കുസാറ്റ്: പിജി മൂന്നാംഘട്ട സ്പോട്ട് അഡ്മിഷൻ
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) പിജി കോഴ്സുകളിലേക്ക് പ്രവേശനത്തിനായുള്ള മൂന്നാംഘട്ട സ്പോട്ട് അഡ്മിഷൻ 13ന് രാവിലെ ഒൻപതിന് നടക്കും. എസ്സി, എസ്ടി വിഭാഗത്തിനായി സംവരണം ചെയ്ത സീറ്റുകളിലേക്ക് സർവകലാശാലയുടെ പ്രവേശന പരീക്ഷ എഴുതാത്തവർക്കും പങ്കെടുക്കാം. എസ്സി, എസ്ടി വിഭാഗത്തിന്റെ അഭാവത്തിൽ ഒഇസി വിഭാഗക്കാർക്ക് പ്രവേശനം നൽകും. ഫോണ്: 0484 2577100/ 2577159.