നെഫ്റോളജിയിൽ എംഎസ്സി നഴ്സിംഗ്; ഡയാലിസിസ് ടെക്നോളജിയിൽ ഡിപ്ലോമ
അവയവദാനവുമായും അനുബന്ധ വിഷയങ്ങളുമായും ബന്ധപ്പെട്ട കോഴ്സുകൾ നടത്തുന്ന രാജ്യത്തെ മികച്ച സ്ഥാപനമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കിഡ്നി ഡിസീസസ് ആൻഡ് റിസർച്ച് സെന്റർ. ഇൻസ്റ്റിറ്റ്യൂട്ടിന് ഗുജറാത്ത് ഗവണ്മെന്റ് ഗുജറാത്ത് യൂണിവേഴ്സിറ്റി ഓഫ് ട്രാൻസ്പ്ലാന്റേഷൻ സയൻസസ് എന്ന പദവി നൽകിയിട്ടുണ്ട്.
ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന വിവിധ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എംഎസ്സി നഴ്സിംഗ്: നെഫ്രോയൂറോ സൂപ്പർ സ്പെഷാലിറ്റിയോടു കൂടിയ മെഡിക്കൽ ആൻഡ് സർജിക്കൽ നഴ്സിംഗ് കോഴ്സാണ്. പത്തു സീറ്റ്. 55 ശതമാനം മാർക്കോടെ നഴ്സിംഗിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. പെണ്കുട്ടികൾക്കു മുൻഗണന. കോഴ്സ് ഫീസ് ഒരു വർഷം 25000 രൂപ. അപേക്ഷാ ഫീസ് 1500 രൂപ. 100 മിനിറ്റ് ദൈർഘ്യമുള്ളതാണു പ്രവേശന പരീക്ഷ. എംസിക്യു മാതൃകയിൽ 100 ചോദ്യങ്ങൾ ഉണ്ടായിരിക്കും. സെപ്റ്റംബർ ഏഴിനാണ് പ്രവേശന പരീക്ഷ. ഓഗസ്റ്റ് 20നകം അപേക്ഷിക്കണം.
ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി: ഒരു വർഷമാണു കോഴ്സിന്റെ കാലാവധി. ആകെ 20 സീറ്റുകൾ. സയൻസ് പഠിച്ച് പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. 8500 രൂപയാണു ട്യൂഷൻ ഫീസ്. അപേക്ഷാ ഫീസ് 500 രൂപ. അപേക്ഷിക്കേണ്ട അവസാന തീയതി 25.
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്നോളജി: കോഴ്സിന്റെ കാലാവധി ഒരു വർഷം. 10 സീറ്റ്. ബയോ കെമിസ്ട്രി, മൈക്രോബയോളജി, കെമിസ്ട്രി പഠിച്ചു ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.യോഗ്യതാ പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. കോഴ്സ് ഫീസ് 15000 രൂപ. അപേക്ഷാ ഫീസ് 500 രൂപ. ജൂലൈ 25നകം അപേക്ഷിക്കണം.
ഫെലോഷിപ്: ക്ലിനിക്കൽ നെഫ്റോളജി, ഡയാലസിസ് മെഡിസിൻ, ലിവർ ട്രാൻസ്പ്ലാന്റ് അനസ്തേഷ്യ ആൻഡ് ക്രിറ്റിക്കൽ കെയർ, പീഡിയാട്രിക് നെഫ്റോളജി ആൻഡ് ട്രാൻസ്പ്ലാന്റേഷൻ എന്നിവയിൽ ഫെലോഷിപ് പ്രോഗ്രാമുകൾക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
വെബ്സൈറ്റ്:www.guts.education.