University News
പ്രാക്്ടിക്കൽ മാറ്റി
2018 ജൂലൈ നാല്, അഞ്ച് തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ ബിസിഎ, ബിഎസ് സി കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (യുജി, സിബിസിഎസ്എസ് 2016 അഡ്മിഷൻ റെഗുലർ, 2013 2015 അഡ്മിഷൻ റീഅപ്പിയറൻസ്) ഏപ്രിൽ 2018 പരീക്ഷയുടെ പ്രാക്്ടിക്കൽ മാറ്റി. പുതുക്കിയ തീയതി പിന്നീട്.

പുതുക്കിയ പരീക്ഷാ തീയതി

ജൂണ്‍ നാലിനു നടത്തുവാൻ നിശ്ചയിച്ചിരുന്ന നാലാം വർഷ ബിഎസ്സി നഴ്സിംഗ് (2010 മുതൽ അഡ്മിഷൻ) സപ്ലിമെന്‍ററി (കമ്മ്യൂണിറ്റി ഹെൽത്ത് നഴ്സിംഗ് കക) പരീക്ഷകൾ ജൂലൈ 13ന് നടത്തുവാൻ പുതുക്കി നിശ്ചയിച്ചു.

അപേക്ഷാ തീയതി

രണ്ടാം സെമസ്റ്റർ എംഎച്ച്ആർഎം (2017 അഡ്മിഷൻ റെഗുലർ ആൻഡ് 2017നു മുന്പുള്ള അഡ്മിഷൻ സപ്ലിമെന്‍ററി) പരീക്ഷകൾ ജൂലൈ 17ന് ആരംഭിക്കും. അപേക്ഷകൾ ജൂലൈ മൂന്നു വരെയും 50 രൂപ പിഴയോടെ നാലു വരെയും 500 രൂപ സൂപ്പർഫൈനോടെ ആറു വരെയും സ്വീകരിക്കും. റെഗുലർ വിദ്യാർഥികൾ 150 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതം (പരമാവധി 150 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷാഫീസിന് പുറമെ അടയ്ക്കണം.

പ്രാക്്ടിക്കൽ

നാലാം സെമസ്റ്റർ എംഎസ്സി പ്ലാന്‍റ് ബയോടെക്നോളജി (സിഎസ്എസ് 2016 അഡ്മിഷൻ റെഗുലർ, 2013, 2014 ആൻഡ് 2015 അഡ്മിഷൻ സപ്ലിമെന്‍ററി, മേഴ്സി ചാൻസ്) മേയ്, ജൂണ്‍ 2018 പരീക്ഷയുടെ പ്രാക്്ടിക്കൽ, വൈവാവോസി, പ്രോജക്്ട് പരീക്ഷ ജൂലൈ രണ്ട്, മൂന്ന് തീയതികളിൽ തിരുവല്ല മാക്ഫാസ്റ്റിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

വൈവാവോസി

എംഎ ഇംഗ്ലീഷ് (ഓഫ് കാന്പസ് സപ്ലിമെന്‍ററി, മേഴ്സി ചാൻസ്) മേയ് 2018 പരീക്ഷയുടെ വൈവാവോസി ജൂലൈ ആറിനു സർവകലാശാലാ സിൽവർ ജൂബിലി പരീക്ഷാഭവനിലെ റൂം നന്പർ 201ൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

2018 മേയ്, ജൂണ്‍ മാസത്തിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഹിന്ദി (സിഎസ്എസ് റഗുലർ,സപ്ലിമെന്‍ററി, മേഴ്സി ചാൻസ്) പരീക്ഷയുടെ പ്രോജക്്ട് ഇവാല്യുവേഷൻ ആൻഡ്് വൈവാവോസി ജൂലൈ ആറു മുതൽ അതാതു കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

2018 മാർച്ചിൽ നടന്ന അഞ്ച്, ആറ്, സെമെസ്റ്റർ ബികോം (പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂല്ൈ 16 വരെ അപേക്ഷിക്കാം.