കുസാറ്റ്: ബിടെക്, എംടെക് ക്ലാസുകൾ 16നു തുടങ്ങും
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല(കുസാറ്റ്)യിലെ സ്കൂൾ ഓഫ് എൻജിനിയറിംഗിൽ ഒന്നാം സെമസ്റ്റർ ബിടെക്, എംടെക് ക്ലാസുകൾ 16ന് തുടങ്ങും. 2018 അധ്യയനവർഷത്തിൽ പ്രവേശനം ലഭിച്ച വിദ്യാർഥികൾ രാവിലെ 10ന് സർവകലാശാലാ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിനു സമീപമുളള സയൻസ് സെമിനാർ കോംപ്ലക്സിൽ റിപ്പോർട്ട് ചെയ്യണമെന്ന് സ്കൂൾ ഓഫ് എൻജിനിയറിംഗ് പ്രിൻസിപ്പൽ അറിയിച്ചു.