വിവിധ പഠന വകുപ്പുകളിലേക്കും കാര്യവട്ടം ലക്ഷ്മീ ബായ് നാഷണൽ കോളജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷനിലേക്കുമുള്ള എംഫിൽ പ്രോഗ്രാമുകളിലേക്ക് അഡ്മിഷനുള്ള പ്രവേശന പരീക്ഷ 21 മുതൽ 24 വരെ നടക്കുന്നതാണ്. ടൈംടേബിളും ഹാൾടിക്കറ്റും വെബ്സൈറ്റിൽ.
കളക്ഷൻ ക്യാന്പ്
അവസാനവർഷ ബികോം പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണയം പൂർത്തിയാക്കി തിരുവനന്തപുരം സർവകലാശാല കെട്ടിട സമുച്ചയത്തിലും കൊല്ലം എസ്എൻ വനിതാ കോളജിലും 16 മുതൽ ജൂലൈ 18 വരെ പ്രവർത്തിക്കുന്ന കളക്ഷൻ ക്യാന്പിൽ എത്തിക്കണം.
ഓണ്‍ലൈൻ അപേക്ഷയിൽ തിരുത്തലിനുളള അവസരം
ആർട്സ് ആന്‍ഡ് സയൻസ് കോളജുകളിൽ ഒന്നാം വർഷ ബിരുദ പ്രവേശനത്തിന് അപേക്ഷിച്ചിട്ടുളള വിദ്യാർഥികൾക്ക് ഓണ്‍ലൈൻ അപേക്ഷയിൽ മാറ്റം (തിരുത്തൽ) വരുത്തുവാനുളള സമയ പരിധി 16 രാവിലെ 10 മണിവരെയാണ്. സർവകലാശാലയിൽ തിരുത്തലിനായി അപേക്ഷ നൽകിയിരുന്ന വിദ്യാർഥികളും സ്വമേധയാ തന്നെ അപേക്ഷയിൽ തിരുത്തൽ വരുത്തേണ്ട താണ്. ഏതെങ്കിലും കാരണവശാൽ അലോട്ട്മെന്റിൽ നിന്നും പുറത്തായ വിദ്യാർഥികൾക്ക് അവരെ വീണ്ടും പരിഗണിക്കുന്നതിനായി അപേക്ഷിക്കാം.
സ്പോട് അഡ്മിഷൻ
എംഎഡ് ട്രെയിനിംഗ് കോളജുകളിൽ 201819 അധ്യയന വർഷത്തെ എംഎഡ് കോഴ്സിലേയ്ക്ക് ഒഴിവുള്ള സീറ്റുകളിൽ 18,19 തീയതികളിൽ സ്പോട് അഡ്മിഷൻ അതതു കോളജുകളിൽ നടത്തും. അഡ്മിഷൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 10 നു മുന്‍പായി അതാതു കോളജുകളിൽ നേരിട്ട് ഹാജരാകണം.
ടൈംടേബിൾ
31 ന് ആരംഭിക്കുന്ന പിഎച്ച്ഡി കോഴ്സ് വർക്ക് പരീക്ഷ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
ഒന്നാം സെമസ്റ്റർ ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം ബിഎ മ്യൂസിക് മാർച്ച് 2018 കോംപ്ലിമെന്ററി വീണ പ്രാക്ടിക്കൽ പരീക്ഷ 20 മുതൽ 24 വരെ അതാതു കോളജുകളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
മേയിൽ നടത്തിയ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്യൂണിക്കേഷൻ പരീക്ഷാഫലം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിന്റെ ഓഫീസിലും വെബ്സൈറ്റിലും. 2018 മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ എംഎഡ് (20162018,2015 സ്കീം) പരീക്ഷാഫലം വെബ്സൈറ്റിൽ
പരീക്ഷ
13 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം സിബിസിഎസ്എസ് ബിഎ/ബിഎസ്സി/ബികോം ഡിഗ്രി പരീക്ഷകൾക്ക് 23 വരെയും 50 രൂപ പിഴയോടെ 25 വരെയും 125 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഓഗസ്റ്റ് 13 ന് ആരംഭിക്കുന്ന രണ്ട ാം സെമസ്റ്റർ കരിയർ റിലേറ്റഡ് ഡിഗ്രി പരീക്ഷകൾക്ക് 23 വരെയും 50 രൂപ പിഴയോടെ 25 വരെയും 125 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഇന്റർവ്യൂ
യൂണിവേഴ്സിറ്റി എൻജിനിയറിംഗ് കോളജിൽ ഇൻഫർമേഷൻ ടെക്നോളജി, കംപ്യൂട്ടർ സയൻസ് & എൻജിനിയറിംഗ് വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രഫസർ ഗസ്റ്റ് നിയമനത്തിന് ബുധനാഴ്ച രാവിലെ 10 ന് കോളജിൽ ഇന്റർവ്യൂ നടത്തുന്നു.
ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു
രണ്ട ാം സെമസ്റ്റർ ബിടെക് 2008 സ്കീം (പാർട്ട്ടൈം റീസ്രക്ച്ചേർഡ്) സപ്ലിമെന്ററി പരീക്ഷയുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴ 20 വരെയും 50 രൂപ പിഴയോടെ 23 വരെയും 125 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.