University News
സർവകലാശാല സംശയങ്ങൾ?
ഫു​ഡ്ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് എ​ന്തൊ​ക്കെ പ്രോ​ഗ്രാ​മു​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്?

സ​ജീ​വ്, കീ​ഴി​ല്ലം

കേര​ള​സ​ർ​ക്കാ​രും ഇ​ന്ത്യാ ഗ​വ​ൺ​മെ​ന്‍റും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളാ​ണ് ഫു​ഡ്ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ൾ. കേ​ര​ള​ത്തി​ൽ ഫു​ഡ്ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ 12 സ്ഥാ​പ​ന​ങ്ങ​ളാ​ണു​ള്ള​ത്. സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ളാ​ണ് ഇ​വി​ട​ങ്ങ​ളി​ൽ ഉ​ള്ള​ത്.

1967ൽ ​ആ​രം​ഭി​ച്ച ഈ ​സ്ഥാ​പ​നം പൂ​ർ​ണ​മാ​യും സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലാ​ണ്. ഫീ​സ് നി​ര​ക്ക് വ​ള​രെ കു​റ​വാ​ണ്. എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഫീ​സാ​നു​കൂ​ല്യ​വും സ്റ്റൈ​പ്പ​ൻ​ഡും ഉ​ണ്ട്.
ഫ്ര​ണ്ട് ഓ​ഫീ​സ് ഓ​പ്പ​റേ​ഷ​ൻ, ഫു​ഡ് ആ​ൻ​ഡ് ബി​വ​റേ​ജ് സ​ർ​വീ​സ്, ഫു​ഡ് പ്രൊ​ഡ​ക്‌​ഷ​ൻ, ഹോ​ട്ട​ൽ അ​ക്ക​മ​ഡേ​ഷ​ൻ ഓ​പ്പ​റേ​ഷ​ൻ, ബേ​ക്ക​റി ആ​ൻ​ഡ് ക​ൺ​ഫ​ക്‌​ഷ​ന​റി എ​ന്നീ ശാ​ഖ​ക​ളി​ലാ​ണു കോ​ഴ്സു​ക​ൾ.

ഫു​ഡ്ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ പ​ഠ​ന​ത്തി​നു കു​റ​ഞ്ഞ വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത പ​ത്താം​ക്ലാ​സ് പാ​സാ​ണ്.

സ്ഥാ​പ​ന​ത്തി​ന്‍റെ ഒ​ഫീ​ഷ്യ​ൽ വെ​ബ്സൈ​റ്റി​ൽ​നി​ന്ന് അ​പേ​ക്ഷാ​ഫാ​റ​ത്തി​ന്‍റെ മാ​തൃ​ക ഡൗ​ൺ​ലോ​ഡ് ചെ​യ്ത് പൂ​രി​പ്പി​ച്ച് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ കോ​പ്പി​ക​ൾ​കൂ​ടി അ​റ്റാ​ച്ച് ചെ​യ്ത് അ​യ​ച്ചു​കൊ​ടു​ക്ക​ണം. സ്റ്റാ​ന്പ് ഒ​ട്ടി​ച്ച് സ്വ​ന്തം പേ​രും വി​ലാ​സ​വും എ​ഴു​തി​യ ഒ​രു പോ​സ്റ്റ്കാ​ർ​ഡു​കൂ​ടി അ​പേ​ക്ഷാ​ഫാ​റ​ത്തോ​ടൊ​പ്പം അ​യ​ച്ചു​കൊ​ടു​ക്ക​ണം.

താ​ഴെ​പ​റ​യു​ന്ന സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഫു​ഡ്ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ൾ.

പ​ട്ടം തി​രു​വ​ന​ന്ത​പു​രം, ക​ട​പ്പാ​ക്ക​ട കൊ​ല്ലം, കു​മാ​ര​ന​ല്ലൂ​ർ കോ​ട്ട​യം, മ​ങ്ങാ​ട്ടു​ക​വ​ല തൊ​ടു​പു​ഴ ഇ​ടു​ക്കി ജി​ല്ല, ചേ​ർ​ത്ത​ല ആ​ല​പ്പു​ഴ ജി​ല്ല, ക​ള​മ​ശേ​രി എ​റ​ണാ​കു​ളം ജി​ല്ല, പൂ​ത്തോ​ൾ തൃ​ശൂ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ മ​ല​പ്പു​റം, തി​രൂ​ർ മ​ല​പ്പു​റം ജി​ല്ല, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്.
കേ​ര​ള​ത്തി​ലെ പ​ത്താം​ക്ലാ​സ് പ​രീ​ക്ഷ​യു​ടെ ഫ​ല​പ്ര​ഖ്യാ​പ​നം വ​ന്ന ശേ​ഷ​മേ അ​ഡ്മി​ഷ​ൻ അ​പേ​ക്ഷ​ക​ൾ ഫു​ഡ്ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ൾ ക്ഷ​ണി​ക്കാ​റു​ള്ളൂ.

ത​യാ​റാ​ക്കി​യ​ത്
ബാ​ബു പ​ള്ളി​പ്പാ​ട്ട്
ചോ​ദ്യ​ങ്ങ​ൾ അ​യ​യ്ക്കേ​ണ്ട ഇ ​മെ​യി​ൽ
[email protected]
More News