കാലിക്കട്ട് സർവകലാശാലയിൽ അഡീഷണൽ ഡിഗ്രി
കാലിക്കട്ട് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവർക്ക് വിദൂര വിദ്യാഭ്യാസം വഴി മൂന്നാം സെമസ്റ്റർ ചേർന്ന് രണ്ടു വർഷംകൊണ്ട് ഡിഗ്രി പഠനം പൂർത്തിയാക്കാവുന്നതാണ്. ബിഎ ബിഎസ് സി ബിരുദം ഉള്ളവർക്ക് കോമണ്‍ കോഴ്സുകൾ (ഇഗ്ളീഷ്, സെക്കൻഡ് ലാംഗ്വേജ്) എഴുതേണ്ടതില്ല. ബികോം, ബിബിഎ, ബിഎംഎംസി പ്രോഗ്രാമുകൾ പാസായവർക്ക് ബിഎ, ബിഎസ് സി ഡിഗ്രി എടുക്കുന്നതിന് കോമണ്‍കോഴ്സ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും എഴുതേണ്ടതാണ്. ന്യൂമറിക്കൽ രജിസ്റ്റർ നന്പർ ഉള്ളവർ(2008ന് മുന്‍പ് പാസായവർ) വിദൂര വിദ്യാഭ്യാസം വെബ്സൈറ്റിൽ നിന്ന് ഫോം ടു ഡൗണ്‍ലോഡ്’ എന്ന ലിങ്കിൽ നിന്ന് അഡീഷണൽ ഡിഗ്രി അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കണം. അപേക്ഷിക്കേണ്ട അവസാന തിയതി സെപ്റ്റംബർ 28. വെബ്സൈറ്റ് www.universityofcalicut.info>Distance Educaiton>Notification. Phone 04942407494
ഗസ്റ്റ് അധ്യാപക ഒഴിവ്
സ്കൂൾ ഓഫ് ഫോക്ലോർ സ്റ്റഡീസിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഒരു ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ ഓഗസ്റ്റ് ഒന്നിന് രാവിലെ പത്ത് മണിക്ക് രേഖകൾ സഹിതം ഭരണ കാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം.
പരീക്ഷ
രണ്ടാം സെമസ്റ്റർ എംഎസ് സി ബയോടെക്നോളജി(നാഷണൽ സ്ട്രീം) പരീക്ഷ ഓഗസ്റ്റ് പത്തിന് ആരംഭിക്കും.
ബിപിഎഡ് ഇന്റഗ്രേറ്റഡ് (2013 മുതൽ പ്രവേശനം) മൂന്നാം വർഷ റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷ ഓഗസ്റ്റ് പത്തിന് ആരംഭിക്കും.
ബിപിഎഡ് ഇന്റഗ്രേറ്റഡ് (2013 മുതൽ പ്രവേശനം) രണ്ടാം വർഷ റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷ സെപ്റ്റംബർ മൂന്നിന് ആരംഭിക്കും.
വിദൂര വിദ്യാഭ്യാസം മൂന്ന്, നാല് സെമസ്റ്റർ എംഎ ഹിസ്റ്ററി, ഫസ്റ്റ് അപ്പിയറൻസ് , സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷയുടെ എസ്4ഇ3വിമണ്‍സ് ഹിസ്റ്ററി പരീക്ഷ ഓഗസ്റ്റ് ഏഴിന് നടക്കും. പരീക്ഷാ കേന്ദ്രത്തിൽ മാറ്റമില്ല.
വൈവാവോസി
നാലാം സെമസ്റ്റർ എംബിഎ സിയുസിഎസ്എസ് വൈവാവോസി ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും. ഷെഡ്യൂൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റ്ർ ബിവോക് (ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി)് വൈവാവോസി 30ന് ആരംഭിക്കും
പിജി സീറ്റൊഴിവ്
മഞ്ചേരി സിസിഎസ്ഐറ്റിയിൽ എംഎസ്സി കംപ്യൂട്ടർസയൻസിന് സീറ്റൊഴിവുണ്ട്. റാങ്ക്ലിസ്റ്റിലുള്ളവർ 30ന് മഞ്ചേരി സിസിഎസ്ഐറ്റിയിൽ ഹാജരാകണം. ഫോണ്‍ 9497167655
റഷ്യൻ ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ പഠനവകുപ്പിൽ എം എ കംപാരറ്റീവ് ലിറ്ററേച്ചർ ഒഴിവുള്ള എസ് സി/ എസ്ടി സീറ്റിലേക്ക് പ്രവേശന പരീക്ഷ ഇന്ന് 2.30ന് പഠനവകുപ്പിൽ നടക്കും. ഹാൾടിക്കറ്റ് ഉണ്ടായിരിക്കുന്നതല്ല. രജിസ്റ്റർ ചെയ്തവർ അപേക്ഷയുടെ പ്രിന്റൗട്ടും തിരിച്ചറിയൽ കാർഡുമായി എത്തണം. ഫോണ്‍ 04942407250
പരീക്ഷാ ഫലം
2018 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി ഫാഷൻ ആൻഡ് ടെക്സ്റ്റൈൽ ഡിസൈനിംഗ് സിയുസിഎസ്എസ് പരീക്ഷാ ഫലം വെബ്സൈറ്റിൽ.പുനർമൂല്യനിർണയത്തിന് ഓഗസ്റ്റ് ഏഴ് വരെ അപേക്ഷിക്കാം.
2017 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎ മ്യൂസിക്, എംഎ വോകൽ സിയുസിഎസ്എസ് പരീക്ഷാ ഫലം വെബ്സൈറ്റിൽ.പുനർമൂല്യനിർണയത്തിന് ഓഗസ്റ്റ് എട്ട് വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയ ഫലം
2017 ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ ബിവോക് പരീക്ഷ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.