വാഴ്സിറ്റിയിൽ ശില്പശാല
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലയിൽ സർവവിജ്ഞാനകോശ സംസ്ഥാന ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശിൽപശാല വൈസ് ചാൻസലർ ഡോ.കെ.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.
സർവവിജ്ഞാനകോശ പ്രസിദ്ധീകരണ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. കെ.ആർ. രാജൻ, പ്രഫ. കെ. പാപ്പുട്ടി, പ്രഫ. കെ.എം. ഗംഗാധരൻ, ചരിത്രപഠനവകുപ്പ് മേധാവി ഡോ. പി. ശിവദാസൻ തുടങ്ങിയവർ പങ്കെടുത്തു.