University News
ചെ​റു​പു​ഴ ന​വ​ജ്യോ​തി, പ​ട​ന്ന ഷ​റ​ഫ് ​സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ഇന്ന് സ​ർ​വ​ക​ലാ​ശാ​ല താ​വ​ക്ക​ര കാ​മ്പ​സി​ൽ
ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ചെ​റു​പു​ഴ ന​വ​ജ്യോ​തി ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ ബി​എ ഇ​ക്ക​ണോ​മി​ക്സ് (20 സീ​റ്റ്)​കോ​ഴ്സു​ക​ളി​ലേ​ക്കും പ​ട​ന്ന ഷ​റ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ ബി​കോം കോ​ഓ​പ​റേ​ഷ​ൻ (50 സീ​റ്റ്), ബി​കോം കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (50 സീ​റ്റ്), ബി​എ​സ് സി ​മൈ​ക്രോ​ബ​യോ​ള​ജി (35 സീ​റ്റ്), ബി​ബി​എ ടി​ടി​എം (50 സീ​റ്റ്) എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്കും ഇന്ന് ​സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്ന​താ​ണ്. മേ​ല്‍​പ്ര​തി​പാ​ദി​ച്ച കോ​ള​ജു​ക​ളി​ലെ കോ​ഴ്സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഇന്നു ​രാ​വി​ലെ 11 ന് ​ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല താ​വ​ക്ക​രകാ​മ്പ​സി​ൽ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം ഹാ​ജ​രാ​യി അ​പേ​ക്ഷ ന​ൽ​ക​ണം. രാ​വി​ലെ 11നു ​ശേ​ഷം ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. ഇ​തു​വ​രെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​ർ സ്പോ​ട്ട് അ​ഡ്മി​ഷ​നു ഹാ​ജ​രാ​കു​ന്ന​തി​ന് മു​ന്പ് ഓ​ണ്‍​ലൈ​ൻ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

പ​ട​ന്ന ഷ​റ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് സ​യ​ന്‍​സ് കോ​ള​ജ് നേ​രി​ട്ട് ന​ട​ത്തു​ന്ന അ​ഡ്മി​ഷ​ന് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അം​ഗീ​കാ​രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. ഈ ​കോ​ള​ജി​ല്‍ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും ഇന്ന് ​ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല താ​വ​ക്ക​ര കാ​മ്പ​സി​ൽ ന​ട​ത്തു​ന്ന സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ ഹാ​ജ​രാ​ക​ണം.

പ​ട​ന്ന ഷ​റ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ ബി​രു​ദ​കോ​ഴ്സു​ക​ളി​ലേ​ക്കും ചെ​റു​പു​ഴ ന​വ​ജ്യോ​തി ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജി​ലെ ബി​എ ഇ​ക്ക​ണോ​മി​ക്സ് കോ​ഴ്സു​ക​ളി​ലേ​ക്കും മാ​ത്ര​മാ​ണ് ഇന്ന് ​ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല താ​വ​ക്ക​ര കാ​മ്പ​സി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്ന​ത്. മ​റ്റ് അ​ണ്‍​എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ അ​താ​ത് കോ​ള​ജു​ക​ളി​ൽ ത​ന്നെ​യാ​ണ് ന​ട​ത്തു​ക.

പിജി റാ​ങ്ക് ലി​സ്റ്റ്

പിജി സ​യ​ന്‍​സ് വി​ഷ​യ​ങ്ങ​ളു​ടെ റാ​ങ്ക് ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഈ ​റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ള്‍​പ്പെ​ട്ട​വ​ർ ( ഷുവർ ആൻഡ് വെയിറ്റിംഗ് ലിസ്റ്റ്) ഇന്ന് ​രാ​വി​ലെ 11 ന് മു​മ്പാ​യി പ്ര​വേ​ശ​ന​ത്തി​നാ​യി ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ സ​ഹി​തം അ​താ​ത് കോ​ളജു​ക​ളി​ല്‍ ഹാ​ജ​രാകണം.​ ഇന്ന് ​രാ​വി​ലെ 11ന് മുന്പായി ഹാ​ജ​രാ​കാ​ത്ത​വ​രെ റാ​ങ്ക് ലി​സ്റ്റി​ൽ നീ​ക്കം ചെ​യ്യു​ന്ന​താ​ണ്.സ​യ​ന്‍​സ് ഒ​ഴി​കെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ലെ അ​ഡ്മി​ഷ​ൻ ഓഗസ്റ്റ് രണ്ടിന് അതത് കോളജുകളിൽ നടക്കും.

നാ​ലും ര​ണ്ടും സെ​മ​സ്റ്റ​ർ എം​സി​എ പ​രീ​ക്ഷ​ക​ൾ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ളേ​ജു​ക​ളി​ലെ (ഐ​ടി​ഇ​സി ഉ​ൾ​പ്പെ​ടെ) നാ​ലും ര​ണ്ടും സെ​മ​സ്റ്റ​ർ എം​സി​എ (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് ജൂ​ലൈ 2018) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം സെ​പ്റ്റം​ബ​ർ മൂ​ന്ന്, 17 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കും. നാ​ലാം സെ​മ​സ്റ്റ​ർ എം​സി​എ യു​ടെ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ പി​ഴ കൂ​ടാ​തെ ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ നാ​ലു​വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ ഏ​ഴു വ​രെ​യും സ​ർ​മ​പ്പി​ക്കാം. ര​ണ്ടാം സെ​മ​സ്റ്റ​ർ എം​സി​എ യു​ടെ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ പി​ഴ കൂ​ടാ​തെ ഓ​ഗ​സ്റ്റ് ഏ​ഴു മു​ത​ൽ 10 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ14 വ​രെ​യും സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടി​നോ​ടൊ​പ്പം എ​പി​സി, ച​ലാ​ൻ എ​ന്നി​വ യ​ഥാ​ക്ര​മം ഓ​ഗ​സ്റ്റ് ഒ​ന്പ​ത്, 17 തീ​യ​തി​ക​ൾ​ക്ക​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്ക​ണം. 2013 അ​ഡ്മി​ഷ​നും അ​തി​നു മു​ന്പ് അ​ഡ്മി​ഷ​ൻ നേ​ടി​യ സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ൾ (ര​ണ്ട് സ​പ്ലി​മെ​ന്‍റ​റി ചാ​ൻ​സ് ഉ​പ​യോ​ഗി​ച്ച​വ​ർ) 5,000 രൂ​പ സ​ർ​വ​ക​ലാ​ശാ​ല ഫ​ണ്ടി​ൽ അ​ട​ച്ച് റി​ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​തും ഓ​രോ പേ​പ്പ​റി​നും 1,750 രൂ​പ അ​ട​യ്ക്കേ​ണ്ട​തു​മാ​ണ്. പ​രീ​ക്ഷാ​ഫീ​സ് ഇ​പ്ര​കാ​ര‌​മാ​ണ് തി​യ​റി റ​ഗു​ല​ർ 180 രൂ​പ (സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് 210), പ്രാ​ക്ടി​ക്ക​ൽ 190 (സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്210), പ്രോ​ജ​ക്ട്, ഡി​സ​ർ​ട്ടേ​ഷ​ൻ 505, വൈ​വ 140, മാ​ർ​ക്ക് ലി​സ്റ്റ് 65, സി​വി ക്യാ​ന്പ് ഫീ​സ് 160, ആ​പ്ലി​ക്കേ​ഷ​ൻ ഫോം 45 ​രൂ​പ.

തു​റ​ന്ന സം​വാ​ദം

മ​ല​യാ​ള​ത്തി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന കെ.​വി. സി​ന്ധു പി​എ​ച്ച്ഡി ബി​രു​ദ​ന​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ന്മേ​ലു​ള്ള തു​റ​ന്ന സം​വാ​ദം ഓ​ഗ​സ്റ്റ് മൂ​ന്നി​ന് രാ​വി​ലെ 10ന് ​ത​ല​ശേ​രി ബ്ര​ണ്ണ​ൻ കോ​ള​ജി​ലെ മ​ല​യാ​ള വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. പ്ര​ബ​ന്ധം സെ​മി​നാ​റി​ന് മൂ​ന്നു ദി​വ​സം മു​ന്പ് മു​ത​ൽ കോ​ള​ജി​ലെ മ​ല​യാ​ള വി​ഭാ​ഗം ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ​ക്കു ല​ഭി​ക്കും.

മ​ല​യാ​ള​ത്തി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന സ്മി​ത ജി. ​നാ​യ​ർ പിഎ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ൻ​മേ​ലു​ള്ള തുറന്ന സംവാദം ഓഗസ്റ്റ് മൂന്നിന് രാവിലെ 10ന് നീ​ലേ​ശ്വ​രം ​ഡോ. പി.​കെ രാ​ജ​ൻ മെ​മ്മോ​റി​യ​ൽ കാ​ന്പ​സി​ലെ മ​ല​യാ​ള വിഭാഗത്തിൽ നടക്കും. പ്ര​ബ​ന്ധം സെ​മി​നാ​റി​ന് മൂ​ന്നു ദി​വ​സം മുന്പ് മുതൽ ഡോ. ​പി.​കെ രാ​ജ​ൻ മെ​മ്മോ​റി​യ​ൽ കാ​ന്പ​സി​ലെ മ​ല​യാ​ള വി​ഭാ​ഗം ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് ലഭിക്കും.