University News
എം​എ​ഡ് പ്ര​വേ​ശ​നം: സീ​റ്റ് ഒ​ഴി​വ്
കാ​ന്പ​സി​ലെ എ​ഡ്യു​ക്കേ​ഷ​ൻ പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ത്തു​ന്ന എം​എ​ഡ് കോ​ഴ്സി​ന് ഒ​ഴി​വു​ള്ള മു​ഴു​വ​ൻ സീ​റ്റു​ക​ളി​ലേ​ക്കും ഏ​ഴി​ന് പ്ര​വേ​ശ​നം ന​ട​ത്തും. അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​ർ രാ​വി​ലെ പ​ത്തി​ന് പ​ഠ​ന​വ​കു​പ്പി​ൽ രേ​ഖ​ക​ൾ സ​ഹി​തം ഹാ​ജ​രാ​ക​ണം.

ബി​കോം സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ അ​പേ​ക്ഷ

2005 മു​ത​ൽ പ്ര​വേ​ശ​നം നേ​ടി എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ക​ഴി​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​സാ​ന വ​ർ​ഷ ബി​കോം പാ​ർ​ട്ട് മൂ​ന്ന് (പേ​പ്പ​ർ ഒ​ന്ന് മു​ത​ൽ 17 വ​രെ) സ്പെ​ഷ്യ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി 16 വ​രെ നീ​ട്ടി. പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ, അ​വ​സാ​ന വ​ർ​ഷ മാ​ർ​ക്ക് ലി​സ്റ്റ് എ​ന്നി​വ സ​ഹി​തം 18ന​കം ല​ഭി​ക്ക​ണം. പ​രീ​ക്ഷാ ഫീ: ​പേ​പ്പ​ർ ഒ​ന്നി​ന് 2625 രൂ​പ. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഫീ: 105 ​രൂ​പ.

പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക്/ പാ​ർ​ട്ട്ടൈം ബി​ടെ​ക് (2009 സ്കീം2009 ​മു​ത​ൽ 2013 വ​രെ പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 31ന് ​ആ​രം​ഭി​ക്കും.
നാ​ലാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ 31ന് ​ആ​രം​ഭി​ക്കും.


കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2014 സ്കീം) ​റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ 31ന് ​ആ​രം​ഭി​ക്കും.

നാ​ല് മു​ത​ൽ ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​റേ​ഡി​യേ​ഷ​ൻ ഫി​സി​ക്സ് റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ 11 മു​ത​ൽ ന​ട​ക്കും.

ബി​എ​ഡ് ഹി​യ​റിം​ഗ് ഇം​പ​യേ​ർ​ഡ് പ​രീ​ക്ഷാ അ​പേ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ്യ​ൽ എ​ഡ്യു​ക്കേ​ഷ​ൻ (ഹി​യ​റിം​ഗ് ഇം​പ​യേ​ർ​ഡ്, 2015 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/ പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് 16 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ അ​പേ​ക്ഷ

പ​ത്താം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് 2012 മു​ത​ൽ പ്ര​വേ​ശ​നം (2012 സ്കീം) ​റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്കും, 2008 മു​ത​ൽ 2011 വ​രെ പ്ര​വേ​ശ​നം (2004 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്കും പി​ഴ​കൂ​ടാ​തെ ഒ​ന്പ​ത് വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ 11 വ​രെ​യും അ​പേ​ക്ഷി​ക്കാം. തി​സീ​സ് സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി ജൂ​ലൈ 20.

നാ​ലാം സെ​മ​സ്റ്റ​ർ ബി.​കോം പ്രൊ​ഫ​ഷ​ണ​ൽ (2016 പ്ര​വേ​ശ​നം) റ​ഗു​ല​ർ പ​രീ​ക്ഷ​ക്ക് 11 വ​രെ അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷ 20ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ്/ എം​എ അ​പ്ലൈ​ഡ് ഇ​ക്ക​ണോ​മി​ക്സ് (സ​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 17 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ വി​മ​ൻ​സ് സ്റ്റ​ഡീ​സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2015 പ്ര​വേ​ശ​നം ബി​ടി​എ മൂ​ന്ന് (ന​വം​ബ​ർ 2016), നാ​ല് (ഏ​പ്രി​ൽ 2017), അ​ഞ്ച് (ന​വം​ബ​ർ 2017) സെ​മ​സ്റ്റ​ർ റ​ഗു​ല​ർ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 18 വ​രെ അ​പേ​ക്ഷി​ക്കാം.

കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളി​ൽ നി​ന്ന് മെ​സ് ന​ട​ത്താ​ൻ ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു

ഗ​സ്റ്റ് ഹൗ​സ് മെ​സ് ഒ​രു വ​ർ​ഷ​ത്തേ​ക്ക് ന​ട​ത്താ​ൻ താ​ൽ​പ്പ​ര്യ​മു​ള്ള മ​ല​പ്പു​റം ജി​ല്ല​യി​ലെ കു​ടം​ബ​ശ്രീ മി​ഷ​ന്‍റെ പ​രി​ധി​യി​ലു​ള്ള കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നും ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു. അ​പേ​ക്ഷാ ഫോം ​കു​ടം​ബ​ശ്രീ മ​ല​പ്പു​റം ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​റു​ടെ ഓ​ഫീ​സി​ൽ നി​ന്നും ല​ഭി​ക്കും.