സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ സ്പോട്ട് അഡ്മിഷന് 27ന്
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ തൊഴിലും നൈപുണ്യ വകുപ്പിനു കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഐടി ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷന്‍ ഡിസൈന്‍, ടെക്സ്റ്റയില്‍ ആന്‍ഡ് അപ്പാരല്‍ ഡിസൈന്‍ എന്നീ കോഴ്സുകളില്‍ ഏതാനും ഒഴിവുകളുണ്ട്.
ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിക്ക് 55 ശതമാനം മാര്‍ക്കുള്ള താല്പര്യമുള്ള വിദ്യാർഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റും അപേക്ഷാ ഫീസ് 750 രൂപയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുടെ പേരില്‍ മാറാവുന്നതുമായ ഡി.ഡിയുമായി 27 ന് രാവിലെ 9.30ന് കെഎസ്ഐഡിയില് എത്തണമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ksid.ac.in.