Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു
11, 13 തീ​യ​തി​ക​ളി​ൽ ന​ട​ത്തു​വാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്ഡ​ബ്ല്യു/​എം​സി​ജെ/​എം​ടി​എ/​എം​എ​സ് സി/​എം​കോം (സി​എ​സ്എ​സ് 2017 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2014, 2015 ആ​ൻ​ഡ് 2016 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റി, 2012, 2013 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 26, 31 തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്ന​തി​നാ​യി പു​തു​ക്കി നി​ശ്ച​യി​ച്ചു. മ​റ്റു പ​രീ​ക്ഷ​ക​ൾ​ക്കു മാ​റ്റ​മി​ല്ല. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക ജോ​ലി നി​ർ​ണ​യ അ​ദാ​ല​ത്ത്

സ​ർ​ക്കാ​ർ ഉ​ത്ത​ര​വ​നു​സ​രി​ച്ച് സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള സ്വ​കാ​ര്യ എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക ജോ​ലി​ഭാ​ര​വും ത​സ്തി​ക നി​ർ​ണ​യ​വും സം​ബ​ന്ധി​ച്ച അ​ദാ​ല​ത്ത് യോ​ഗം സ​ർ​വ​ക​ലാ​ശാ​ലാ ര​ജി​സ്ട്രാ​ർ എം.​ആ​ർ. ഉ​ണ്ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സ​ർ​വ​ക​ലാ​ശാ​ലാ ഓ​ഫീ​സി​ൽ കൂ​ടി. സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളാ​യ ഡോ. ​പി.​കെ. പ​ദ്മ​കു​മാ​ർ, വി.​എ​സ്. പ്ര​വീ​ണ്‍ കു​മാ​ർ, എ​റ​ണാ​കു​ളം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​മാ​രാ​യ ഡോ. ​മാ​ത്യു ജോ​ർ​ജ്, ഡോ. ​പി.​എ​സ്. അ​ജി​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഓ​രോ എ​യ്ഡ​ഡ് കോ​ള​ജി​ലും അ​ദാ​ല​ത്ത് ന​ട​ത്തി അ​ധ്യാ​പ​ക ജോ​ലി​ഭാ​ര​വും ത​സ്തി​ക നി​ർ​ണ​യ​വും ന​ട​ത്തും. സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​യും കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലേ​യും ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​ങ്ങ​ൾ കോ​ള​ജു​ക​ൾ സ​ന്ദ​ർ​ശി​ക്കും. 16 മു​ത​ൽ അ​ദാ​ല​ത്ത് ആ​രം​ഭി​ക്കും. നി​ശ്ചി​ത സ​മ​യ​ത്തി​ന​കം ത​ന്നെ അ​ദാ​ല​ത്ത് പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നാ​യി ര​ണ്ടു സം​ഘ​ങ്ങ​ളെ കോ​ള​ജു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് നി​യോ​ഗി​ക്കും. അ​ദാ​ല​ത്ത് ടീ​മി​ന്‍റെ സ​ന്ദ​ർ​ശ​ന വി​വ​രം കോ​ള​ജു​ക​ളെ പ്ര​ത്യേ​ക​മാ​യി അ​റി​യി​ക്കും. അ​ധ്യാ​പ​ക ജോ​ലി​ഭാ​ര​വും ത​സ്തി​ക നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളും ര​ജി​സ്റ്റ​റു​ക​ളും മു​ൻ​കൂ​ട്ടി കോ​ള​ജു​ക​ൾ ത​യാ​റാ​ക്കി വ​യ്ക്കേ​ണ്ട​തും അ​ർ​ദ്ധ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും സ​ർ​വ​ക​ലാ​ശാ​ല നി​ശ്ച​യി​ക്കു​ന്ന മാ​തൃ​ക​യി​ലു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ ഹാ​ർ​ഡ് കോ​പ്പി​യാ​യും സോ​ഫ്റ്റ് കോ​പ്പി​യാ​യും അ​ദാ​ല​ത്തി​നു മു​ന്പാ​യി കോ​ള​ജു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്ക​ണം.


എം​ജി ഡി​ഗ്രി ഏ​ക​ജാ​ല​കം: മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റ്: ഓ​പ്ഷ​നു​ക​ൾ എ​ട്ടു മു​ത​ൽ ഒ​ന്പ​തു വ​രെ പു​നഃ​ക്ര​മീ​ക​രി​ക്കാം

ഏ​ക​ജാ​ല​കം വ​ഴി​യു​ള്ള ഡി​ഗ്രി പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ടു​മെ​ന്‍റ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ ഓ​ണ്‍​ലൈ​നാ​യി സ​ർ​വ​ക​ലാ​ശാ​ലാ അ​ക്കൗ​ണ്ടി​ൽ വ​രേ​ണ്ട ഫീ​സ​ട​ച്ച് അ​ലോ​ട്ടു​മെ​ന്‍റ് മെ​മ്മോ​യു​ടെ പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ സാ​ക്ഷ്യ​പ​ത്ര​ങ്ങ​ൾ സ​ഹി​തം എ​ഴി​നു വൈ​കു​ന്നേ​രം 4.30 ന​കം അ​ലോ​ട്ടു​മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ ഹാ​ജ​രാ​യി പ്ര​വേ​ശ​നം നേ​ട​ണം. ഏ​ഴി​നു മു​ന്പ് ഫീ​സ് ഒ​ടു​ക്കാ​ത്ത​വ​രു​ടെ​യും ഫീ​സൊ​ടു​ക്കി​യ​ശേ​ഷം കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടാ​ത്ത​വ​രു​ടെ​യും അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​ക്കും. തു​ട​ർ​ന്നു​ള്ള അ​ലോ​ട്ടു​മെ​ന്‍റി​ലേ​ക്ക് ഇ​വ​രെ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

അ​പേ​ക്ഷ​ക​ൻ ത​നി​ക്ക് ല​ഭി​ച്ച അ​ലോ​ട്ടു​മെ​ന്‍റി​ൽ സം​തൃ​പ്ത​നാ​ണെ​ങ്കി​ൽ തു​ട​ർ അ​ലോ​ട്ടു​മെ​ന്‍റി​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ടാ​തി​രി​ക്കാ​നാ​യി അ​വ​ശേ​ഷി​ക്കു​ന്ന ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ റ​ദ്ദാ​ക്കേ​ണ്ട​തോ സ്ഥി​ര​പ്ര​വേ​ശം നേ​ടേ​ണ്ട​തോ ആ​ണ്. ഉ​യ​ർ​ന്ന ഓ​പ്ഷ​നു​ക​ൾ നി​ല​നി​ർ​ത്തി​യാ​ൽ തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റി​ൽ മാ​റ്റം വ​ന്നേ​ക്കാം. ഇ​പ്ര​കാ​രം മാ​റ്റം ല​ഭി​ക്കു​ന്ന​പ​ക്ഷം പു​തി​യ അ​ലോ​ട്ട്മെ​ന്‍റ് നി​ർ​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്ക​ണം. ആ​ദ്യം ല​ഭി​ച്ച അ​ലോ​ട്ടു​മെ​ന്‍റ് ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യും. ഇ​പ്ര​കാ​രം മാ​റ്റം ല​ഭി​ക്കു​ന്ന​വ​ർ ബാ​ങ്കി​ൽ പു​തു​താ​യി ഫീ​സൊ​ടു​ക്കേ​ണ്ട​തി​ല്ല. ഒ​ന്നാം ഓ​പ്ഷ​നി​ൽ അ​ലോ​ട്ടു​മെ​ന്‍റ് ല​ഭി​ച്ച എ​ല്ലാ​വ​രും​ത​ന്നെ ഏ​ഴി​ന​കം പ്ര​വേ​ശ​നം ല​ഭി​ച്ച കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാ​ത്ത​പ​ക്ഷം അ​വ​രു​ടെ അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​ക്കും.

എ​ട്ടു മു​ത​ൽ ഒ​ന്പ​തു വ​രെ ഓ​പ്ഷ​നു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​ണ്. ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ നി​ല​നി​ർ​ത്തു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന അ​പേ​ക്ഷ​ക​ർ ഒ​ഴി​കെ​യു​ള്ള​വ​ർ കോ​ള​ജു​ക​ളി​ൽ നി​ശ്ചി​ത ട്യൂ​ഷ​ൻ ഫീ​സ് ഒ​ടു​ക്കി സ്ഥി​ര പ്ര​വേ​ശ​നം ഉ​റ​പ്പു​വ​രു​ത്ത​ണം. ഒ​ന്നും ര​ണ്ടും അ​ലോ​ട്ടു​മെ​ന്‍റു​ക​ളി​ലൂ​ടെ സ്ഥി​ര​പ്ര​വേ​ശം നേ​ടി​യ​വ​ർ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ റ​ദ്ദാ​ക്കേ​ണ്ട​തി​ല്ല. നി​ല​വി​ൽ അ​ലോ​ട്ടു​മെ​ന്‍റ് ല​ഭി​ച്ച​വ​ർ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ നി​ല​നി​ർ​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​പ​ക്ഷം അ​ലോ​ട്ടു​മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ താ​ല്കാ​ലി​ക​മാ​യി പ്ര​വേ​ശ​നം നേ​ട​ണം. ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​ൽ ല​ഭി​ച്ച അ​ലോ​ട്ടു​മെ​ന്‍റ് സ്റ്റാ​റ്റ​സ് ത​ന്നെ​യാ​ണ് ര​ണ്ടാം അ​ലോ​ട്ടു​മെ​ന്‍റി​ലും കാ​ണി​ക്കു​ന്ന​തെ​ങ്കി​ൽ അ​തേ​കോ​ള​ജി​ൽ ത​ന്നെ പ്ര​വേ​ശ​ന​ത്തി​നാ​യി വീ​ണ്ടും റി​പ്പോ​ർ​ട്ട് ചെ​യ്യേ​ണ്ട​തി​ല്ല.

വി​വി​ധ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള ഫീ​സ് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വു​ക​ൾ ംംം.ര​മു.ാ​ഴൗ.​മ​ര.​ശി എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. സ​ർ​വ​ക​ലാ​ശാ​ല നി​ഷ്ക്ക​ർ​ഷി​ച്ചി​രി​ക്കു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ഫീ​സ് ഈ​ടാ​ക്കു​ന്ന കോ​ള​ജു​ക​ൾ​ക്കെ​തി​രെ ഉ​ചി​ത​മാ​യ ശി​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.


പി​എ​ച്ച്ഡി പ്ര​വേ​ശ​നം

201819 അ​ക്കാ​ദ​മി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള പി​എ​ച്ച്ഡി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ൾ 31 വ​രെ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ ംംം.ാഴൗ.​മ​ര.​ശി എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.


സം​വ​ര​ണ സീ​റ്റൊ​ഴി​വ്

സ്കൂ​ൾ ഓ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് പൊ​ളി​റ്റി​ക്സി​ൽ എം​എ പൊ​ളി​റ്റി​ക്സ് ആ​ൻ​ഡ് ഹ്യൂ​മ​ൻ റൈ​റ്റ്സ് കോ​ഴ്സി​ൽ എ​സ്സി വി​ഭാ​ഗ​ത്തി​ൽ ഒ​ന്നും, പൊ​ളി​റ്റി​ക്സ് പ​ബ്ലി​ക് പോ​ളി​സി ആ​ൻ​ഡ് ഗ​വേ​ഷ​ണ​ൻ​സ് കോ​ഴ്സി​ൽ എ​സ്സി, എ​സ്ടി വി​ഭാ​ഗ​ങ്ങ​ളി​ൽ ഒ​ന്നു​വീ​തം സീ​റ്റൊ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ 12ന് ​രാ​വി​ലെ 10ന് ​അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം.

വൈ​വാ ​വോ​സി

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്സി ഇ​ല​ക്ട്രോ​ണി​ക്സ് കോ​ഴ്സി​ന്‍റെ ലാ​ബ്, പ്രോ​ജ​ക്ട് ഇ​വാ​ല്യു​വേ​ഷ​ൻ, വൈ​വാ​വോ​സി പ​രീ​ക്ഷ​ക​ൾ 9, 10 തീ​യ​തി​ക​ളി​ൽ അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും.
നാ​ലാം സെ​മ​സ്റ്റ​ർ എം​എ മ​ല​യാ​ളം (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) ജൂ​ണ്‍ 2018 പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യ​വും വൈ​വാ​വോ​സി​യും 18 മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ തോ​ട്ടി​ൽ 2017 ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്/​പ​ഞ്ച​വ​ത്സ​രം റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 17 വ​രെ അ​പേ​ക്ഷി​ക്കാം.

2017 മാ​ർ​ച്ച് മാ​സ​ത്തി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ മോ​ഡ​ൽ മൂ​ന്ന് വി​ഷ്വ​ൽ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ (സി​ബി​സി​എ​സ്എ​സ് 2014 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 20 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ഡി​സം​ബ​ർ മാ​സ​ത്തി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി ക്ലി​നി​ക്ക​ൽ ന്യൂ​ട്രീ​ഷ​ൻ ആ​ൻ​ഡ് ഡ​യ​റ്റെ​റ്റി​ക്സ് (റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി), എം​എ​സ്സി ഓ​പ്പ​റേ​ഷ​ൻ​സ് റി​സ​ർ​ച്ച് ആ​ൻ​ഡ് ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് (റ​ഗു​ല​ർ) എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 19 വ​രെ അ​പേ​ക്ഷി​ക്കാം.



അ​ലോ​ട്ട്മെ​ന്‍റ് മാ​റ്റി​വ​ച്ചു
20, 21, 23 തീ​​യ​​തി​​ക​​ളിലെ പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി​​വ​​ച്ചു
മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​ർ എം​​ടെ​​ക് പോ​​ളി​​മ​​ർ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി ഫ​​ലം പ്ര​​സി​​ദ്ധീ​ക​രി​ച്ചു
മാറ്റിവച്ച പരീക്ഷകളുടെ പു​​തു​​ക്കി​​യ തീ​​യ​​തി
ഡിഗ്രി ഏകജാലകം: അർഹത നേടിയവർ 13നു മുന്പായി ബന്ധപ്പെട്ട കോളജുകളിൽ പ്രവേശനം നേടണം
ഇന്നത്തെ പരീക്ഷകൾ മാറ്റി
പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി
ക്യാ​റ്റ് എം​ജി​യു - എം​എ​ഡ് പ്ര​വേ​ശ​ന​ത്തി​നു​ള്ള റാ​ങ്ക് ലി​സ്റ്റും കൗ​ണ്‍സ​ലിം​ഗ് ഷെ​ഡ്യൂ​ളും പ്ര​സി​ദ്ധീ​ക​രി​ച്ചു
പ​രീ​ക്ഷ​ക​ൾ മാ​റ്റി വ​ച്ചു
എംജി സ​​ർ​​വ​​ക​​ലാ​​ശാ​​ലാ യൂ​​ണി​​യ​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പ്
സം​​വ​​ര​​ണ സീ​​റ്റ് ഒ​​ഴി​​വ്
എംജി സർവകലാശാല പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
പി​ജി ഏ​ക​ജാ​ല​കം: എ​സ് സി, എ​സ്ടി സ്പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍റ് 10ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​ൽ​​ഐ​​എ​​സ്‌​സി പ​​രീ​​ക്ഷ​​ക​​ൾ 31 മു​​ത​​ൽ
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​ൽ​​ഐ​​എ​​സ്‌​സി പ​​രീ​​ക്ഷ​​ക​​ൾ 31 മു​​ത​​ൽ
യു​ജി ഏ​ക​ജാ​ല​കം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ്: ഓ​പ്ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്നും നാ​ളെ​യും
2016 ഡി​​​​സം​​​​ബ​​​​ർ 15ന് ​​​​റ​​​ദ്ദാ​​​ക്കി​​​യ ബി​​​​എ​​​​സ്‌​​​സി മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്സ് പ​​​​രീ​​​​ക്ഷ​​​​ 30ന്
എംജി സര്‍വകലാശാല: കൂടുതല്‍ സര്‍ട്ടിഫിക്കറ്റുകളും സേവനങ്ങളും ഓണ്‍ലൈനാകുന്നു
പിജി മൂന്നാം അലോട്ട്മെന്‍റ്: ഓപ്ഷനുകൾ ഇന്നുകൂടി പുനഃക്രമീകരിക്കാം
മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് ത​ട​സ​പ്പെ​ട്ടു​വെ​ന്ന വാ​ർ​ത്ത അ​ടി​സ്ഥാ​ന ര​ഹി​തം
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.