ഒന്നാം വർഷ ബിരുദ പ്രവേശനം: നാലാം ഘട്ട അലോട്ട്മെന്റ് നാളെവരെ കോളജുകളിൽ പ്രവേശനം നേടാം
201819 അധ്യയന വർഷത്തിലെ ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുളള നാലാം ഘട്ട അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് നാളെവരെ കോളജുകളിൽ പ്രവേശനം നേടാം. നാലാം ഘട്ട അലോട്ട്മെന്റിൽ ഹയർ ഓപ്ഷനിൽ പ്രവേശനം ലഭിച്ചവർ ഇപ്പോൾ പഠിക്കുന്ന കോളജിൽ നിന്നും ടിസി വാങ്ങി പുതുതായി അലോട്ട്മെന്റ് ലഭിച്ച കോളജിൽ ഏഴിനകം പ്രവേശനം നേടണം. ഇപ്പോൾ ലഭിച്ചിരിക്കുന്ന അലോട്ട്മെന്റിൽ തൃപ്തരാണങ്കിൽ ഹയർ ഓപ്ഷനുകൾ ഏഴിനു വൈകുന്നേരം അഞ്ചിനകം ക്യാൻസൽ ചെയ്യണം. അല്ലാത്ത പക്ഷം അടുത്ത അലോട്ട്മെന്റിൽ ഹയർ ഓപ്ഷൻ ലഭിക്കുന്ന കോളജിൽ പ്രവേശനം സ്വീകരിക്കേണ്ട തായി വരും.
ടൈംടേബിൾ
വിദൂര വിദ്യാഭ്യാസ വിഭാഗം 2018 സെപ്റ്റംബർ ആറുമുതൽ നടത്തുന്ന നാലാം സെമസ്റ്റർ എംബിഎ സപ്ലിമെന്ററി പരീക്ഷാ ടൈംടേബിൾ വെബ്സൈറ്റിൽ.
ബിഎ എൽഎൽബി/ബികോം എൽഎൽബി/ബിബിഎ എൽഎൽബി ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം)26ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ, ഓഗസ്റ്റ് എട്ടിന് ആരംഭിക്കുന്ന പത്താം സെമസ്റ്റർ പരീക്ഷാ ടൈംടേബിളുകൾ വെബ്സൈറ്റിൽ.
ബിഎഡ് അഡ്മിഷൻ
ബിഎഡ് ട്രെയിനിംഗ് കോളജുകളിലും, കേരള യൂണിവേഴ്സിറ്റി കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനുകളിലും 201819 അധ്യയന വർഷത്തെ ബിഎഡ് കോഴ്സിലേയ്ക്ക് ഒഴിവുളള സീറ്റുകളിൽ 9,10 തീയതികളിൽ സ്പോട്ട് അഡ്മിഷൻ അതതു കോളജുകളിൽ നടത്തും. അഡ്മിഷൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 10നു മുൻപായി അതാതു കോളജുകളിൽ നേരിട്ട് ഹാജരാകണം.
പരീക്ഷാഫീസ്
2018 ഓഗസ്റ്റ് മൂന്നിന് ആരംഭിക്കുന്ന അവസാന വർഷ ബിഡിഎസ് പാർട്ട് രണ്ട് (സപ്ലിമെന്ററി2008 സ്കീം) പരീക്ഷയ്ക്ക് 17 വരെയും 50 രൂപ പിഴയോടു കൂടി 19 വരെയും 125 രൂപ 21 വരെയും ഫീസ് അടയ്ക്കാം.
ഓഗസ്റ്റ് മൂന്നിന് ആരംഭിക്കുന്ന രണ്ടാം വർഷ ബിഫാം (സപ്ലിമെന്ററി) പരീക്ഷയ്ക്ക് 11 വരെയും 50 രൂപ പിഴയോട് കൂടി 13 വരെയും 125 രൂപ പിഴയോട് കൂടി 17 വരെയും ഫീസ് അടയ്ക്കാം.
പരീക്ഷാഫലം
2018 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബിപിഎ (വീണ/വോക്കൽ/വയലിൻ/മൃദംഗം/ഡാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാകേന്ദ്രങ്ങൾ
13ന് തുടങ്ങുന്ന ബിഎസ്സി (ആന്വൽ സ്കീം) പാർട്ട് ഒന്ന്,രണ്ട്,മൂന്ന് സ്റ്റാറ്റിസ്റ്റിക്സ് & അക്കൗണ്ടിംഗ് സബ്സിഡിയറി വിഷയങ്ങളുടെ പരീക്ഷയ്ക്ക് തിരുവനന്തപുരം ഗവണ്മെന്റ് ആർട്സ് കോളജ്, കൊല്ലം ടികെഎം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, ആലപ്പുഴ എസ്ഡി കോളജ് എന്നിവ മാത്രമായിരിക്കും പരീക്ഷാകേന്ദ്രങ്ങൾ.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, ഗവണ്മെന്റ് സംസ്കൃത കോളജ്, ചെന്പഴന്തി എസ്.എൻ കോളജ്, ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളജ് എന്നിവിടങ്ങൾ പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചവർ തിരുവനന്തപുരം ഗവണ്മെന്റ് ആർട്സ് കോളജിൽ നിന്നും ഹാൾ ടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതണം.
കൊല്ലം എസ്.എൻ കോളജ്, പുനലൂർ എസ്.എൻ കോളജ്, കായംകുളം എംഎസ്എം കോളജ്, ശാസ്താംകോട്ട ഡി.ബി. കോളജ്, കൊല്ലം ഫാത്തിമ മാതാ കോളജ് എന്നിവിടങ്ങൾ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ കൊല്ലം ടികെഎം ആർട്സ് ആൻഡ് സയൻസ് കോളജിൽ നിന്നും ഹാൾ ടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതേണ്ട താണ്.
പന്തളം എൻഎസ്എസ് കോളജ്, ചേർത്തല എസ്എൻ കോളജ് എന്നിവിടങ്ങൾ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ആലപ്പുഴ എസ്ഡി കോളജിൽ നിന്നും ഹാൾ ടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതണം.