കുസാറ്റിൽ മാത് ലാബ് കോഴ്സ് 11 മുതൽ
കൊച്ചി: കൊച്ചി സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് എൻജിനിയറിംഗിൽ രണ്ടുമാസം ദൈർഘ്യമുള്ള മാത് ലാബ് കോഴ്സ് 11ന് ആരംഭിക്കും. സാങ്കേതികമായി കണക്കുകൂട്ടലുകൾ നടത്തുന്നതിനായി മികച്ചരീതിയിൽ പ്രവർത്തിക്കുന്ന മെഷിൻ ലാംഗേജ് ആണ് മാത് ലാബ്. കംപ്യൂട്ടേഷൻ, വിഷ്വലൈസേഷൻ, പ്രോഗ്രാമിംഗ് എന്നിവയിലൂടെ പ്രശ്നങ്ങളും പരിഹാരങ്ങളും പരിചിതമായ മാത്തമാറ്റിക്കൽ ചിഹ്നങ്ങളുടെ സഹായത്തോടെ ഏറ്റവും ലളിതമായി മനസിലാക്കുന്ന രീതിയാണ് മാത് ലാബിൽ ക്രമീകരിച്ചിരിക്കുന്നത്. എൻജിനിയറിംഗിലെയും സയൻസിലെയും ബിരുദ ബിരുദാനന്തരബിരുദ വിദ്യാർഥികൾക്കും ഗവേഷകർക്കും അപേക്ഷിക്കാം. രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് ഒരു മണിവരെയും വൈകീട്ട് 4.30 മുതൽ 7.30 വരെയുമായി രണ്ട് ബാച്ചുകളായിട്ടാണ് ക്ലാസുകൾ. ഫീസ് 7080 രൂപ. ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷാഫോറം http://www.cusat.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0484 2862616,