എംജി യുജി ഏകജാലകം: ഓപ്ഷൻ രജിസ്ട്രേഷൻ ഓഗസ്റ്റ് മൂന്നു മുതൽ നാലു വരെ
യുജി പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റിന് ഓഗസ്റ്റ് മൂന്നു മുതൽ നാലു വരെ പുതുതായി ഓപ്ഷൻ നൽകാം. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്ട്മെന്റുകളിൽ പ്രവേശനം ലഭിച്ചവർ ഉൾപ്പെടെ എല്ലാ വിഭാഗം അപേക്ഷകർക്കും വേണ്ടി സപ്ലിമെന്ററി അലോട്ട്മെന്റ് നടത്തും. അപേക്ഷകൻ ഓണ്‍ലൈൻ അപേക്ഷയിൽ വരുത്തിയ തെറ്റ് മൂലം അലോട്ട്മെന്റിന് പരിഗണിക്കപ്പെടാത്തവർക്കും അലോട്ട്മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേകമായി ഫീസ് ഒടുക്കാതെ തന്നെ തന്റെ നിലവിലുള്ള ആപ്ലിക്കേഷൻ നന്പരും പാസ്വേഡും ഉപയോഗിച്ച് സർവകലാശാല വെബ്സൈറ്റിൽ അക്കൗണ്ട് ക്രിയേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്പോൾ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നന്പരും പഴയ പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഓപ്ഷനുകൾ പുതുതായി നൽകാം. പുതിയ ആപ്ലിക്കേഷൻ നന്പർ പിന്നീടുള്ള ഓണ്‍ലൈൻ ആവശ്യങ്ങൾക്കായി സൂക്ഷിച്ചുവയ്ക്കണം. അപേക്ഷകന്റെ പിന്നീടുള്ള ആവശ്യങ്ങൾക്കായുള്ള ആപ്ലിക്കേഷൻ നന്പർ പുതുതായി ലഭിക്കുന്ന ആപ്ലിക്കേഷൻ നന്പരായിരിക്കും. ലോഗിൻ ചെയ്തശേഷം അപേക്ഷകനു താൻ നേരത്തെ നൽകിയ അപേക്ഷയിൽ എന്തെങ്കിലും തരത്തിലുള്ള തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെങ്കിൽ തിരുത്താവുന്നതും പുതുതായി ഓപ്ഷനുകൾ നൽകാവുന്നതുമാണ്. മേൽ വിഭാഗത്തിൽപ്പെടാത്തവർക്ക് പുതുതായി ഫീസ് അടച്ചു സപ്ലിമെന്ററി അലോട്ട്മെന്റിൽ പങ്കെടുക്കാം. സപ്ലിമെന്ററി അലോട്ട്മെന്റിൽ പങ്കെടുക്കുന്ന എല്ലാ അപേക്ഷകരും പുതുതായി ഓപ്ഷനുകൾ നൽകണം. ഓപ്ഷനുകൾ നൽകിയശേഷം അപേക്ഷ സേവ് ചെയ്ത് ഓണ്‍ലൈനായി സമർപ്പിക്കുക. അപേക്ഷയുടെയോ ഓപ്ഷനുകളുടെയോ പ്രിന്റൗട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ടതില്ല. വിവിധ കോളജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരങ്ങൾ ഓഗസ്റ്റ് എട്ടിന് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങളും ഓണ്‍ലൈൻ രജിസ്ട്രേഷനും സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പിജി ഏകജാലകം: രണ്ടാം അലോട്ട്മെന്റിന് ഓപ്ഷനുകൾ ഇന്ന് വൈകുന്നേരം അഞ്ചു വരെ പുനഃക്രമീകരിക്കാം. 28ന് നടക്കുന്ന ബിരുദാനന്തര ബിരുദ ഏകജാലക പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റിന് പരിഗണിക്കപ്പെടുന്നതിനായി അപേക്ഷകർക്ക് ഓപ്ഷനുകൾ ഇന്ന് വൈകുന്നേരം അഞ്ചു വരെ പുനഃക്രമീകരിക്കാം. അപേക്ഷകർക്ക് തങ്ങളുടെ ആപ്ലിക്കേഷൻ നന്പർ, പാസ്വേഡ് ഇവ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഓപ്ഷനുകളിൽ ആവശ്യമായ പുനഃക്രീകരണം നടത്താൻ സാധിക്കും. എന്നാൽ പുതുതായി കോളജുകളോ പ്രോഗ്രാമുകളോ കൂടുതലായി കൂട്ടിച്ചേർക്കുവാൻ ഈ ഘട്ടത്തിൽ സാധിക്കുകയില്ല. ഒന്നാം അലോട്ട്മെന്റ് വഴി പ്രവേശനം ലഭിച്ച വിദ്യാർഥികൾ തങ്ങൾക്ക് നിലവിൽ ലഭിച്ച അലോട്ട്മെന്റിൽ തൃപ്തരാണെങ്കിൽ നിലനിൽക്കുന്ന ഹയർ ഓപ്ഷനുകൾ ഡിലീറ്റ് ചെയ്യണം. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ഹയർ ഓപ്ഷൻ ഡിലീറ്റ് ചെയ്യാതിരിക്കുകയും തന്മൂലം പ്രോഗ്രാമുകളിലേക്ക്, കോളജുകളിലേക്ക് രണ്ടാം അലോട്ട്മെന്റ് ലഭിക്കുകയും ചെയ്യുന്നപക്ഷം പുതുതായി അലോട്ട്മെന്റ് ലഭിച്ച പ്രോഗ്രാമിലേക്ക്, കോളജിലേക്ക് നിർബന്ധമായും പ്രവേശനം നേടേണ്ടതായി വരും. കൂടാതെ അവർക്ക് ലഭിച്ച ആദ്യ അലോട്ട്മെന്റ് റദ്ദാക്കപ്പെടുകയും ചെയ്യും. ഒന്നാം അലോട്ട്മെന്റിൽ സ്ഥിര പ്രവേശനം നേടിയിട്ടുള്ളവർ ഹയർ ഓപ്ഷനുകൾ റദ്ദാക്കേണ്ടതില്ല.
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബിവോക് മാർക്കറ്റിംഗ് മാനേജ്മെന്റും ഐടിയും റീടെയിൽ മാനേജ്മെന്റും ഐടിയും (2015 അഡ്മിഷൻ റെഗുലർ, 2014 അഡ്മിഷൻ സപ്ലിമെന്ററി) 2018 ജൂണ്‍, ജൂലൈ പരീക്ഷയുടെ പ്രാക്ടിക്കൽ 26, 27 തീയതികളിൽ മാന്നാനം കെഇ കോളജിൽ നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
രണ്ടാം സെമസ്റ്റർ എംബിഎ ജൂണ്‍, ജൂലൈ 2018 പരീക്ഷയുടെ പ്രാക്ടിക്കൽ 25 മുതൽ ഓഗസ്റ്റ് മൂന്നു വരെ വിവിധ കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
2017 ജൂലൈയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിവോക് (എറണാകുളം സെന്റ് ആൽബർട്സ് കോളജ് ഒഴികെ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് നാലു വരെ അപേക്ഷിക്കാം.
2018 ഫെബ്രുവരിയിൽ നടത്തിയ രണ്ടാം പ്രഫഷണൽ ബിഎഎംഎസ് (മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ അപേക്ഷിക്കാം.
2018 ഏപ്രിലിൽ എംജി സർവകലാശാലാ സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ്, പൊളിറ്റിക്സ് ആൻഡ് ഹ്യൂമൻ റൈറ്റ്സ്, പൊളിറ്റിക്സ് (പബ്ലിക് പോളിസി ആൻഡ് ഗവർണൻസ്) (സിഎസ്എസ് റെഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
സംവരണ സീറ്റൊഴിവ്
സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ 2018 19 അധ്യയന വർഷത്തേക്കുള്ള എംബിഎ കോഴ്സിൽ എസ്ടി വിഭാഗത്തിൽ രണ്ട് സീറ്റൊഴിവുണ്ട്. ബിരുദവും കെമാറ്റ് (ഗങഅഠ) അല്ലെങ്കിൽ കാറ്റ് (ഇഅഠ) അല്ലെങ്കിൽ സിമാറ്റ് (ഇങഅഠ) പരീക്ഷയിൽ ഏതെങ്കിലും ഒന്നിൽ യോഗ്യത നേടിയവരുമായ എസ്സി, എസ്ടി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം 26ന് രാവിലെ 10നു പഠനവകുപ്പ് ഓഫീസിൽ ഹാജരാകണം. 0481 2732288.
ദ്വിദിന ശില്പശാല ഓഗസ്റ്റ് നാലു മുതൽ അഞ്ചു വരെ
സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസേർച്ച് ഇൻ ലേണിംഗ് ഡിസെബിലിറ്റീസിന്റെ ആഭിമുഖ്യത്തിൽ സ്പെഷൽ ലേണിംഗ് സപ്പോർട്ട് സെന്ററിന്റെ സഹകരണത്തോടെ "വിദ്യാർഥികളിലെ പഠനപ്രശ്നം, പഠനവൈകല്യം എന്നിവ തിരിച്ചറിയലും പരിഹാരബോധനവും’ എന്ന വിഷയത്തിൽ ഓഗസ്റ്റ് നാല്, അഞ്ച് തീയതികളിൽ ദ്വിദിന ശില്പശാല നടത്തും. 9747871570, 8304887715.