ഒന്നാം വർഷ ബിരുദ പ്രവേശനം 2018
ഒന്നാം വർഷ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് മൂന്നാം അലോട്ട്മെന്റിനു ശേഷം കോളജിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ആവശ്യമെങ്കിൽ അവരുടെ ഹയർ ഓപ്ഷനുകൾ ജൂലൈ നാലിനു രാവിലെ പത്തുവരെ നീക്കം ചെയ്യാം. നിലനിർത്തപ്പെടുന്ന ഹയർ ഓപ്ഷനുകൾ തുടർന്നു വരുന്ന അലോട്ട്മെന്റുകളിൽ പരിഗണിക്കും.
യോഗ പരിശീലനം
കായിക പഠന വകുപ്പ് സർവകലാശാല സ്റ്റേഡിയത്തിൽ പൊതു ജനങ്ങൾക്കായി മാസംതോറും സംഘടിപ്പിച്ചു വരുന്ന യോഗ പരിശീലന പരിപാടിയുടെ ജൂലൈ മാസത്തേക്കുളള രജിസ്ട്രേഷൻ ആരംഭിച്ചു. അപേക്ഷ ഫോം ജി.വി രാജ പവലിയനിൽ പ്രവർത്തിക്കുന്ന കായിക പഠന വകുപ്പ് ഓഫീസിൽ നിന്നും ലഭിക്കും. വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നന്പർ 8921507832/0471 2306485
പരീക്ഷാഫലങ്ങൾ
2017 ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ ഇംഗ്ലീഷ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
2017 ഒക്ടോബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎസ്സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രയിൽ കെമിസ്ട്രി, ബികോം കൊമേഴ്സ് ആൻഡ് ടൂറിസം ആന്റ് ട്രാവൽ മാനേജ്മെന്റ് പരീക്ഷകളുടെ (2013 നു മുന്പുളള അഡ്മിഷൻ), പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
2018 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജി, ബിഎസ്സി ബയോടെക്നോളജി (മൾട്ടിമേജർ) (2015 അഡ്മിഷൻ റെഗുലർ, 2014&2013 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ജൂലൈ 23 വരെ ഓണ്ലൈനായി അപേക്ഷിക്കാം.
2018 ഏപ്രിലിൽ നടത്തിയ സിഎസ്എസ് 20162018 ബാച്ച് പരീക്ഷകളുടെ ഫലങ്ങൾ എംഎസ്സി ബയോകെമിസ്ട്രി ഒന്നാം റാങ്ക് എ. അശ്വതി കൃഷ്ണ (രജി.നം.81316601003). എംഎ തമിഴ് ലാംഗ്വേജ് & ലിറ്ററേച്ചർ ഒന്നാം റാങ്ക് വി. സി. ജെൻസി (രജി.നം.84816633004). എംഎ അറബിക് ലാംഗ്വജ് ആൻഡ് ലിറ്ററേച്ചർ ഒന്നാം റാങ്ക് എൻ.യൂസഫ് അലി (രജി.നം.81116617014). എംഎ ഹിസ്റ്ററി ഒന്നാം റാങ്ക് റെനി അന്ന ഫിലിപ്പ് (രജി.നം.83016622016) വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കമ്യൂണിക്കേറ്റീവ് അറബിക്
അറബിക് വിഭാഗം നടത്തുന്ന കമ്യൂണിക്കേറ്റീവ് അറബിക് ജൂലൈ ബാച്ചിന്റെ ക്ലാസ് രണ്ടിനു വൈകുന്നേരം നാലിന് കാര്യവട്ടം അറബിക് വിഭാഗത്തിൽ ആരംഭിക്കും.
ബിടെക് സൂക്ഷ്മ പരിശോധന
2017 ഡിസംബറിൽ നടത്തിയ ബിടെക് (2008 സ്കീം) എട്ടാം സെമസ്റ്റർ സപ്ലിമെന്ററി/ട്രാൻസിറ്ററി/മേഴ്സി ചാൻസ്/പാർട്ട്ടൈം റീസ്ട്രക്ചേർഡ് പരീക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് വേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുളള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി ബിടെക് റീ വാല്യുവേഷൻ സെക്ഷനിൽ ജൂലൈ രണ്ടുമുതൽ ജൂലൈ ഒന്പതുവരെയുളള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
എംസിഎ പരീക്ഷ
ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് സെമസ്റ്റർ എംസിഎ (2006 സ്കീം)ഓഗസ്റ്റ് 2018 മേഴ്സി ചാൻസ് പരീക്ഷകൾക്ക് 11 വരെ (50 രൂപ പിഴയോടുകൂടി ജൂലൈ 13 വരെയും 125 രൂപ പിഴയോടുകൂടി ജൂലൈ 17 വരെ) അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഹാൾ ടിക്കറ്റ്
കാട്ടാക്കട, കണ്ടല പങ്കജകസ്തൂരി കോളജ് സെന്ററായി ആറ്, ഏഴ് സെമസ്റ്റർ 2008 സ്കീം ബിടെക് സപ്ലിമെന്ററി ജൂലൈ 2018 പരീക്ഷകൾ എഴുതേണ്ട വിദ്യാർഥികൾ നരുവാമൂട് ട്രിനിറ്റി എൻജിനിയറിംഗ് കോളജിൽ നിന്നും ഹാൾ ടിക്കറ്റ് കൈപ്പറ്റി അവിടെ തന്നെ പരീക്ഷ എഴുതണം.
ടൈംടേബിൾ
11 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ഫസ്റ്റ് ഡിഗ്രി പ്രോഗ്രാംസിബിസിഎസ്എസ് ബിഎ/ബിഎസ്സി/ബികോം പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.