University News
വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യു
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​ൻ സെ​ന്‍റ​ർ മാ​ന​ന്ത​വാ​ടി കാ​ന്പ​സി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റു​ടെ (കോ​മേ​ഴ്സ്) ത​സ്തി​ക​യി​ലേ​ക്കു ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റെ നി​യ​മി​ക്കു​ന്ന​തി​നാ​യി ജൂ​ലൈ ആ​റി​ന് ഉ​ച്ച​യ്ക്കു 12.30 ന് ​സ​ർ​വ​ക​ലാ​ശാ​ല താ​വ​ക്ക​ര ഹെ​ഡ്ക്വാ​ർ​ട്ടേ​സി​ൽ ന​ട​ത്തും. നെ​റ്റ്/​പി​എ​ച്ച്ഡി യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും അ​വ​യു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളും അ​പേ​ക്ഷാ ഫീ​സി​ന​ത്തി​ൽ 210 രൂ​പ സ​ർ​വ​ക​ലാ​ശാ​ല ഫ​ണ്ടി​ൽ അ​ട​ച്ച ച​ലാ​ൻ ര​സീ​തു​മാ​യി അ​ന്നേ ദി​വ​സം കൃ​ത്യം രാ​വി​ലെ 9.30 ന് ​എ​ത്തേ​ണ്ട​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റി​ൽ((www.kannuruniversity.ac.in) ല​ഭ്യ​മാ​ണ്.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

ര​ണ്ടും നാ​ലും സെ​മ​സ്റ്റ​ർ ബി​സി​എ (റഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റിമേ​യ് 2018) ഡി​ഗ്രി കോ​ർ, കോം​പ്ലി​മെ​ന്‍റ​റി പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ ജൂ​ലൈ മൂ​ന്നു മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കു​ന്ന​താ​ണ്. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

നാ​ലാം സെ​മ​സ്റ്റ​ർ ബി​കോം ഡി​ഗ്രി (റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റിമേ​യ്2018) യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ ജൂ​ലൈ അ​ഞ്ചു മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കു​ന്ന​താ​ണ്. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.