ഡിഗ്രി പ്രവേശനത്തിനുള്ള നാലാം അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ ഓണ്‍ലൈനായി സർവകലാശാലാ അക്കൗണ്ടിൽ വരേണ്ട ഫീസടച്ച് അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന അസൽ സാക്ഷ്യപത്രങ്ങൾ സഹിതം 17നു വൈകുന്നേരം 4.30നകം അലോട്ട്മെന്റ് ലഭിച്ച കോളജിൽ ഹാജരായി പ്രവേശനം നേടണം. 17നകം ഫീസ് ഒടുക്കാത്തവരുടെയും ഫീസൊടുക്കിയശേഷം കോളജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കുന്നതാണ്.
നാലാം അലോട്ട്മെന്റിൽ പ്രവേശനത്തിന് അർഹത നേടിയ അപേക്ഷകർ തങ്ങൾക്ക് അലോട്ട്മെന്റ് ലഭിച്ച കോളജുകളിൽ പ്രവേശനം നേടുന്നപക്ഷം ഓണ്‍ലൈനായി ഒടുക്കുന്ന സർവകലാശാലാ ഫീസിനു പുറമെ ട്യൂഷൻ ഫീ ഉൾപ്പെടെയുള്ള ഫീസ് കോളജുകളിൽ ഒടുക്കി പ്രവേശനം ഉറപ്പാക്കേണ്ടതാണ്.
അലോട്ട്മെന്റ് ലഭിച്ച എസ്സി, എസ്ടി വിഭാഗം ഒഴികെയുള്ള താത്കാലിക പ്രവേശനമെടുത്തവരുൾപ്പെടെ എല്ലാ വിഭാഗം അപേക്ഷകരും അലോട്ട്മെന്റ് ലഭിച്ച കോളജുകളിൽ 17നു വൈകുന്നേരം 4.30ന് മുന്‍പ് സ്ഥിരപ്രവേശനം നേടാത്തപക്ഷം അത്തരം അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാക്കപ്പെടുന്നതാണ്.
വിവിധ പ്രോഗ്രാമുകളിലേക്കുള്ള ഫീസ് സംബന്ധിച്ച ഉത്തരവുകൾ ംംം.രമു.ാഴൗ.മര.ശി എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. സർവകലാശാല നിഷ്കർഷിച്ചിരിക്കുന്നതിനേക്കാൾ കൂടുതൽ ഫീസ് ഈടാക്കുന്ന കോളജുകൾക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കും. ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ക്ലാസുകൾ 18ന് ആരംഭിക്കും.
അപേക്ഷാ തീയതി
സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടത്തുന്ന നാലാം സെമസ്റ്റർ എംഎഡ് (സിഎസ്എസ് 2016 2018 ബാച്ച്) പരീക്ഷകൾ ഓഗസ്റ്റ് മൂന്ന്, ആറ് തീയതികളിൽ നടക്കും. അപേക്ഷകൾ 23 വരെയും 50 രൂപ പിഴയോടെ 26 വരെയും സ്വീകരിക്കും. എസ്സി, എസ്ടി, ഒഇസി വിദ്യാർഥികൾക്ക് പരീക്ഷാഫീസ് ഉണ്ടായിരിക്കില്ല. വിശദവിവരങ്ങളും ടൈംടേബിളും വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രാക്്ടിക്കൽ
2018 ജനുവരി മാസം തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎ മ്യൂസിക് വോക്കൽ (സിബിസിഎസ്എസ് റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്്ടിക്കൽ 24 മുതൽ 26 വരെ ആർഎൽവി കോളജിൽ് നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ പഞ്ചവത്സര ബിഎ എൽഎൽബി (2018 അഡ്മിഷൻ) പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. ഫലം വെബ്സൈറ്റിൽ ലഭ്യമാണ്.
2017 ഡിസംബർ മാസത്തിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎ ഇസ്ലാമിക് ഹിസ്റ്ററി (ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25 വരെ അപേക്ഷിക്കാം.
2017 ഒക്ടോബർ മാസത്തിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എംഎഡ് മേഴ്സി ചാൻസ്, സപ്ലിമെന്ററി (2002 2010 അഡ്മിഷൻ), (2011 2014 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25 വരെ അപേക്ഷിക്കാം.
2017 നവംബർ മാസത്തിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎഡ് (റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25 വരെ അപേക്ഷിക്കാം.
ദ്വിദിന ശില്പശാലയും കൗണ്‍സലിംഗ് ക്ലാസും
കോട്ടയം: എംജി യൂണിവേഴ്സിറ്റി ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസബിലിറ്റി സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ പഠനവൈകല്യമുള്ള കുട്ടികളുടെ മാതാപിതാക്കൾ, അധ്യാപകർ, വൈകല്യപഠന ഗവേഷണ മേഖലയിലെ വിദ്യാർഥികൾ എന്നിവർക്കായി 30, 31 തീയതികളിൽ പരിഹാര പരിശീലനവും കൗണ്‍സലിംഗ് ക്ലാസും സംഘടിപ്പിക്കുന്നു. പഠനവൈകല്യമുള്ള കുട്ടികളെ പരിശീലിപ്പിക്കുന്ന രീതി, അവരുടെ പഠനസംബന്ധമായ പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന മാനസിക പിരിമുറുക്കം, വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്പോൾ മാതാപിതാക്കൾ, അധ്യാപകർ എന്നിവർ സ്വീകരിക്കേണ്ട മാർഗ്ഗങ്ങൾ എന്നിവ വിശദമായി പ്രതിപാദിച്ച് പഠനവൈകല്യമേഖലയിലെ വിദഗധർ ക്ലാസുകൾ നടത്തും. 700 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. 0481 2731580, 9846735917.
എംജി യൂണിവേഴ്സിറ്റി നാഷണൽ സർവീസ് സ്കീം അവാർഡുകൾ പ്രഖ്യാപിച്ചു
കോട്ടയം: എംജി യൂണിവേഴ്സിറ്റി 201718ലെ നാഷണൽ സർവ്വീസ് സ്കീം അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച കോളജിനുളള മോസസ് ട്രോഫിയും, മികച്ച പ്രിൻസിപ്പൽ, മികച്ച പ്രോഗ്രാം ഓഫീസർ, എന്നിവർക്കുളള പുരസ്കാരങ്ങളും, സർട്ടിഫിക്കറ്റ് ഓഫ് മെറിറ്റും അരുവിത്തുറ സെന്റ് ജോർജ് കോളജ് കരസ്ഥമാക്കി. മികച്ച പ്രിൻസിപ്പലായി അരുവിത്തുറ സെന്റ് ജോർജ്് കോളജിലെ ഡോ. എം. വി. ജോർജുകുട്ടിയെയും, മികച്ച പ്രോഗ്രാം ഓഫീസറായി ഇതേ കോളജിലെ സിനി ജേക്കബിനെയും തെരഞ്ഞെടുത്തു. മികച്ച കോളജുകൾക്കുളള അവാർഡുകളിൽ രണ്ടും മൂന്നും സ്ഥാനം മോണിംഗ് സ്റ്റാർ ഹോം സയൻസ് കോളജ്, അങ്കമാലി, സെന്റ് സേവ്യേഴ്സ് കോളജ് ഫോർ വിമണ്‍ ആലുവ എന്നീ കോളജുകൾ കരസ്ഥമാക്കി.
201718 വർഷത്തിലെ മികച്ച പുരുഷ വോളണ്ടിയറിൽ ഒന്നാം സ്ഥാനം തിരുവല്ല മാർത്തോമ കോളജിലെ സച്ചിൻ എസ്. ദേവും, മികച്ച വനിത വോളണ്ടിയറിൽ ഒന്നാം സ്ഥാനം കോട്ടയം ബസേലിയസ് കോളജിലെ പി.ബി.പൂജാമോളും കരസ്ഥമാക്കി.
കെജി കോളജ് പാന്പാടി, ദേവമാതാ കോളജ് കുറവിലങ്ങാട്, സെന്റ് സ്റ്റീഫൻസ് കോളജ് ഉഴവൂർ, സെന്റ് തോമസ് കോളജ് പാലാ, എസ്ഡി കോളജ് കാഞ്ഞിരപ്പളളി, എന്നീ കോളജുകൾക്ക് സർട്ടിഫിക്കറ്റ് ഓഫ് മെറിറ്റും, അൽഫോൻസ കോളജ് പാലാ, ബിഎഎം കോളജ് തുരുത്തിക്കാട്, ബിസിഎം കോളജ് കോട്ടയം, ബേസേലിയസ് കോളജ് കോട്ടയം, മാർ അത്തനേഷ്യസ് കോളജ് കോതമംഗലം, നിർമല കോളജ് മൂവാറ്റുപുഴ, പിജിആർഎംഎസ്എൻ കോളജ് ചാന്നാനിക്കാട്, എസ്എഎസ് എസ്എൻഡിപി യോഗം കോളജ് കോന്നി, എസ് എച്ച് കോളജ് തേവര, സെന്റ് തോരേസാസ് കോളജ് എറണാകുളം എന്നീ കോളജുകൾ സർട്ടിഫീക്കറ്റ് ഓഫ് അപ്രീസിയേഷനും കരസ്ഥമാക്കി.
മികച്ച പുരുഷ വോളണ്ടിയർമാർക്കുളള സർട്ടിഫിക്കറ്റ് ഓഫ് മെറിറ്റ്, മഹേഷ് കൃഷ്ണ (സിഎംഎസ് കോളജ് കോട്ടയം) സി.എ. ഷാരോണ്‍ (എസ് ഡി കോളജ് കാഞ്ഞിരപ്പളളി) കെൽവിൻ ടി വർഗീസ് (കെജി കോളജ് പാന്പാടി) എന്നിവരും, മികച്ച വനിത വോളണ്ടിയർമാർക്കുളള സർട്ടിഫിക്കറ്റ് ഓഫ് മെറിറ്റ് നവ്യ യേശുദാസ് (സെന്റ് സേവ്യേഴ്സ് കോളജ് ഫോർ വിമണ്‍, ആലുവ) അർച്ചന പ്രകാശ് (അൽഫോൻസ കോളജ്, പാലാ) ടിനാ മേരി (സെന്റ് തോരേസാസ് കോളജ്, എറണാകുളം) എന്നിവരും കരസ്ഥമാക്കി.
മികച്ച പുരുഷ വോളണ്ടിയർമാർക്കുളള സർട്ടിഫിക്കറ്റ് ഓഫ് അപ്രീസിയേഷൻ, കെ. അനന്തകൃഷ്ണൻ (ബസേലിയസ് കോളജ്, കോട്ടയം) ബാസിൽമോൻ ബേബി (നിർമല കോളജ്, മൂവാറ്റുപുഴ) ടി.എസ്. സന്ദീപ് (നിർമല കോളജ്, മൂവാറ്റുപുഴ) മാത്യൂ ജോർജ് ( എംഎ കോളജ്, കോതമംഗലം) ഫീറോസ് അഷറഫ് (എംഎ കോളജ്, കോതമംഗലം) വിതുൻ വി വിനോദ് (ബിഎഎം കോളജ്, തുരുത്തിക്കാട്) ബി.ആർ. അനന്തകൃഷ്ണൻ (സെന്റ് ജോർജ് കോളജ്, അരുവിത്തുറ) അജോ സെബാസ്റ്റ്യൻ (ദേവമാതാ കോളജ്, കുറവിലങ്ങാട്) എന്നിവരും, മികച്ച വനിത വോളണ്ടിയർമാർക്കുളള സർട്ടിഫീക്കറ്റ് ഓഫ് അപ്രീസിയേഷൻ, ഡി.പി. കീർത്തി (സെന്റ് സേവ്യേഴ്സ് കോളജ് ഫോർ വിമണ്‍, ആലുവ) റിനി വി റോയി (കെ ജി കോളജ്, പാന്പാടി) ടി.ആർ. ശ്രീലക്ഷ്മി (എസ്എൻഎം കോളജ്, മാല്യങ്കര) വി.എൻയ അഞ്ജു (എംഎ കോളജ്, കോതമംഗലം) ജോമോൾ ജോയി (ബിഎഎം കോളജ്, തുരുത്തിക്കാട്) അഞ്ജന എസ് നായർ (സെന്റ് ജോർജ് കോളജ് , അരുവിത്തുറ) എന്നിവരും കരസ്ഥമാക്കി.