ഒന്നാം വർഷ ബിരുദ പ്രവേശനം: ഓണ്‍ലൈൻ അപേക്ഷയിൽ തിരുത്തലിന് അവസരം
ആർട്സ് ആന്‍ഡ് സയൻസ് കോളജുകളിൽ (ഗവ.,എയ്ഡഡ്,സ്വാശ്രയ,യുഐടി,ഐഎച്ച്ആർഡി) ഒന്നാം വർഷ ബിരുദ പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾക്ക് ഓണ്‍ലൈൻ അപേക്ഷയിൽ മാറ്റം (തിരുത്തൽ) വരുത്താൻ അവസരം നൽകുന്നു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മുതൽ 16ന് രാവിലെ 10 വരെ മാറ്റങ്ങൾ വരുത്താം. പുതിയ ഓപ്ഷനുകൾ ചേർക്കാനും, ഹയർ ഓപ്ഷനുകൾ കാൻസൽ ചെയ്യാനും, കാറ്റഗറി മാറ്റം റീവാല്യൂവേഷൻ, ഗ്രേസ് മാർക്ക് തുടങ്ങി മാർക്കുകളിലെ തിരുത്തലുകൾ വരുത്താനും കഴിയും. പേര്,ജനന തീയതി എന്നിവ ഒഴികെ മറ്റു തിരുത്തലുകൾ അപേക്ഷകർക്ക് തന്നെ ചെയ്യാം. തിരുത്തലുകൾ വരുത്തി കഴിഞ്ഞാൽ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് എടുത്ത് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കേണ്ട താണ്. സർവകലാശാലയിൽ തിരുത്തലിനായി അപേക്ഷ നൽകിയിട്ടുള്ള വിദ്യാർഥികൾ സ്വമേധയാ തന്നെ അപേക്ഷയിൽ തിരുത്തൽ വരുത്തേണ്ട താണ്.ഓരോ കോളജുകളിലെയും വിവിധ കോഴ്സുകളുടെ ഒഴിവുകൾ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. ഏറ്റവും ഒടുവിൽ പ്രവേശനം ലഭിച്ച കുട്ടികളുടെ ഇൻഡക്സ് മാർക്ക് വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. വിദ്യാർഥികൾക്ക് തങ്ങളുടെ ഇൻഡക്സ് മാർക്ക് ഈ വിവരവുമായി താരതമ്യപ്പെടുത്തി തങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ഓപ്ഷനുകൾ ക്രമീകരിക്കാം.
ഇത്തരത്തിൽ വരുത്തിയ മാറ്റങ്ങൾ എല്ലാം പരിഗണിച്ച് 16ന് ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധപ്പെടുത്തും. പ്രവേശനം നേടിയ വിദ്യാർഥികൾക്കും അവരവരുടെ ഹയർ ഓപ്ഷനിൽ മാറ്റം വരുത്താം. ഒന്നാം ഓപ്ഷനിൽ തന്നെ പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് തിരുത്തലിന് അവസരം ഇല്ല.
ഏതെങ്കിലും കാരണവശാൽ അലോട്ട്മെന്റിൽ നിന്നും പുറത്തായവർ അവരെ വീണ്ടും പരിഗണിക്കുന്നതിനായി അപേക്ഷിക്കാം.
മേൽ പറഞ്ഞ കാര്യങ്ങൾക്കായി അപേക്ഷകർ സർവകലാശാലയിൽ നേരിട്ട് സമീപിക്കേണ്ട തില്ല. ഓണ്‍ലൈനായി അപേക്ഷയിൽ തിരുത്തൽ വരുത്തിയാൽ മതിയാകും.
നിലവിൽ കോളജിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് അവരുടെ ഹയർ ഓപ്ഷനുകളിൽ മാറ്റം വരുത്തുവാൻ കഴിയും. മറ്റൊരു തരത്തിലുള്ള തിരത്തലുകളും സ്വമേധയാ വരുത്തുവാൻ കഴിയില്ല. അങ്ങനെയുള്ളവർ തിരുത്തലുകൾക്ക് സർവകലാശാലയെ സമീപിക്കേണ്ട താണ്.
ആരോഗ്യ ഇൻഷ്വറൻസ്
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഏർപ്പെടുത്തിയ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി സർവകലാശാല ജീവനക്കാരേയും പെൻഷൻകാരേയും ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. അതിൻ പ്രകാരം പദ്ധതിയുടെ ഗുണഭോക്താക്കളെ സംബന്ധിച്ചുളള വിവരശേഖരണം നടത്തി അനുബന്ധമായി സർക്കാർ നൽകിയിട്ടുളള പ്രൊഫോർമ അനുസരിച്ചു വിവരങ്ങൾ ധനകാര്യ (ഐ.ടി/സോഫ്റ്റവേർ) വകുപ്പ് തയാറാക്കുന്ന ഡാറ്റാബേസിൽ അടിയന്തരമായി ലഭ്യമാക്കേണ്ടതുണ്ട്. ഇതിനായി ജീവനക്കാർക്ക്/പെൻഷൻകാർക്ക് അവരുടേയും ആശ്രിതരുടേയും ഡാറ്റ അപ്ലോഡ് ചെയ്യാം. പ്രഫോർമയുടെ പ്രിന്റൗട്ട്, പ്രൊഫോർമയിൽ നൽകിയിട്ടുളള വിവരങ്ങളുടെ ആധികാരികത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 19നു വൈകുന്നേരം അഞ്ചിനു മുന്‍പായി അസിസ്റ്റന്റ് രജിസ്ട്രാർ (ഓഡിറ്റ്/അക്കൗണ്ട്സ് പെൻഷൻ)ന് സമർപ്പിക്കേണ്ട താണ്.
പരീക്ഷാഫീസ്
ഓഗസ്റ്റ് ഒമ്പതു മുതൽ നടക്കുന്ന രണ്ടാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി പരീക്ഷകൾക്ക് ഒമ്പതു മുതൽ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം. പിഴയില്ലാതെ 16 വരെയും 50/ രൂപ പിഴയോടുകൂടി 20 വരെയും 125/ രൂപ പിഴയോടു കൂടി 25 വരെയും പരീക്ഷാഫീസ് അടയ്ക്കാം.
രണ്ടാം സെമസ്റ്റർ (ത്രിവത്സരം), ആറാം സെമസ്റ്റർ (പഞ്ചവത്സരം) (201112 മുൻപുളള അഡ്മിഷൻ) എൽഎൽബി പരീക്ഷകൾ ഓഗസ്റ്റ് എട്ടിന് ആരംഭിക്കും. 16 വരെയും 50 രൂപ പിഴയോടു കൂടി 18 വരെയും 125 രൂപ പിഴയോടു കൂടി 20 വരെയും അപേക്ഷിക്കാം.
മേഴ്സി ചാൻസ് വിദ്യാർഥികൾ (മൂന്ന് വർഷം (2007,08,09 അഡ്മിഷൻ), അഞ്ച് വർഷം(2005,06,07 അഡ്മിഷൻ) പരീക്ഷാഫീസിനു പുറമേ 2000/ രൂപ ഫീസിനത്തിലും 200 രൂപ സി.വി ക്യാന്പ് ഫീസിനത്തിലും (മൂന്ന് വർഷം 2004,05,06 അഡ്മിഷൻ), (അഞ്ച് വർഷം2002,03,04) പരീക്ഷാഫീസിനു പുറമേ 5000/ രൂപ ഫീസിനത്തിലും 200/ രൂപ സി.വി. ക്യാന്പ് ഫീസിനത്തിലും അടയ്ക്കേണ്ട താണ്.
പരീക്ഷാഫലങ്ങൾ
2017 ഒക്ടോബറിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎസ്സി ഫിസിക്സ് ആന്‍ഡ് കംന്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ബിഎസ്സി എൻവയണ്മെന്റൽ സയൻസ് ആന്‍ഡ് എൻവയണ്‍മെന്റ് ആന്‍ഡ് വാട്ടർ മാനേജ്മെന്റ്, ബിഎസ്സി കെമിസ്ട്രി ആന്‍ഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി, ബി.കോം കൊമേഴ്സ് ആന്‍ഡ് ടൂറിസം ആന്‍ഡ് ട്രാവൽ മാനേജ്മെന്റ് (2013 നു മുൻപുളള അഡ്മിഷൻ) പരീക്ഷാഫലം വെബ്സൈറ്റിൽ.
ഫെബ്രുവരിയിൽ നടന്ന (സെപ്റ്റംബർ 2017 സെഷൻ) ബികോം പാർട്ട് ഒന്ന്, രണ്ടു (ആന്വൽ സ്കീം) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് നാലു വരെ അപേക്ഷിക്കാം.
ഏപ്രിലിൽ നടത്തിയ എട്ടാം സെമസ്റ്റർ ബിപിടി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 21 വരെ അപേക്ഷിക്കാം.
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎഡ് സ്പെഷൽ എഡ്യൂക്കേഷൻ പരീക്ഷയുടേയും 2017 ഓഗസ്റ്റിൽ നടന്ന രണ്ടാം സെമസ്റ്റർ എംകോം പരീക്ഷയുടേയും ജൂണിൽ നടന്ന സർട്ടിഫിക്കറ്റ് ഇൻ ജർമൻ & ഡിപ്ലോമ ഇൻ ജർമൻ പരീക്ഷയുടേയും ഫലങ്ങൾ വെബ്സൈറ്റിൽ.
അപേക്ഷ ക്ഷണിക്കുന്നു
പുതിയ കോളേജുകൾ ആരംഭിക്കുന്നതിനും നിലവിലുളള കോളജുകളിൽ പുതിയ കോഴ്സുകൾ/അഡിഷണൽ ബാച്ച്/സീറ്റ് വർധന എന്നിവയ്ക്കുളള അപേക്ഷകൾ ക്ഷണിക്കുന്നു. പൂരിപ്പിച്ച അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ബിഎഡ് അഡ്മിഷൻ
ബിഎഡ് ട്രെയിനിംഗ് കോളജുകളിലും, കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനുകളിലും 201819 വർഷത്തെ ബിഎഡ് കോഴ്സിലേയ്ക്ക് ഒഴിവുള്ള സീറ്റുകളിൽ 9,10 തീയതികളിൽ സ്പോട്ട് അഡ്മിഷൻ അതതു കോളജുകളിൽ നടത്തും. അഡ്മിഷൻ ആഗ്രഹിക്കുന്നവർ അസൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 10നു മുൻപായി അതാതു കോളജുകളിൽ നേരിട്ട് ഹാജരാകണം.
പരീക്ഷാ കേന്ദ്രങ്ങൾ
വിദൂര വിദ്യാഭ്യാസ വിഭാഗം 18 മുതൽ ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റർ ബിഎസ്സി കന്പ്യൂട്ടർ സയൻസ്/ബിസിഎ ഡിഗ്രി പരീക്ഷകൾക്ക് ഗവഃ കോളജ് കാര്യവട്ടം സെന്ററായി ആവശ്യപ്പെട്ടവർ പാളയത്തെ വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിലും എസ്ഡി കോളജ്, ആലപ്പുഴ സെന്ററായി ആവശ്യപ്പെട്ടവർ കായംകുളം എംഎസ്എം കോളജിലും, തിരുവന്തപുരം ഗവഃ ആർട്സ് കോളജ്, ടികെഎം കോളജ് ഓഫ് ആർട്സ് ആന്‍ഡ് സയൻസ് കൊല്ലം, എംഎസ്എം കോളജ് കായംകുളം എന്നീ കോളജുകൾ സെന്ററായി ആവശ്യപ്പെട്ടവർ അതാത് സെന്ററുകളിലും ഡൗണ്‍ലോഡ് ചെയ്ത ഹാൾടിക്കറ്റും ഐഡി പ്രൂഫുമായി പരീക്ഷയ്ക്ക് ഹാജരാകേണ്ടതാണ്.
ഒമ്പതിന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബിടെക് ഡിഗ്രി റെഗുലർ (2013 സ്കീം) പരീക്ഷയുടെ മൂല്യനിർണയ ക്യാന്പിലേക്ക് നിയോഗിച്ചിട്ടുള്ള അധ്യാപകർ അതത് ദിവസങ്ങളിൽ സർവകലാശാല ക്യാന്പസിലെ കണ്ട്രോളർ ഓഫ് എക്സാമിനേഷൻസ് ബിൽഡിംഗിലും, ടികെഎം എൻജിനിയറിംഗ് കോളജിലും എത്തിച്ചേരണം.
ടൈംടേബിൾ
30 ന് തുടങ്ങാനിരുന്ന നാലാം സെമസ്റ്റർ എംഎ/എംഎസ്സി/എംഎസ്ഡബ്ല്യൂ/എംപിഎ/എംഎംസിജെ പരീക്ഷകൾ ഓഗസ്റ്റ് 10 ന് ആരംഭിക്കും. പ്രോജക്ട് യൂണിവേഴ്സിറ്റിയിൽ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ ഏഴ്. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.