University News
മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് ത​ട​സ​പ്പെ​ട്ടു​വെ​ന്ന വാ​ർ​ത്ത അ​ടി​സ്ഥാ​ന ര​ഹി​തം
ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ളു​ടെ ഒ​ന്ന്,നാ​ല് സെ​മ​സ്റ്റ​റു​ക​ളു​ടെ തി​രു​വ​ല്ല, മാ​ർ​ത്തോ​മ കോ​ള​ജി​ലെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് മു​ട​ങ്ങി​യെ​ന്ന വാ​ർ​ത്ത തി​ക​ച്ചും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. യൂ​ണി​വേ​ഴ്സി​റ്റി ക്യാ​ന്പ​സ്, ആ​ലു​വ യു​സി കോ​ള​ജ്, പാ​ലാ അ​ൽ​ഫോ​ൻ​സ കോ​ള​ജ്, തി​രു​വ​ല്ല മാ​ർ​ത്തോ​മ കോ​ള​ജ് എ​ന്നീ നാ​ലു കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള​ള​ത്. ഒ​ന്ന്, നാ​ല് സെ​മ​സ്റ്റ​റു​ക​ളി​ലെ എ​ഴു​പ​തി​നാ​യി​രം ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യ​മാ​ണ് ഈ ​കേ​ന്ദ്ര​ങ്ങ​ളി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള​ള​ത്. ആ​യി​ര​ത്തോ​ളം അ​ധ്യാ​പ​ക​രു​ടെ സേ​വ​ന​മാ​ണ് ഇ​വി​ടെ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 27 മു​ത​ൽ ഓ​ഗ​സ്റ്റ് ഒ​ന്നു വ​രെ​യാ​ണ് ക്യാ​ന്പ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള​ള​ത്. ആ​ദ്യ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ നാ​ലാം സെ​മ​സ്റ്റ​റും, മ​റ്റു മൂ​ന്നു ദി​വ​സ​ങ്ങ​ളി​ൽ ഒ​ന്നാം സെ​മ​സ്റ്റ​ർ മൂ​ല്യ​നി​ർ​ണ​യ​വും ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള​ള​ത്.

മാ​ർ​ത്തോ​മ കോ​ള​ജ് മൂ​ല്യ​നി​ർ​ണ​യ​കേ​ന്ദ്ര​ത്തി​ലെ എം​എ​സ്സി, എം​എ കോ​ഴ്സു​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം നി​ശ്ച​യി​ച്ച പ്ര​കാ​രം ത​ട​സ​മി​ല്ലാ​തെ ആ​രം​ഭി​ച്ചു. എം​കോം​ലെ 10 പേ​പ്പ​റു​ക​ളി​ൽ നാ​ല് എ​ണ്ണ​ത്തി​ന്‍റെ ഉ​ത്ത​ര​സൂ​ചി​ക ല​ഭി​ക്കു​വാ​ൻ അ​ല്പം വൈ​കി​യ​തി​ന്‍റെ പേ​രി​ൽ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പു​ക​ൾ മു​ട​ങ്ങി എ​ന്ന വാ​ർ​ത്ത ന​ൽ​കി​യ​തി​ന്‍റെ പി​ന്നി​ൽ തി​ക​ച്ചും ദു​ഷ്ട​ലാ​ക്കാ​ണു​ള​ള​ത്. എ​ല്ലാ ക്യാ​ന്പു​ക​ളി​ലും അ​ധ്യാ​പ​ക​ർ ഉ​ത്ത​ര​സൂ​ചി​ക അ​നു​സ​രി​ച്ച് ത​ന്നെ ഇ​ന്ന​ലെ മൂ​ല്യ​നി​ർ​ണ​യം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ള​ള​താ​ണ്. ഒ​രു കേ​ന്ദ്ര​ത്തി​ലും മൂ​ല്യ​നി​ർ​ണ​യം മു​ട​ങ്ങി​യി​ട്ടി​ല്ല.

പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ലും ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ലും റി​ക്കാ​ർ​ഡ് നേ​ട്ടം കൈ​വ​രി​ച്ച് വി​ദ്യാ​ർ​ഥി​ക​ളു​ടേ​യും, പൊ​തു സ​മൂ​ഹ​ത്തി​ന്‍റെ​യും പ്ര​ശം​സ നേ​ടി മൂ​ന്നേ​റു​ന്ന​തി​ൽ അ​സൂ​യാ​ലു​ക്ക​ളാ​യ ചി​ല​രാ​ണ് തെ​റ്റാ​യ ഈ ​വാ​ർ​ത്ത​യ്ക്കു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​ണ്.

സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷാ വി​ഭാ​ഗം തീ​രു​മാ​നി​ച്ചി​ട്ടു​ള​ള​തു പോ​ലെ ത​ന്നെ പി​ജി പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കി ഓ​ഗ​സ്റ്റ് 20നു ​മു​ന്പ് ത​ന്നെ ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​താ​ണ്.
മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പു​മാ​യി സ​ഹ​ക​രി​ച്ച അ​ധ്യാ​പ​ക​ർ, ജീ​വ​ന​ക്കാ​ർ, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ എ​ന്നി​വ​ർ​ക്ക് സി​ൻ​ഡി​ക്ക​റ്റി​ന്‍റെ പ​രീ​ക്ഷാ ക​മ്മ​റ്റി അ​ഭി​ന​ന്ദ​നം അ​റി​യി​ക്കു​ന്നു.

പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി

ഓ​ഗ​സ്റ്റ് 13ന് ​ന​ട​ത്തു​വാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്സി, എം​കോം പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ 2017 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ) പ​രീ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് 30നും, ​ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2017 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2015 ആ​ൻ​ഡ് 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് 29നും ​ഓ​ഗ​സ്റ്റ് 14നും 16​നും നി​ശ്ച​യി​ച്ചി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2016 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) യ​ഥാ​ക്ര​മം ഓ​ഗ​സ്റ്റ് 30, സെ​പ്റ്റം​ബ​ർ മൂ​ന്ന് തീ​യ​തി​ക​ളി​ലും ഓ​ഗ​സ്റ്റ് 13, 14, 16, 17 തീ​യ​തി​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ (2016 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2013 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2012 അ​ഡ്മി​ഷ​ൻ ആ​ദ്യ മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം സെ​പ്റ്റം​ബ​ർ 10, 11, 13 14 തീ​യ​തി​ക​ളി​ലും ന​ട​ത്തു​ന്ന​തി​നാ​യി പു​തു​ക്കി നി​ശ്ച​യി​ച്ചു. മ​റ്റ് പ​രീ​ക്ഷ​ക​ൾ​ക്കും സ​മ​യ​ത്തി​നും പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​നും മാ​റ്റ​മി​ല്ല.

31ന് ​ന​ട​ത്തു​വാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഡ് (ദ്വി​വ​ത്സ​രം 2015 അ​ഡ്മി​ഷ​ൻ മു​ത​ൽ റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) ഏ​പ്രി​ൽ 2018 വൈ​വാ​വോ​സി ഓ​ഗ​സ്റ്റ് മൂ​ന്നി​ന് സ്കൂ​ൾ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ൽ സ​യ​ൻ​സ​സി​ൽ ന​ട​ത്തും. വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ൾ​ടി​ക്ക​റ്റും തി​സീ​സി​ന്‍റെ ര​ണ്ടു പ​ക​ർ​പ്പു​മാ​യി പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

അ​പേ​ക്ഷാ തീ​യ​തി

കാ​ല​ടി എ​സ്എ​സ് കോ​ള​ജി​ൽ ന​ട​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്സി എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് സ​യ​ൻ​സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്്്ട് മൂ​ല്യ​നി​ർ​ണ​യ​ത്തി​നും വൈ​വാ​വോ​സി​ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ 31 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ഓ​ഗ​സ്റ്റ് ഒ​ന്നു വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ ഓ​ഗ​സ്റ്റ് മൂ​ന്നു വ​രെ​യും സ്വീ​ക​രി​ക്കും. നാ​ലാം സെ​മ​സ്റ്റ​റി​ൽ ആ​ദ്യ​മാ​യി അ​പേ​ക്ഷി​ക്കു​ന്ന​വ​ർ പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഫീ​സാ​യി 100 രൂ​പ പ​രീ​ക്ഷാ​ഫീ​സി​ന് പു​റ​മെ അ​ട​യ്ക്ക​ണം.

പ്രാ​ക്്ടി​ക്ക​ൽ

2018 മേ​യ്, ജൂ​ണ്‍ മാ​സ​ത്തി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്സി ബ​യോ​കെ​മി​സ്ട്രി (സി​എ​സ്എ​സ് റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​യു​ടെ പ്രാ​ക്്ടി​ക്ക​ൽ, പ്രോ​ജ​ക്്ട് ഇ​വാ​ല്യു​വേ​ഷ​ൻ, വൈ​വാ​വോ​സി എ​ന്നി​വ ഓ​ഗ​സ്റ്റ് മൂ​ന്നു മു​ത​ൽ അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

2017 ഡി​സം​ബ​ർ മാ​സ​ത്തി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി കെ​മി​സ്ട്രി (സി​എ​സ്എ​സ് റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ഗ​സ്റ്റ് ഒ​ന്പ​തു വ​രെ അ​പേ​ക്ഷി​ക്കാം.

2017 ഡി​സം​ബ​ർ മാ​സ​ത്തി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ടി​ടി​എം, എം​ടി​എ (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ഗ​സ്റ്റ് ഒ​ന്പ​തു​വ​രെ അ​പേ​ക്ഷി​ക്കാം.

2018 മാ​ർ​ച്ച് മാ​സ​ത്തി​ൽ സ്കൂ​ൾ ഓ​ഫ് ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ​സി​ൽ ന​ട​ത്തി​യ പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് (സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി.

2017 ഡി​സം​ബ​ർ മാ​സ​ത്തി​ൽ സ്കൂ​ൾ ഓ​ഫ് ബ​യോ​സ​യ​ൻ​സ​സി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ഫി​ൽ ബ​യോ​സ​യ​ൻ​സ​സ് (സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി.
2018 ഏ​പ്രി​ൽ മാ​സ​ത്തി​ൽ ന​ട​ത്തി​യ പ​ത്താം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി.

2017 ഡി​സം​ബ​ർ മാ​സ​ത്തി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി സു​വോ​ള​ജി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ഗ​സ്റ്റ് ഒ​ന്പ​തു വ​രെ അ​പേ​ക്ഷി​ക്കാം.

ബി​ടെ​ക് കോ​ണ്‍​ഫി​ഡ​ൻ​ഷ്യ​ൽ മാ​ർ​ക്ക് ലി​സ്റ്റ്

2018 മേ​യ് മാ​സ​ത്തി​ൽ ന​ട​ത്തി​യ എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ കോ​ണ്‍​ഫി​ഡ​ൻ​ഷ്യ​ൽ മാ​ർ​ക്ക്ലി​സ്റ്റ് ആ​വ​ശ്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നി​ശ്ചി​ത ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. മാ​ർ​ക്കു​ക​ൾ ല​ഭ്യ​മാ​കു​ന്ന​മു​റ​യ്ക്കു വി​ദ്യാ​ർ​ഥി ആ​വ​ശ്യ​പ്പെ​ടു​ന്ന സ്ഥാ​പ​ന​ത്തി​ലേ​ക്കു കോ​ണ്‍​ഫി​ഡ​ൻ​ഷ്യ​ൽ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ അ​യ​ച്ചു​കൊ​ടു​ക്കു​ന്ന​താ​ണ്.

സി​ൻ​ഡി​ക്ക​റ്റ് യോ​ഗം

സി​ൻ​ഡി​ക്ക​റ്റി​ന്‍റെ യോ​ഗം ഓ​ഗ​സ്റ്റ് ഒ​ന്പ​തി​നു രാ​വി​ലെ 10.30ന് ​സി​ൻ​ഡി​ക്ക​റ്റ് ഹാ​ളി​ൽ ന​ട​ക്കും.