അപേക്ഷാ തീയതി നീട്ടി
കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറന്പ് കാന്പസിലെ സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസ് നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ യോഗ എഡ്യൂക്കേഷൻ, ഡിപ്ലോമ ഇൻ കളരിപ്പയറ്റ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫിറ്റ്നസ് മാനേജ്മെന്റ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സ്വിമ്മിംഗ് ട്രെയിനിംഗ് എന്നീ കോഴ്സുകൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 17 വരെ നീട്ടി.
നാലാം സെമസ്റ്റർ എംബിഎ ഹാൾടിക്കറ്റ്
കണ്ണൂർ സർവകലാശാലയുടെ 18ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എംബിഎ (റഗുലർ/സപ്ലിമെന്ററിജൂലൈ 2018) ഡിഗ്രി പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.
ഒന്നാം സെമസ്റ്റർ എംഎസ്സി ജ്യോഗ്രഫി പരീക്ഷാഫലം
പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എംഎസ്സി ജ്യോഗ്രഫി (റഗുലർ/സപ്ലിമെന്ററിനവംബർ 2017) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന/സൂക്ഷ്മ പരിശോധന/ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ 24 വരെ സർവകലശാലയിൽ സ്വീകരിക്കും.
പ്രായോഗിക/വാചാ പരീക്ഷകൾ
രണ്ടാം സെമസ്റ്റർ എംഎസ്സി മെഡിക്കൽ ലബോറട്ടറി ടെക്നോളജി (എംഎൽടി) ഡിഗ്രിയുടെ (റഗുലർ/സപ്ലിമെന്ററിമേയ് 2017) പ്രായോഗിക/വാചാ പരീക്ഷകൾ 17, 18, 19 തീയതികളിൽ തലശേരി കാന്പസിലെ (പാലയാട്) സ്കൂൾ ഓഫ് ഹെൽത്ത് സയൻസിൽ നടത്തും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പഠനവകുപ്പുമായി ബന്ധപ്പെടണം.
ബിടെക് പ്രയോഗിക പരീക്ഷകൾ
ആറാം സെമസ്റ്റർ ബിടെക് ഡിഗ്രി (സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്പാർട്ട്ടൈം ഉൾപ്പെടെ) മേയ് 2018 ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, മെക്കാനിക്കൽ ബ്രാഞ്ചുകളുടെ പ്രായോഗിക പരീക്ഷകൾ 17 മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
എംഎസ്സി പ്രായോഗിക പരീക്ഷകൾ
രണ്ടാം സെമസ്റ്റർ എംഎസ്സി ബയോടെക്നോളജി/മൈക്രോബയോളജി (റഗുലർ/സപ്ലിമെന്ററിമാർച്ച് 2018) ഡിഗ്രിയുടെ പ്രായോഗിക പരീക്ഷകൾ 16 മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടണം.
ബിഡിഎസ് പ്രായോഗിക പരീക്ഷ/വാചാ പരിക്ഷ
മൂന്നാം വർഷ ബിഡിഎസ് (സപ്ലിമെന്ററിഫെബ്രുവരി 2018) ഡിഗ്രിയുടെ പ്രായോഗിക/വാചാ പരിക്ഷ 17 മുതൽ പൊയിനാച്ചി സെഞ്ച്വറി ഡെന്റൽ കോളജിൽ നടത്തും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടണം.