കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ (സിസിഎസ്എസ്നവംബർ 2017) താഴെ പറയുന്ന പ്രോഗ്രാമുകളുടെ പരീക്ഷാഫലം പ്രസീദ്ധീകരിച്ചു. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ബ്രാക്കറ്റിൽ. എംഎ ഇംഗ്ലീഷ്, എംഎ ആന്ത്രോപ്പോളജി (ഓഗസ്റ്റ് മൂന്ന്), എംഎ മ്യൂസിക് (ഓഗസ്റ്റ് ആറ്), എംഎ റൂറൽ ആൻഡ് ട്രൈബൽ സോഷ്യോളജി, എംഎസ്സി ജ്യോഗ്രഫി, എംഎസ്സി ക്ലിനിക്കൽ ആൻഡ് കൗണ്‍സിലിംഗ് സൈക്കോളജി (ഓഗസ്റ്റ് എട്ട്).
പ്രായോഗിക പരീക്ഷകൾ രണ്ടും നാലും സെമസ്റ്റർ എംഎസ്സി വുഡ് സയൻസ് ആൻഡ് ടെക്നോളജി (സിസിഎസ്എസ് റഗുലർ, സപ്ലിമെന്ററി മേയ് 2018) ഡിഗ്രിയുടെ പ്രായോഗിക, വാചാ പരീക്ഷകൾ 30 മുതൽ ഡിപ്പാർട്ട്മെന്റ് ഓഫ് വുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പഠനവകുപ്പുമായി ബന്ധപ്പെടണം.
പരീക്ഷാഫലം 2017 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എംസിഎ (റഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഗ്രേഡ് കാർഡുകൾ അതത് കോളജുകൾ മുഖാന്തിരം പിന്നീട് വിതരണം ചെയ്യും. പുനർമൂല്യ നിർണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നതി നുള്ള അവസാന തീയതി ഓഗസ്റ്റ് ഏഴ് ആണ്.
സ്പോട്ട് അഡ്മിഷൻ കണ്ണൂർ: ഹൈക്കോടതി നിർദേശപ്രകാരം പടന്ന ഷറഫ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ബികോം കോ ഓപ്പറേഷൻ (50 സീറ്റ്), ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ (50 സീറ്റ്), ബിഎസ്സി മൈക്രോ ബയോളജി (35 സീറ്റ്), ബിബിഎ ടിടിഎം (50 സീറ്റ്)എന്നീ കോഴ്സുകളിലേക്കും ചെറുപുഴ നവജ്യോതി ആർട്സ് ആൻഡ് സയന്‍സ് കോളജിലെ ബിഎ ഇക്കണോമിക്സ് (20 സീറ്റ്) കോഴ്സുകളിലേക്കും 31 ന് സ്പോട്ട് അഡ്മിഷൻ നടത്തും. പ്രവേശനം ആഗ്രഹിക്കുന്നവർ 31ന് രാവിലെ 11 ന് മുമ്പായി കണ്ണൂർ സർവകലാശാല താവക്കര കാമ്പസിൽ ആവശ്യമായ രേഖകൾ സഹിതം ഹാജരായി അപേക്ഷ നല്‍കണം. രാവിലെ11 ന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ ഒരുകാരണവശാലും പരിഗണിക്കുന്നതല്ല.
ഇതുവരെ ഓണ്‍ലൈൻ രജിസ്റ്റർ ചെയ്യാത്തവർ സ്പോട്ട് അഡ്മിഷനു ഹാജരാകുന്നതിനു മുന്‍പ് ഓണ്‍ലൈൻ രജിസ്റ്റർ ചെയ്യേണ്ടതാണ്. പടന്ന ഷറഫ് ആർട്സ് ആൻഡ് സയന്‍സ് കോളജ് നേരിട്ട് നടത്തുന്ന അഡ്മിഷന് സർവകലാശാലയുടെ അംഗീകാരം ഉണ്ടായിരിക്കുന്നതല്ല. ഈ കോളജില്‍ പ്രവേശനം ആഗ്രഹിക്കുന്നവർ നിർബന്ധമായും 31ന് കണ്ണൂർ സർവകലാശാല താവക്കര കാമ്പസിൽ നടത്തുന്ന സ്പോട്ട് അഡ്മിഷനിൽ ഹാജരായിരിക്കേണ്ടതാണ്. പടന്ന ഷറഫ് ആർട്സ് ആൻഡ് സയന്‍സ് കോളജിലെ ബിരുദകോഴ്സുകളിലേക്കും ചെറുപുഴ നവജ്യോതി ആർട്സ് ആൻഡ് സയന്‍സ് കോളജിലെ ബിഎ ഇക്കണോമിക്സ് എന്നീ കോഴ്സിലേക്കും മാത്രമാണ് 31ന് താവക്കര കാമ്പസിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നത്. മറ്റ് അണ്‍എയ്ഡഡ് കോളജുകളിലെ സ്പോട്ട് അഡ്മിഷൻ അതത് കോളജുകളിൽ തന്നെ നടക്കും.
പിജി റാങ്ക് ലിസ്റ്റ് സാങ്കേതിക തകരാറുകള്‍ പരിഹരിച്ച് പിജി സയന്‍സ് വിഷയങ്ങളുടെ റാങ്ക് ലിസ്റ്റ് ഇന്നലെ പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവർ ( Sure & Waiting List)) 31ന് രാവിലെ 11 ന് മുമ്പായി പ്രവേശനത്തിനായി ആവശ്യമായ രേഖകള്‍ സഹിതം അതത് കോളേജുകളില്‍ ഹാജരാകണം. 31ന് രാവിലെ 11 ന് മുന്‍പായി ഹാജരാകാത്തവരെ റാങ്ക് ലിസ്റ്റിൽനിന്ന് നീക്കം ചെയ്യും.
ജൂണിയർ പ്രോജക്ട് ഫെലോ കണ്ണൂർ യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റ് ഓഫ് കെമിസ്ട്രിയിൽ ഡിഎസ്ടി സ്പോണ്സർ ചെയ്യുന്ന ഗവേഷണ പദ്ധതിയിൽ പ്രോജക്ട് ഫെലോയുടെ ഒരു ഒഴിവുണ്ട്. എംഎസ്സി കെമിസ്ട്രി/ഫിസിക്സ്/ മെറ്റീരിയൽ സയൻസ് പാസായവർക്ക് അപേക്ഷിക്കാം. നെറ്റ് പാസായിരിക്കണം. ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ കോപ്പികളും പാസ്പോർട്ട്സൈസ് ഫോട്ടോയും സഹിതം ഓഗസ്റ്റ് 10 ന് വൈകുന്നേരം അഞ്ചിന് അഞ്ചിനുമുന്പ് അയക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 25,000 രൂപ ഫെലോഷിപ്പ് ലഭിക്കും. പ്രായപരിധി 28 വയസ്. അപേക്ഷയുടെ പകർപ്പ്
[email protected] എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യാം. വിലാസം; പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ, ഡിഎസ്ടി ഇൻസ്പേയർ പ്രോജക്ട്, ഡിപ്പാർട്ട്മെന്റ് ഓഫ് കെമിസ്ട്രി, കണ്ണൂർ യൂണിവേഴ്സിറ്റി, എസ്എടി കാന്പസ്, എടാട്ട് പിഒ, പയ്യന്നൂർ. കണ്ണൂർ ജില്ല670327.