കണ്ണൂർ സർവകലാശാലയുടെ 11ന് ആരംഭിക്കുന്ന രണ്ടാം വർഷ എംകോം, എംഎസ്സി പരീക്ഷകളുടെയും 12ന് ആരംഭിക്കുന്ന എംഎ പരീക്ഷകളുടെയും (വിദൂരവിദ്യാഭാസം ജൂണ്‍ 2018) ഹാൾടിക്കറ്റ് 10 മുതൽ താഴെപറയുന്ന പ്രകാരം വിതരണം ചെയ്യും. വിദ്യാർഥികൾ അവർക്ക് അനുവദിച്ച പരീക്ഷാകേന്ദ്രത്തിൽനിന്ന് ഹാൾടിക്കറ്റ് കൈപ്പറ്റി അവിടെത്തന്നെ പരീക്ഷയെഴുതണം. അപേക്ഷിച്ച കേന്ദ്രവും അനുവദിച്ച കേന്ദ്രവും (ബ്രാക്കറ്റിൽ) ചുവടെ:
നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് കാഞ്ഞങ്ങാട്, സെന്റ് പയസ് ടെൻ കോളജ് രാജപുരം (എംഎ, എംകോം, എംഎസ്സി) (കണ്ണൂർ യൂണിവേഴ്സിറ്റി കാന്പസ്, കാസർഗോഡ്), ഗവ. കോളജ് കാസർഗോഡ്, ഗോവിന്ദ പൈ മെമ്മോറിയൽ ഗവ കോളജ് മഞ്ചേശ്വരം(എംഎ, എംകോം, എംഎസ്സി) (ഗോവിന്ദ പൈ മെമ്മോറിയൽ ഗവ. കോളജ്, മഞ്ചേശ്വരം) പയ്യന്നൂർ കോളജ്, കോഓപ്പ്.ആർട്സ് ആൻഡ് സയൻസ് കോളജ് മാടായി, സർ സയ്യിദ് കോളജ് തളിപ്പറന്പ് (എംഎ, എംകോം, എംഎസ്സി), കെഎംഎം. ഗവ. വിമൻസ്കോളജ് കണ്ണൂർ (എംഎസ്സി, എംകോം സപ്ലിമെന്ററി മാത്രം) (കണ്ണൂർ യൂണിവേഴ്സിറ്റി ടീച്ചർ എഡ്യുക്കേഷൻ സെന്റർ, ധർമശാല), കെഎംഎം ഗവ. വിമൻസ് കോളജ് കണ്ണൂർ (എംകോം റഗുലർ മാത്രം, എംഎ റഗുലർ, സപ്ലിമെന്ററി), എസ്എൻ കോളജ് കണ്ണൂർ (എംഎ, എംകോം, എംഎസ്സി) (കെഎംഎം ഗവ. വിമൻസ് കോളജ് കണ്ണൂർ) ഗവ. ബ്രണ്ണൻ കോളജ് തലശേരി, നിർമലഗിരി കോളജ് കൂത്തുപറന്പ് (എംഎ, എംകോം, എംഎസ്സി) (നിർമലഗിരി കോളജ്, കൂത്തുപറന്പ്) പിആർഎൻഎസ്എസ് കോളജ് മട്ടന്നൂർ, എംജി കോളജ് ഇരിട്ടി, എസ്ഇഎസ് കോളജ് ശ്രീകണ്ഠപുരം (എംഎ, എംകോം, എംഎസ്സി) (പിആർഎൻഎസ്എസ് കോളജ്, മട്ടന്നൂർ) ഗവ. കോളജ്, മാനന്തവാടി (എംഎ, എംകോം, എംഎസ്സി) (പികെകെഎം. കോളജ് ഓഫ് അപ്ലൈഡ് സയൻസ്, മാനന്തവാടി)
എംഎസ്സി ബയോടെക്നോളജി, മൈക്രോബയോളജി പരീക്ഷാഫലം രണ്ടാം സെമസ്റ്റർ എംഎസ്സി ബയോടെക്നോളജി, മൈക്രോബയോളജി (പഠനവകുപ്പ് സിസിഎസ്എസ് റഗുലർ മേയ് 2017) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഈമാസം 20.
രണ്ടാം സെമസ്റ്റർ എംഎസ്സി ബയോടെക്നോളജി, മൈക്രോബയോളജി പരീക്ഷ പുനഃക്രമീകരിച്ചു സർവകലാശാല പഠനവകുപ്പിലെ ഒൻപതിന് ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റർ എംഎസ്സി ബയോകെമിസ്ട്രി, മൈക്രോബയോളജി പരീക്ഷകൾ 16ന് ആരംഭിക്കുന്ന തരത്തിൽ പുനഃക്രമീകരിച്ചു. മറ്റ് രണ്ടാം സെമസ്റ്റർ പിജി പരീക്ഷകൾക്ക് മാറ്റമില്ല.
രണ്ടാം സെമസ്റ്റർ എംഎസ്സി കൗണ്‍സിലിംഗ് സൈക്കോളജി പ്രായോഗിക ,വാചാ പരീക്ഷ മാറ്റി 10, 11 തീയതികളിൽ വിളയാങ്കോട് വാദിഹുദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എംഎസ്സി കൗണ്‍സിലിംഗ് സൈക്കോളജി ഡിഗ്രി (മാർച്ച് 2018) പ്രായോഗിക പരീക്ഷകൾ, വാചാ പരീക്ഷ മാറ്റി. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
ഒന്നാം വർഷ (പ്രിലിമിനറി) എംഎസ്സി മെഡിക്കൽ മൈക്രോബയോളജി,ബയോകെമിസ്ട്രി ഡിഗ്രി പ്രായോഗിക, വാചാ പരീക്ഷ ഒന്നാം വർഷ (പ്രിലിമിനറി) എംഎസ്സി മെഡിക്കൽ മൈക്രോബയോളജി, ബയോകെമിസ്ട്രി ഡിഗ്രി (ഡിസംബർ 2017) യുടെ പ്രായോഗിക പരീക്ഷകൾ, വാചാ പരീക്ഷ 12 ന് പാലയാട് സ്കൂൾ ഓഫ് ഹെൽത്ത് സയൻസസിൽ നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെടണം.
ഫെയർ പ്രോഗ്രാം കോളജ് വിദ്യാഭ്യാസ വകുപ്പ്, തിരുവനന്തപുരം 201819 ലെ ഫെയർ പ്രോഗ്രാമിൽ പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായി ഒൻപതിന് ഉച്ചയക്ക് 12ന് മുന്‍പായി
[email protected] എന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ (www.kannuruniversity.ac.in) വെബ്സൈറ്റിൽനിന്ന് ലഭിക്കും.