പരീക്ഷകൾ മാറ്റിവച്ചു
കനത്ത മഴ മൂലം ഇന്നും നാളെയും നടത്തുവാൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട് പ്രസിദ്ധീകരിക്കും.
ഡിഗ്രി ഏകജാലകം: സമയപരിധി ദീർഘിപ്പിച്ചു
ഏകജാലകം വഴിയുള്ള ഡിഗ്രി പ്രവേശനത്തിനുള്ള നാലാം അലോട്ട്മെന്റ് ലഭിച്ചവർക്കും ഒന്നും രണ്ടും മൂന്നും അലോട്ട്മെന്റുകളിൽ താത്കാലിക പ്രവേശനമെടുത്തിരിക്കുന്നവർക്കും സ്ഥിര പ്രവേശനമെടുക്കുന്നതിനായുള്ള സമയപരിധി 23നു വൈകുന്നേരം 4.30 വരെ ദീർഘിപ്പിച്ചു.
നാലാം അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ ഓണ്‍ലൈനായി അക്കൗണ്ടിൽ വരേണ്ട ഫീസടച്ച് അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന അസൽ സാക്ഷ്യപത്രങ്ങൾ സഹിതം 23നു വൈകുന്നേരം 4.30നകം അലോട്ട്മെന്റ് ലഭിച്ച കോളജിൽ ഹാജരായി പ്രവേശനം നേടേണ്ടതാണ്. 23നകം ഫീസ് ഒടുക്കാത്തവരുടെയും ഫീസൊടുക്കിയശേഷം കോളജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കുന്നതാണ്.
നാലാം അലോട്ട്മെന്റിൽ പ്രവേശനത്തിന് അർഹത നേടിയ അപേക്ഷകർ തങ്ങൾക്ക് അലോട്ട്മെന്റ് ലഭിച്ച കോളജുകളിൽ പ്രവേശനം നേടുന്നപക്ഷം ഓണ്‍ലൈനായി ഒടുക്കുന്ന സർവകലാശാലാ ഫീസിനു പുറമെ ട്യൂഷൻ ഫീ ഉൾപ്പെടെയുള്ള ഫീസ് കോളജുകളിൽ ഒടുക്കി പ്രവേശനം ഉറപ്പാക്കേണ്ടതാണ്.
അലോട്ട്മെന്റ് ലഭിച്ച എസ് സി, എസ്ടി വിഭാഗം ഒഴികെയുള്ള താത്കാലിക പ്രവേശനമെടുത്തവരുൾപ്പെടെ എല്ലാ വിഭാഗം അപേക്ഷകരും അലോട്ട്മെന്റ് ലഭിച്ച കോളജുകളിൽ 23ന് വൈകുന്നേരം 4.30ന് മുന്‍പ് സ്ഥിരപ്രവേശനം നേടാത്തപക്ഷം അത്തരം അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാക്കപ്പെടുന്നതാണ്.
ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ക്ലാസുകൾ 18ന് ആരംഭിച്ചു.
ഡിഗ്രി ഏകജാലകം: പട്ടികജാതി, പട്ടികവർഗ പ്രത്യേക അലോട്ട്മെന്റ്: ഓപ്ഷൻ രജിസ്ട്രേഷൻ 23 വരെ; സ്പെഷൽ അലോട്ട്മെന്റ് ലിസ്റ്റ് 26ന് പ്രസിദ്ധീകരിക്കും
ആർട്സ് ആൻഡ്് സയൻസ് കോളജുകളിലെ വിവിധ ബിരുദ പ്രോഗ്രാമുകളിലേക്ക് പട്ടികജാതി,പട്ടിക വർഗ വിഭാഗങ്ങൾക്കായുള്ള സ്പെഷൽ അലോട്ട്മെന്റിന് 23 വരെ പുതുതായി ഓപ്ഷൻ നൽകാം. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്ട്മെന്റിൽ പ്രവേശനം ലഭിച്ചവർ ഉൾപ്പെടെ എല്ലാ വിഭാഗം എസ് സി, എസ്ടി അപേക്ഷകർക്കും വേണ്ടി സ്പെഷൽ അലോട്ട്മെന്റ് നടത്തുന്നതാണ്. അപേക്ഷകർ ഓണ്‍ലൈൻ അപേക്ഷയിൽ വരുത്തിയ തെറ്റ് മൂലം അലോട്ട്മെന്റിനു പരിഗണിക്കപ്പെടാത്തവർക്കും അലോട്ട്മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേകമായി ഫീസ് ഒടുക്കാതെ തന്നെ തന്റെ നിലവിലുള്ള ആപ്ലിക്കേഷൻ നന്പരും പാസ്വേഡും ഉപയോഗിച്ച് അക്കൗണ്ട് ക്രിയേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്പോൾ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നന്പരും പഴയ പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഓപ്ഷനുകൾ പുതുതായി നൽകാവുന്നതാണ്. പുതിയ ആപ്ലിക്കേഷൻ നന്പർ പിന്നീടുള്ള ഓണ്‍ലൈൻ ആവശ്യങ്ങൾക്കായി സൂക്ഷിച്ചുവയ്ക്കേണ്ടതാണ്. അപേക്ഷകന്റെ പിന്നീടുള്ള ആവശ്യങ്ങൾക്കായുള്ള ആപ്ലിക്കേഷൻ നന്പർ പുതുതായി ലഭിക്കുന്ന ആപ്ലിക്കേഷൻ നന്പരായിരിക്കും. ലോഗിൻ ചെയ്തശേഷം അപേക്ഷകനു താൻ നേരത്തെ നൽകിയ അപേക്ഷയിൽ എന്തെങ്കിലും തരത്തിലുള്ള തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെങ്കിൽ തിരുത്താവുന്നതും പുതുതായി ഓപ്ഷനുകൾ നൽകാവുന്നതുമാണ്. മേൽ വിഭാഗത്തിൽപ്പെടാത്തവർക്ക് പുതുതായി ഫീസൊടുക്കി സ്പെഷൽ അലോട്ട്മെന്റിൽ പങ്കെടുക്കാവുന്നതാണ്. സ്പെഷൽ അലോട്ട്മെന്റിൽ പങ്കെടുക്കുന്ന എല്ലാ അപേക്ഷകരും പുതുതായി ഓപ്ഷനുകൾ നൽകേണ്ടതാണ്. ഓപ്ഷനുകൾ നൽകിയശേഷം അപേക്ഷ സേവ് ചെയ്ത് ഓണ്‍ലൈനായി സമർപ്പിക്കുക. അപേക്ഷയുടെയോ ഓപ്ഷനുകളുടെയോ പ്രിന്റൗട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ടതില്ല. വിവിധ കോളജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. സ്പെഷൽ അലോട്ട്മെന്റ് ലിസ്റ്റ് 26ന് പ്രസിദ്ധീകരിക്കും. പ്രത്യേക അലോട്ട്മെന്റ് സ്പോട്ട് അലോട്ട്മെന്റല്ല.
പിജി ഏകജാലകം: പ്രവേശനത്തിനുള്ള അവസാന തീയതി 23 വരെ ദീർഘിപ്പിച്ചു
ഏകജാലകം വഴിയുള്ള പിജി പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് ലഭിച്ചവർക്ക് കോളജുകളിൽ റിപ്പോർട്ട് ചെയ്യുന്നതിനുള്ള അവസാന തീയതി 23നു വൈകുന്നേരം 4.30 വരെ ദീർഘിപ്പിച്ചു. ഒന്നാം ഘട്ട അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ ഓണ്‍ലൈൻ പേമെന്റ് ഗേറ്റ്വേ വഴി സർവകലാശാലാ അക്കൗണ്ടിൽ വരേണ്ട ഫീസടച്ച് അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് 23നു വൈകുന്നേരം 4.30ന് മുന്‍പായി അലോട്ട്മെന്റ് ലഭിച്ച കോളജിൽ യോഗ്യത തെളിയിക്കുന്ന അസൽ സാക്ഷ്യപത്രങ്ങൾ സഹിതം ഹാജരായി പ്രവേശനത്തിനായി റിപ്പോർട്ട് ചെയ്യേണ്ടതാണ്. 23നകം ഫീസ് ഒടുക്കാത്തവരുടെയും ഫീസൊടുക്കിയശേഷം കോളജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കുന്നതാണ്. തുടർന്നുള്ള അലോട്ട്മെന്റിലേക്ക് ഇവരെ പരിഗണിക്കുന്നതല്ല.
പിജി മൂല്യനിർണയ ക്യാന്പുകൾ 27, 28 തീയതികളിൽ
2018 ജൂലൈ 18 മുതൽ 21 വരെ ആലുവ യുസി കോളേജ്, പാലാ അൽഫോൻസാ കോളജ്, തിരുവല്ല മാർ തോമ കോളജ് എന്നീ കേന്ദ്രങ്ങളിൽ് നടത്തുവാൻ നിശ്ചയിച്ചിരുന്ന ഒന്നും നാലും സെമസ്റ്റർ പിജി പരീക്ഷകളുടെ മൂല്യനിർണയ ക്യാന്പുകൾ 27, 28 തീയതികളിലേക്ക് മാറ്റിവച്ചു. പിജി കോഴ്സുകളുള്ള എല്ലാ കോളേജുകളിലെയും മുഴുവൻ അധ്യാപകരും മേൽപ്പറഞ്ഞ ക്യാന്പുകളിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽമാർ ഉറപ്പുവരുത്തണം.
പരീക്ഷാഫലം
2017 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി. മാത്തമാറ്റിക്സ് (റഗുലർ,സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് ഒന്നു വരെ അപേക്ഷിക്കാം.
ബിഎസ് സി നഴ്സിംഗ് സൂക്ഷ്മപരിശോധന
2017 ഡിസംബർ മാസത്തിൽ നടന്ന ഒന്നാം വർഷ ബിഎസ് സി. നഴ്സിംഗ് പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ തിരിച്ചറിയൽ രേഖകൾ സഹിതം 24 മുതൽ 26 വരെ തീയതികളിൽ സിൽവർ ജൂബിലി പരീക്ഷാഭവനിലുള്ള ഇ.ജെ. കകക സെക്ഷനിൽ (റൂം നന്പർ 226) ഹാജരാകണം.
സംവരണ സീറ്റൊഴിവ്
സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ 201819 അധ്യയന വർഷത്തെ എംഎ പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ്, പൊളിറ്റിക്സ് ആൻഡ് ഹ്യൂമൻ റൈറ്റ്സ് കോഴ്സിലേക്ക് എസ്സി വിഭാഗത്തിൽ ഓരോ സീറ്റു വീതവും പൊളിറ്റിക്സ് പബ്ലിക് പോളിസി ആൻഡ് ഗവേഷണൻസിന് എസ്സി, എസ്ടി വിഭാഗത്തിന് ഓരോ സീറ്റ് വീതവും ഒഴിവുണ്ട്. കാറ്റ് (ഇഅഠ) പ്രോസ്പക്ടസ് പ്രകാരം നിശ്ചിത യോഗ്യതയുള്ള പ്രസ്തുത വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ 23ന് രാവിലെ 11ന്് അസൽ രേഖകളുമായി പഠനവകുപ്പിൽ ഹാജരാകണം.
സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ നടത്തുന്ന ദ്വിവത്സര മാസ്റ്റർ ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് എസ്സി, എസ്ടി വിഭാഗങ്ങളിൽ രണ്ട് വീതം സീറ്റൊഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. യോഗ്യരായ വിദ്യാർഥികൾ നാളെ രാവിലെ 11ന് അസൽ രേഖകൾ സഹിതം പഠനവകുപ്പിൽ ഹാജരാകണം. 0481 2732922.
വാക്ക് ഇൻ ഇന്റർവ്യൂ
ഡിപ്പാർട്ട്മെന്റ് ഓഫ് ലൈഫ്ലോംഗ് ആൻഡ് എക്സ്റ്റൻഷനിലെ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് താത്കാലികാടിസ്ഥാനത്തിൽ അസിസ്റ്റന്റ് കം ലൈബ്രേറിയൻ തസ്തികയിലേക്ക് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. അംഗീകൃത സർവകലാശാലാ ബിരുദവും ബിഎൽഐസിയും ഡിസിഎ, പിജിഡിസിഎ യോഗ്യതയുള്ളതും 2018 ജനുവരി ഒന്നിന് 35 വയസ് കഴിഞ്ഞിട്ടില്ലാത്തവരും ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ പ്രാവീണ്യമുള്ളവരുമായ ഉദ്യോഗാർഥികൾ അസൽ രേഖകളുമായി ഡിപ്പാർട്ട്മെന്റ് ഓഫ് ലൈഫ്ലോങ്ങ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷനിൽ ഉച്ചകഴിഞ്ഞ് ഒന്നിനു മുന്‍പായി റിപ്പോർട്ട് ചെയ്യണം. 0481 2731560, 2731724.