നാലാം സെമസ്റ്റർ ബിസിഎ, ബിഎസ് സി കംപ്യൂട്ടർ അപ്ലിക്കേഷൻസ് പ്രാക്ടിക്കൽ പരീക്ഷ
നാലാം സെമസ്റ്റർ ബിസിഎ, ബിഎസ് സി കംപ്യൂട്ടർ അപ്ലിക്കേഷൻസ് (യുജി
2016 അഡ്മിഷൻ റഗുലർ 20132015 അഡ്മിഷൻ റീ അപ്പിയറൻസ്) സിബിസിഎസ്എസ്
ഏപ്രിൽ 2018 ബിരുദ പരീക്ഷയുടെ പ്രായോഗിക പരീക്ഷ 12,13 തീയതികളിൽ വിവിധ
കോളജുകളിൽ നടത്തും. വിശദമായ ടൈം ടേബിൾ ന്ദന്ദന്ദ.ണ്ഡദ്ദഗ്മ.ന്റ്യ.ദ്ധ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
2017 ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎജഐംസി (റഗുലർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 18
വരെ അപേക്ഷിക്കാം.
റിസർച്ച് ഫെല്ലോയുടെ ഒഴിവ്
സ്കൂൾ ഓഫ് ബയോസയൻസിൽ രണ്ട് ജൂനിയർ റിസേർച്ച് ഫെല്ലോയുടെ ഒഴിവുണ്ട്. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
സീറ്റ് ഒഴിവ്
സ്കൂൾ ഓഫ് ലെറ്റേഴ്സ് 201820 ബാച്ച് ഒന്നാം വർഷ എംഎ മലയാളത്തിൽ പട്ടികവർഗ വിഭാഗത്തിനായി ഒരു സീറ്റൊഴിവുണ്ട്. യോഗ്യരായ
വിദ്യാർഥികൾ അസൽ രേഖകളുമായി ഒന്പതിന് ഉച്ചയ്ക്ക് 12ന്് സ്കൂളിൽ നേരിട്ട്
ഹാജരാകണം.