്ധതിയായ ഖേലോ ഇന്ത്യയുടെ സിഇഒ സന്ദീപ് പ്രധാന് ഇന്ന് രാവിലെ പത്തിന് കാലിക്കട്ട് സര്‍വകലാശാല സന്ദര്‍ശിക്കും. ഗസ്റ്റ് ഹൗസില്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹവുമായി ചര്‍ച്ച നടത്തും. സര്‍വകലാശാലാ സ്റ്റേഡിയവും അദ്ദേഹം സന്ദര്‍ശിക്കും.
വാക്ഇന്‍ഇന്റര്‍വ്യൂ
സര്‍വകലാശാലാ സൈക്കോളജി പഠനവകുപ്പിലെ സിഡിഎംആര്പിയില് കുട്ടികളിലെ പഠനവൈകല്യവും മറ്റും നേരത്തെ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള പദ്ധതിയിലേക്ക് ഏര്‍ലി ഡിറ്റക്റ്റനിസ്റ്റ് (റിസര്‍ച്ച് അസിസ്റ്റന്റ്) തസ്തികയില്‍ ദിവസവേതന നിരക്കില്‍ നിയമനത്തിന് ജൂലൈ നാലിന് ഉച്ചയ്ക്ക് രണ്ടിന് വാക്ഇന്‍ഇന്റര്‍വ്യൂ നടത്തും.
ബിരുദം: ജൂലൈ രണ്ട് വരെ പ്രവേശനം നേടാം
ബിരുദ പ്രവേശനം മൂന്നാം അലോട്ട്മെന്റ് ലഭിച്ചവര്‍ക്ക് ജൂലൈ രണ്ടിന് പകല്‍ രണ്ട് മണി വരെ പ്രവേശനം നേടാം.
പിജി ഇംഗ്ലീഷ് പ്രവേശന പരീക്ഷ ജൂലൈ രണ്ടിന്
അഫിലിയേറ്റഡ് കോളജുകളില്‍ പിജി ഇംഗ്ലീഷ് പ്രവേശനത്തിന് അപേക്ഷിച്ച ബിരുദ തലത്തില്‍ ഇംഗ്ലീഷ് കോര്‍ വിഷയമായി പഠിച്ചിട്ടില്ലാത്തവര്‍ക്ക് പ്രവേശന പരീക്ഷ ജൂലൈ രണ്ടിന് സര്‍വകലാശാലാ കാമ്പസിലെ ടാഗോര്‍ നികേതനില്‍ നടക്കും. ഫോണ്‍ : 0494 2407017,
എംഎസ്സി ക്ലിനിക്കല്‍ സൈക്കോളജി കൗണ്‍സലിംഗ്
എംഎസ്സി ക്ലിനിക്കല്‍ സൈക്കോളജി കൗണ്‍സലിംഗ് ജൂലൈ രണ്ട്, മൂന്ന് തിയതികളില്‍ സര്‍വകലാശാലാ ടാഗോര്‍ നികേതന്‍ ഹാളില്‍ നടക്കും. പ്രവേശന പരീക്ഷ എഴുതിയ രജിസ്റ്റര്‍ നമ്പര്‍ 71001 മുതല്‍ 71220 വരെയുള്ളവര്‍ രണ്ടിന് രാവിലെ പത്തിനും, 71221 മുതല്‍ 71360 വരെ ഉച്ചയ്ക്ക് രണ്ടിന് എത്തണം. മൂന്നിന് രാവിലെ പത്തിന് 71361 മുതല്‍ 71650 വരെയും, ഉച്ചയ്ക്ക് രണ്ടിന് 71651 മുതല്‍ 71739 വരെയുള്ളവരും എത്തണം. എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും കണ്‍സോളിഡേറ്റഡ് ഡിഗ്രി മാര്‍ക്ക് ലിസ്റ്റും കൊണ്ടുവരണം. ഫോണ്‍ : 0494 2407017, 2407016.
എംഎ ഇംഗ്ലീഷ്/ഫിലോസഫി പ്രവേശന പരീക്ഷാഫലം
പഠനവകുപ്പുകളിലേക്കുള്ള എംഎ ഇംഗ്ലീഷ്, എംഎ ഫിലോസഫി പ്രവേശന പരീക്ഷാഫലങ്ങള്‍ വെബ്സൈറ്റില്‍ . എംഎ ഇംഗ്ലീഷ് പ്രവേശനം ജൂലൈ ആറിന് നടക്കും. എംഎ ഫിലോസഫി പ്രവേശനത്തിന് ജൂലൈ ഒമ്പതിന് 12 മണിക്കകം എത്തണം. എല്ലാ രേഖകളും സഹിതം അതത് പഠനവകുപ്പിലാണ് ഹാജരാകേണ്ടത്.
എംസിഎ പരീക്ഷ മാറ്റി
ജൂലൈ രണ്ട്, നാല് തിയതികളില്‍ നടത്താനിരുന്ന മൂന്നാം സെമസ്റ്റര്‍ എംസിഎ (2012 മുതല്‍ പ്രവേശനം) റഗുലര്‍ /സപ്ലിമെന്ററി പരീക്ഷ ജൂലൈ 25, 27 തിയതികളിലേക്ക് മാറ്റി. മറ്റ് ദിവസങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല.
പരീക്ഷ
രണ്ടാം സെമസ്റ്റര്‍ എംഎസ്സി മെഡിക്കല്‍ മൈക്രോബയോളജി റഗുലര്‍ /സപ്ലിമെന്ററി, മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്പരീക്ഷ ജൂലൈ 20ന് ആരംഭിക്കും.
പരീക്ഷാഫലം
2018 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബിഎഡ് പരീക്ഷാഫലം വെബ്സൈറ്റില്‍ . പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 12 വരെ അപേക്ഷിക്കാം. 2017 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംഎസ്സി മാത്തമാറ്റിക്സ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍ . പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 12 വരെ അപേക്ഷിക്കാം.