മോളിക്കുലര്‍ ബയോളജിയില്‍ പരിശീലനം
ബയോളജി ഗവേഷകര്‍ക്കും പിജി വിദ്യാര്‍ഥികള്‍ക്കുമായി കാലിക്കട്ട് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ഇന്‍ മോളിക്കുലര്‍ ബയോളജിയും, സുവോളജി പഠനവകുപ്പും സംയുക്തമായി മോളിക്കുലര്‍ ബയോളജിയില്‍ പരിശീലനം സംഘടിപ്പിക്കുന്നു. 26 മുതല്‍ 28 വരെയുള്ള പരിശീലനത്തിന് പങ്കെടുക്കാന്‍ 25നകം ഇമെയില്‍ ( വഴി അപേക്ഷിക്കണം. വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍ . ഫോണ്‍ : 9388157623.
പിജി ഏകജാലകം: വെയിറ്റിംഗ് ലിസ്റ്റ്
അഫിലിയേറ്റഡ് കോളജുകളിലെ പിജി ഏകജാലക പ്രവേശനത്തില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് വെയിറ്റിംഗ് ലിസ്റ്റ് 21ന് വൈകിട്ട് അഞ്ചിന് കോളജുകള്‍ക്ക് കൈമാറും. ഒരു ഒഴിവിന് നൂറ് പേരുടെ ലിസ്റ്റാണ് കൈമാറുന്നത്. 23നും 24നും വൈകിട്ട് മൂന്ന് വരെ വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കോ അവരുടെ പ്രതിനിധികള്‍ക്കോ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ ഉദ്ദേശിക്കുന്ന കോളജില്‍പോയി റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. ഫോണ്‍ : 0494 2407016, 2407017.
എംഎസ്സി ഫുഡ് സയന്‍സ് റാങ്ക് ലിസ്റ്റ്
എംഎസ്സി ഫുഡ് സയന്‍സ് ആന്റ് ടെക്നോളജി പ്രവേശന താല്‍ക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അപാകതകള്‍ ജൂലൈ 21ന് നാലിനകം പരിഹരിക്കണം.
എംഎ സംസ്കൃതം വൈവ
വിദൂരവിദ്യാഭ്യാസം എംഎ സംസ്കൃതം ഫൈനല്‍ പരീക്ഷയുടെ വൈവാ വോസി 23ന് പട്ടാമ്പി എസ്എന്‍ജിഎസ് കോളജില്‍ നടക്കും. ഷെഡ്യൂള്‍ വെബ്സൈറ്റില്‍.
മാറ്റിവെച്ച നാലാം വര്‍ഷ ബിപിഎഡ് പരീക്ഷ
മേയ് 28ന് നടത്താനിരുന്ന നാലാം വര്‍ഷ ബിപിഎഡ് ഇന്റഗ്രേറ്റഡ് പാര്‍ട്ട് ഡിസ്പോര്‍ട്സ് സ്പെഷ്യലൈസേഷന്പേപ്പര് എ റഗുലര്‍ /സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ 27ന് നടക്കും.
പരീക്ഷ
എല്‍എല്‍ബി (2008 സ്കീം) മൂന്നാം സെമസ്റ്റര്‍ (പഞ്ചവത്സരം2009 മുതല്‍ പ്രവേശനം) സപ്ലിമെന്ററി പരീക്ഷ ഓഗസ്റ്റ് ഏഴിനും, എല്‍എല്‍ബി (2008 സ്കീം) ഏഴാം സെമസ്റ്റര്‍ (പഞ്ചവത്സരം2009 മുതല്‍ പ്രവേശനം), മൂന്നാം സെമസ്റ്റര്‍ (ത്രിവത്സരം2011 മുതല്‍ പ്രവേശനം) സപ്ലിമെന്ററി പരീക്ഷ ഓഗസ്റ്റ് മൂന്നിനും ആരംഭിക്കും.
യുജി കോംപ്ലിമെന്ററി പരീക്ഷയില്‍ മാറ്റം
അഫിലിയേറ്റഡ് കോളജ്/വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്ട്രേഷന് /വിദേശ/കേരളത്തിന് പുറത്തെ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ 23ന് നടത്താനിരുന്ന ബിഎ നാലാം സെമസ്റ്റര്‍ കോംപ്ലിമെന്ററി കോഴ്സ് പൊളിറ്റിക്കല്‍ സയന്‍സ്: സ്ട്രക്ചേഴ്സ് ആൻഡ് പ്രോസസ് ആൻഡ് പൊളിറ്റിക്കല്‍ ഐഡിയോളജീസ് (സിയുസിബിസിഎസ്എസ്) റഗുലര്‍ /സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റി. 23ലെ മറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല.
പരീക്ഷാ അപേക്ഷ
വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്ട്രേഷന് /വിദേശ/കേരളത്തിന് പുറത്തെ കേന്ദ്രങ്ങളിലെ രണ്ടാം സെമസ്റ്റര്‍ ബിഎ/ബിഎസ്സി/ബിഎംഎംസി/ബി.എ അഫ്സല്‍ഉല്‍ഉലമ (സിയുസിബിസിഎസ്എസ്) സപ്ലിമെന്ററി/ഇംപ്രുവ്മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തിയതി പിഴകൂടാതെ 25 വരെയും, 160 രൂപ പിഴയോടെ 27 വരെയും നീട്ടി.
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ ബിഎ/ബിഎസ്സി/ബിഎസ്സി ഇന്‍ എല്‍ആര്‍പി/ബിഎംഎംസി/ബിസിഎ/ബിഎസ്ഡബ്ല്യൂ/ബിവിസി/ബിഎ അഫ്സല്‍ഉല്‍ഉലമ/ബിടിഎഫ്പി/ബിടി.എ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തിയതി പിഴകൂടാതെ 25 വരെയും, 160 രൂപ പിഴയോടെ 27 വരെയും നീട്ടി.
ബിപിഎഡ് (ഇന്റഗ്രേറ്റഡ്) ഒന്നാം വര്‍ഷ റഗുലര്‍ /സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ 27 വരെയും 160 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
2017 ഡിസംബറില്‍ നടത്തിയ എംബിഎ (സിയുസിഎസ്എസ്) ഒന്നാം സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി, ഒന്ന്, അഞ്ച് സെമസ്റ്റര്‍ (ഈവനിംഗ്) പരീക്ഷാഫലം വെബ്സൈറ്റില്‍ . പുനര്‍മൂല്യനിര്‍ണയത്തിന് ഓഗസ്റ്റ് ഒന്ന് വരെ അപേക്ഷിക്കാം.
2017 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എംബിഎ ഇന്റര്‍നാഷണല്‍ ഫിനാന്‍സ്/ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് പരീക്ഷാഫലം വെബ്സൈറ്റില്‍ . പുനര്‍മൂല്യനിര്‍ണയത്തിന് 31 വരെ അപേക്ഷിക്കാം.
2017 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംഎസ്ഡബ്ല്യു (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍ . പുനര്‍മൂല്യനിര്‍ണയത്തിന് ഓഗസ്റ്റ് രണ്ട് വരെ അപേക്ഷിക്കാം.
2017 മേയില്‍ നടത്തിയ വിദൂരവിദ്യാഭ്യാസം ഒന്ന്, രണ്ട് സെമസ്റ്റര്‍ എംകോം പരീക്ഷാഫലം വെബ്സൈറ്റില്‍ . പുനര്‍മൂല്യനിര്‍ണയത്തിന് ഓഗസ്റ്റ് ഒന്ന് വരെ അപേക്ഷിക്കാം.
എക്സാമിനേഴ്സ് മീറ്റിംഗ്
നാലാം സെമസ്റ്റര്‍ സെമസ്റ്റര്‍ ബിഎസ്സി ഫിസിക്സ് (കോംപ്ലിമെന്ററി) സിയുസിബിസിഎസ്എസ് പ്രാക്ടിക്കല്‍ പരീക്ഷയുടെ എക്സാമിനേഴ്സ് മീറ്റിംഗിന് തൃശൂര്‍ ജില്ലയിലെ കോളജുകളിലെ അധ്യാപകര്‍ 26ന് രാവിലെ 10.30ന് തൃശൂര്‍ എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളജില്‍ ഹാജരാകണം.
നാലാം സെമസ്റ്റര്‍ സെമസ്റ്റര്‍ ബിഎസ്സി ഇലക്ട്രോണിക്സ് (സിയുസിബിസിഎസ്എസ്) പ്രാക്ടിക്കല്‍ പരീക്ഷയുടെ എക്സാമിനേഴ്സ് മീറ്റിംഗിന് മലപ്പുറം ജില്ലയിലെ കോളജുകളിലെ അധ്യാപകര്‍ 25ന് രാവിലെ 10.30ന് താനൂര്‍ ഗവണ്മെന്റ് ആര്‍ട്സ് ആൻഡ് സയന്‍സ് കോളജില്‍ ഹാജരാകണം.
സര്‍വകലാശാലാ മല്‍സരങ്ങള്‍ക്കുള്ള ഫിക്സ്ചര്‍ മീറ്റിംഗ്
201819 വര്‍ഷത്തെ അന്തര്‍ കലാലയ മത്സരങ്ങളുടെ ഫിക്സ്ചര്‍ മീറ്റിംഗ് 31ന് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്സില്‍ നടക്കും. രാവിലെ 10.30ന് വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും. വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റിലും കോളജുകളിലെ പ്രിന്‍സിപ്പല്‍മാരുടെ ഇമെയിലിലും ലഭ്യമാണ്. എല്ലാ കോളജുകളും 201718 വര്‍ഷത്തെയും മുന്‍ വര്‍ഷങ്ങളിലെയും സ്പോര്‍ട്സ് അഫിലിയേഷന് ഫീസ് ഈ മീറ്റിംഗിന് മുമ്പായി അടച്ച് രസീത് കായിക പഠനവിഭാഗത്തില്‍ സമര്‍പ്പിക്കണം. മീറ്റിംഗില്‍ പങ്കെടുക്കാത്ത കോളേജുകള്‍ക്ക് ഈ വര്‍ഷത്തെ കലാലയ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കുകയില്ലെന്നും കായിക വിഭാഗം ഡയറക്ടര്‍ അറിയിച്ചു.
ശില്പശാല 21 മുതല്‍
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി 21, 22 തിയതികളില്‍ കാലിക്കട്ട്സര്വകലാശാലയില് ബഹിരാകാശ ശാസ്ത്രത്തില്‍ റസിഡന്‍ഷ്യല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കോഴിക്കോട്ടെ മേഖലാ ശാസ്ത്ര കേന്ദ്രം & പ്ലാനറ്റോറിയം, യുഎല്‍ സ്പേസ് ക്ലബ് എന്നിവയുടെ സഹകരണത്തോടെ സര്‍വകലാശാലാ ഫിസിക്സ് പഠനവകുപ്പാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഉദ്ഘാടനം 21ന് രാവിലെ 9.30ന് സെമിനാര്‍ കോംപ്ലക്സില്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ നിര്‍വഹിക്കും. വൈകുന്നേരം 7.45ന് മംഗള്യാന് ഷോയും ഉണ്ടാകും.