ബിരുദമുള്ളവർക്ക് മറ്റൊരു ബിരുദം നേടാൻ അവസരം
കാലിക്കട്ട് സർവകലാശാലയിൽ നിന്ന് ബിരുദമെടുത്തവർക്ക് വിദൂരവിദ്യാഭ്യാസം വഴി മൂന്നാം സെമസ്റ്ററിൽ ചേർന്ന് രണ്ട് വർഷം കൊണ്ട് ഡിഗ്രി നേടാം. ബിഎ/ ബിഎസ് സി ഡിഗ്രി ഉള്ളവർ കോമണ്‍ കോഴ്സുകൾ (ഇഗ്ളീഷ്, സെക്കൻഡ് ലാംഗ്വേജ്) എഴുതേണ്ടതില്ല. ബികോം/ ബിബിഎ/ ബിഎംഎംസി പ്രോഗ്രാമുകൾ (എൽആർപി) പാസായവർക്ക് ബിഎ/ ബിഎസ് സി എടുക്കണമെങ്കിൽ എല്ലാ വിഷയങ്ങളും (കോമണ്‍ കോഴ്സ് ഉൾപ്പെടെ) എഴുതണം. ന്യൂമെറിക്കൽ രജിസ്റ്റർ നന്പർ ഉള്ളവർ (2008ന് മുന്‍പ് പാസായവർ) വെബ്സൈറ്റിൽ നിന്ന് അഡീഷണൽ ഡിഗ്രിയുടെ അപ്ലിക്കേഷൻ ഫോം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കണം. വിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ: 0494 2407494, 2400288.
അസിസ്റ്റന്റ് ഫോട്ടോഗ്രഫർ നിയമനം: വാക്ഇൻഇന്റർവ്യൂ
ആർട് ആൻഡ് ഫോട്ടോഗ്രഫി യൂണിറ്റിൽ അസിസ്റ്റന്റ് ഫോട്ടോഗ്രഫർ തസ്തികയിൽ ദിവസവേതന നിരക്കിൽ നിയമനത്തിന് 31ന് രാവിലെ 10.30ന് വാക്ഇൻഇന്റർവ്യൂ നടത്തുന്നു. പ്രായം: 36 വയസ് കവിയരുത്. യോഗ്യത, പ്രായം, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഭരണവിഭാഗത്തിൽ ഹാജരാകണം. ഫോണ്‍: 0494 2407106. വിവരങ്ങൾ വെബ്സൈറ്റിൽ.
പഠനവൈകല്യ മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
ഇസ്ലാമിക് ചെയർ നടത്തുന്ന ഒരു വർഷ ദൈർഘ്യമുള്ളലേണിംഗ് ഡിസോർഡർ റെമഡിയൽ മെഷേഴ്സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അവധി ദിവസങ്ങളിലായിരിക്കും ക്ലാസ്. യോഗ്യത: പ്ലസ്ടു/ തത്തുല്യം. വിവരങ്ങൾക്ക്: 9895100413/9746904678.
എംഎ ഇംഗ്ലീഷിന് ഇടിബി വിഭാഗത്തിൽ ഒഴിവ്
ഇംഗ്ലീഷ് പഠനവകുപ്പിലെ എംഎ ഇംഗ്ലീഷിനു ഇടിബി വിഭാഗത്തിൽ ഒരൊഴിവുണ്ട്. ഇടിബി വിഭാഗത്തിൽ അപേക്ഷിച്ച് പ്രവേശന പരീക്ഷയിൽ 47 മുതൽ 40 വരെ മാർക്ക് നേടിയവർ രേഖകൾ സഹിതം 26ന് രാവിലെ പത്തിന് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 9847144563, 0494 2407259.
എംസിഎ പ്രവേശനം: എസ് സി, എസ്ടി സീറ്റ് ഒഴിവ്
സിസിഎസ്ഐടികളിൽ എംസിഎ പ്രവേശനത്തിന് എസ് സി, എസ്ടി വിഭാഗങ്ങളിൽ യഥാക്രമം 45, 26 സീറ്റുകൾ ഒഴിവുണ്ട്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ 24ന് രാവിലെ 11 ന് രേഖകൾ സഹിതം സർവകലാശാലാ കാന്പസിലെ സിസിഎസ്ഐടിയിൽ ഹാജരാകണം.
എംഎ ജേർണലിസം: ബിപിഎൽ സീറ്റ് ഒഴിവ്
മാധ്യമ പഠനവകുപ്പിൽ എംഎ ജേർണലിസം കോഴ്സിന് ബിപിഎൽ വിഭാഗത്തിൽ ഒഴിവുള്ള ഒരു സീറ്റിലേക്ക് കൗണ്‍സലിംഗിന് ഹാജരായ മുന്നോക്ക വിഭാഗത്തിൽപ്പെട്ട അർഹരായവരുണ്ടെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്ന് വാങ്ങിയ ബിപിഎൽ സർട്ടിഫിക്കറ്റ് ഉൾപ്പെടെ രേഖകളുമായി 24ന് വൈകുന്നേരം നാല് മണിക്കകം പഠനവകുപ്പിൽ ഹാജരാകണം.
എംബിഎ സീറ്റ് ഒഴിവ്
കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ്, വടകര, കോഴിക്കോട്, കുറ്റിപ്പുറം, തിരൂർ (തൃശൂർ), തൃശൂർ ജോണ്‍ മത്തായി സെന്റർ, പാലക്കാട് എന്നീ കേന്ദ്രങ്ങളിലും (ഒഴിവുള്ള സീറ്റുകളിലേക്ക്), അഫിലിയേറ്റഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും എംബിഎ പ്രവേശനത്തിന് ക്യാറ്റ്/ സിമാറ്റ്/കെമാറ്റ് പാസായവർക്ക് 27 വരെ www.cuonline.ac.in വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഫോൺ: 0494 2407363. ക്യാറ്റ്/ സിമാറ്റ്/ കെമാറ്റ് സ്കോറും ചലാനും സഹിതം അപേക്ഷിക്കണം. ക്യാറ്റ്/ സിമാറ്റ്/ കെമാറ്റ് പരീക്ഷക്ക് ജനറൽ, മറ്റ് പിന്നോക്ക് വിഭാഗം, എസ് സി/എസ്ടി എന്നീ വിഭാഗങ്ങൾ യഥാക്രമം 15 ശതമാനം, 10 ശതമാനം, 7.5 ശതമാനം സ്കോർ നേടിയിരിക്കണം. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാൻ, എസ് സി/എസ്ടി വിഭാഗം കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, അഞ്ച് രൂപ സ്റ്റാന്പ് പതിച്ച കവർ സഹിതം ദി ഹെഡ്, ഡിപ്പാർട്ടുമെന്റ് ഓഫ് കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ്, കാലിക്കട്ട് യൂണിവേഴ്സിറ്റി പിഒ, 673 635 എന്ന വിലാസത്തിൽ 27ന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം.
രണ്ടാം സെമസ്റ്റർ ബിഎ പുനർമൂല്യനിർണയ അപേക്ഷ
വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റർ ബിഎ (സിയുസിബിസിഎസ്എസ്) ഏപ്രിൽ 2017 റഗുലർ/ പ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് 31 വരെ അപേക്ഷിക്കാം. പ്രിന്റൗട്ട്, ചലാൻ സഹിതം ആഗസ്റ്റ് രണ്ടിനകം ലഭിക്കണം.
ബിപിഎഡ് ക്ലാസ് ആഗസ്റ്റ് ഏഴിന് ആരംഭിക്കും
201819 വർഷത്തെ ബിപിഎഡ് ഇന്റഗ്രേറ്റഡ് (നാല് വർഷം), ബിപിഎഡ് (രണ്ട് വർഷം) ക്ലാസുകൾ ആരംഭിക്കുന്ന തിയതി 24ലിൽ നിന്ന് ആഗസ്റ്റ് ഏഴിലേക്ക് മാറ്റി. വിദ്യാർഥികൾ രാവിലെ പത്തിന് സർവകലാശാലാ സെമിനാർ കോംപ്ലക്സിൽ രക്ഷിതാക്കളോടൊപ്പം എത്തണം.
പരീക്ഷാഫലം
2017 നവംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ് സി ഹ്യൂമണ്‍ ഫിസിയോളജി (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
ബിപിഎഡ് ഒന്ന്, രണ്ട് സെമസ്റ്റർ സെപ്തംബർ 2017 പരീക്ഷാഫലം വെബ്സൈറ്റിൽ.
2018 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംബിഇ (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് രണ്ട് വരെ അപേക്ഷിക്കാം.
ബിവോക് ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി മൂന്ന് (നവംബർ 2016), നാല് (ഏപ്രിൽ 2017) സെമസ്റ്റർ റഗുലർ പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് രണ്ട് വരെ അപേക്ഷിക്കാം.