ഇന്നും നളെയുമായി നടത്താനിരുന്ന അഫിലിയേറ്റഡ് കോളജ്/ വിദൂരവിദ്യാഭ്യാസം/ പ്രൈവറ്റ് രജിസ്ട്രേഷൻ/ വിദേശ/ കേരളത്തിന് പുറത്തെ കേന്ദ്രങ്ങളിലെ നാലാം സെമസ്റ്റർ യുജി (സിയുസിബിസിഎസ്എസ്) റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷ യഥാക്രമം 23, 24 തിയതികളിലേക്ക് മാറ്റി.
നാളെ നടത്താനിരുന്ന ബിബിഎഎൽഎൽബി ഒന്പതാം സെമസ്റ്റർ റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷ 25ലേക്കും, എംബിഎ നാലാം സെമസ്റ്റർ (ഫുൾടൈം, പാർട്ട്ടൈം) (2013 മുതൽ പ്രവേശനംസിയുസിഎസ്എസ്) റഗുലർ/ സപ്ലിമെന്ററി പരീക്ഷ 31ലേക്കും മാറ്റി.
നാളെ അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ പിജി പരീക്ഷകളും മാറ്റി. ഹിസ്റ്ററി 12നും, പൊളിറ്റിക്കൽ സയൻസ്/ ഇക്കണോമിക്സ്/ സോഷ്യോളജി എന്നിവ 13നും, ഇംഗ്ളീഷ് 17നും നടക്കും. മറ്റ് തിയതികളിലെ പരീക്ഷകൾക്കോ പരീക്ഷാ സമയത്തിലോ മാറ്റമില്ല.
എംഎസ്ഡബ്ല്യൂ രണ്ടാം അലോട്ട്മെന്റ്
എംഎസ്ഡബ്ല്യൂ രണ്ടാം അലോട്ട്മെന്റ് 16ന് രാവിലെ പത്തിന് സർവകലാശാലാ ടാഗോർ നികേതൻ ഹാളിൽ നടക്കും. സ്വാശ്രയ കോളജുകളിൽ ജനറൽ വിഭാഗത്തിൽ 34 ഉം എസ് സി/ എസ്ടി വിഭാഗത്തിൽ പത്ത് സീറ്റുകളും ഒഴിവുണ്ട്. റാങ്ക് ലിസ്റ്റ്/ പ്രൊവിഷണൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട, ആദ്യ അലോട്ട്മെന്റിൽ പങ്കെടുക്കാൻ കഴിയാത്തവർ എല്ലാ സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം.
മാറ്റിവെച്ച എംസിഎ സ്പെഷൽ സപ്ലിമെന്ററി പരീക്ഷ
ജൂലൈ രണ്ട്, നാല് തിയതികളിൽ നടത്തേണ്ടിയിരുന്ന മൂന്നാം സെമസ്റ്റർ എംസിഎ (2010, 2011 പ്രവേശനം) സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം 25, 27 തിയതികളിൽ നടക്കും.
പരീക്ഷ
പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ പിജി (സിസിഎസ്എസ്) റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകൾ താഴെ കൊടുത്ത തിയതികളിൽ ആരംഭിക്കും. എംബിഎ/ എംസിജെ (18), ഫിസിക്സ്/ സ്റ്റാറ്റിസ്റ്റിക്സ് (25), പൊളിറ്റിക്കൽ സയൻസ് (ഓഗസ്റ്റ് ഏഴ്), മറ്റ് പരീക്ഷകൾ ( 20).
പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ പിജി (സിസിഎസ്എസ്) റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകൾ താഴെ കൊടുത്ത തിയതികളിൽ ആരംഭിക്കും. എംബിഎ (ഓഗസ്റ്റ് ഒന്ന്), എംഎ/ എംഎസ് സി/ എംകോം/ എംസിജെ/ എംലിബ്ഐഎസ് സി/ എംടിഎ (ഓഗസ്റ്റ് ആറ്).
നാലാം വർഷ ബിഎച്ച്എം റഗുലർ/ സപ്ലിമെന്ററി പരീക്ഷ ജൂലൈ 20ന് ആരംഭിക്കും.
പരീക്ഷാഫലം
വിദൂരപഠനം രണ്ടാം സെമസ്റ്റർ ബികോം/ ബിബിഎ (സിയുസിബിസിഎസ്എസ്) റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് ഏപ്രിൽ 2017 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയ തിയതി പിന്നീട് അറിയിക്കും.
2017 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ അറബിക് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.
2017 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ സോഷ്യോളജി (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
എസ്ഡിഇയുജി നാലാം സെമസ്റ്റർ പുനർമൂല്യനിർണയ ഫലം
വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റർ ബിഎ/ ബിഎസ് സി/ ബിഎംഎംസി (സിയുസിബിസിഎസ്എസ്) പാർട്ട് രണ്ട് ഏപ്രിൽ 2017 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.
എംഎ ഇംഗ്ളീഷ ബിപിഎൽ സീറ്റ് ഒഴിവ്
ഇംഗ്ളീഷ് പഠനവകുപ്പിൽ എംഎ ഇംഗ്ളീഷ് കോഴ്സിന് ബിപിഎൽ സംവരണ വിഭാഗത്തിൽ ഒരു ഒഴിവുണ്ട്. പ്രവേശനപരീക്ഷ എഴുതി റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ട, (ജൂലൈ ആറിന് ഹാജരാവാൻ നിർദ്ദേശിച്ചിരുന്ന ലിസ്റ്റിൽ ഉൾപ്പെടാത്തവർ) ബിപിഎൽ സംവരണ വിഭാഗത്തിലേക്ക് അപേക്ഷിച്ചിട്ടുള്ളവർ 13ന് പത്തിന് രേഖകൾ സഹിതം ഹാജരാകണം. ഫോണ്: 0494 2407259
പ്രൈവറ്റ് വിദ്യാർഥികൾ വിദൂരപഠനരീതിയിലേക്ക് മാറണം
201718 വർഷത്തിൽ പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേന ബിരുദത്തിന് പ്രവേശനം നേടിയവർ(ബിഎ ഉറുദു, ബിഎ മൾട്ടിമീഡിയ ഒഴികെ) ഡിസ്റ്റൻസ് എഡ്യുക്കേഷൻ മോഡിലേക്ക് മാറുന്നതിന് ആയിരം രൂപ സൂപ്പർഫൈനോടെ 13 വരെ ഓണ്ലൈനിൽ അപേക്ഷിക്കാം. പ്രിന്റൗട്ട് 18 വരെ സ്വീകരിക്കും. വിവരങ്ങൾക്ക് 0494 2407494 www.sdeuoc.ac.in.
മഞ്ചേരി യൂണിറ്റി വിമൻസ് കോളജ്: എംകോം എംസിക്യു പരീക്ഷ
മഞ്ചേരി യൂണിറ്റി വിമൻസ് കോളജിൽ വിദൂരവിദ്യാഭ്യാസം ഒന്ന്, രണ്ട് സെമസ്റ്റർ എം.കോം (2016 പ്രവേശനം മാത്രംഎക്യൂ സീരീസ്) എംസിഐ സി1ബിസിനസ് എൻവയോണ്മെന്റ് റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷക്ക് ഹാജരായവർക്കുള്ള എംസിക്യു പരീക്ഷ 12ന് പത്ത് മുതൽ നടക്കും.