University News
മൂ​ന്നും അ​ഞ്ചും സെ​മ​സ്റ്റ​ർ ബി​ടെ​ക് പ​രീ​ക്ഷാ​ഫ​ലം
മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി​പാ​ർ​ട്ട്​ടൈം ഉ​ൾ​പ്പെ​ടെ​ന്യൂ സ്കീം ​ഒ​ക്ടോ​ബ​ർ 2017), അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ്​പാ​ർ​ട്ട്​ടൈം ഉ​ൾ​പ്പെ​ടെ​ന്യൂ സ്കീം ​ന​വം​ബ​ർ 2017) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. മാ​ർ​ക്ക്‌​ലി​സ്റ്റ് ല​ഭ്യ​മാ​കു​ന്ന തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. പു​നഃ​പ​രി​ശോ​ധ​ന/​സൂ​ക്ഷ്മ പ​രി​ശോ​ധ​ന/​ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ വെ​ബ്സൈ​റ്റി​ൽ​നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്തെ​ടു​ത്ത മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പി​നോ​ടൊ​പ്പം 14 വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.

ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി​ഡി​എ​ൽ​ഡി പ​രീ​ക്ഷാ​ഫ​ലം

2016 ന​വം​ബ​റി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി​ഡി​എ​ൽ​ഡി (റ​ഗു​ല​ർ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഗ്രേ​ഡ്കാ​ർ​ഡു​ക​ൾ അ​ത​ത് കോ​ള​ജു​ക​ൾ മു​ഖാ​ന്തി​രം പി​ന്നീ​ട് വി​ത​ര​ണം ചെ​യ്യും. പു​നഃ​പ​രി​ശോ​ധ​ന/​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/​ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ 14 വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.

ജൂ​ണി​യ​ർ പ്രൊ​ജ​ക്‌​ട് ഫേ​ലോ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് കെ​മി​സ്ട്രി​യി​ൽ ഡി​എ​സ്ടി സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന ഗ​വേ​ഷ​ണ പ​ദ്ധ​തി​യി​ൽ പ്രൊ​ജ​ക്‌​ട് ഫെ​ലോ​യു​ടെ ഒ​രു ഒ​ഴി​വു​ണ്ട്. എം​എ​സ്‌​സി കെ​മി​സ്ട്രി/​ഫി​സി​ക്സ്/​മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ് പാ​സാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. നെ​റ്റ് പാ​സാ​യി​രി​ക്ക​ണം. ബ​യോ​ഡാ​റ്റ​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ കോ​പ്പി​ക​ളും പാ​സ്പോ​ർ​ട്ട്സൈ​സ് ഫോ​ട്ടോ സ​ഹി​തം 10 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം അ​യ​ക്ക​ണം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്കു മാ​സം 25,000 രൂ​പ ഫെ​ലോ​ഷി​പ്പ് ല​ഭി​ക്കും. പ്രാ​യ​പ​രി​ധി 28 വ​യ​സ്. അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പ് [email protected] എ​ന്ന വി​ലാ​സ​ത്തി​ൽ ഇ​മെ​യി​ൽ ചെ​യ്യാം. വി​ലാ​സം: പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​ർ, ഡി​എ​സ്ടി ഇ​ൻ​സ്പേ​യ​ർ പ്രൊ​ജ​ക്‌​ട്, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് കെ​മി​സ്ട്രി, ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി, എ​സ്‌​എ​ടി കാ​ന്പ​സ് എ​ടാ​ട്ട് പി.​ഒ, പ​യ്യ​ന്നൂ​ർ. ക​ണ്ണൂ​ർ 670327.

യു​ജി പ്ര​വേ​ശ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ൽ ഡി​ഗ്രി പ്ര​വേ​ശ​നം പൂ​ർ​ത്തി​യാ​ക്കേ​ണ്ട തീ​യ​തി മൂ​ന്നു​വ​രെ നീ​ട്ടി. ഇ​ന്ന​ലെ രാ​വി​ലെ 11 വ​രെ ല​ഭി​ച്ച സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ ഒ​ഴി​വു​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

പി​ജി പ്ര​വേ​ശ​നം

സ​യ​ൻ​സ് ഒ​ഴി​കെ​യു​ള്ള വി​ഷ​യ​ങ്ങ​ളു​ടെ പ്ര​വേ​ശ​നം ഇ​ന്ന് അ​ത​ത് കോ​ള​ജി​ൽ ന​ട​ത്തും. റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ (Sure & Waiting List) ഇ​ന്നു രാ​വി​ലെ 11 ന​കം അ​ത​ത് കോ​ള​ജി​ൽ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം ഹാ​ജ​രാ​ക​ണം. ആ​വ​ശ്യ​മെ​ങ്കി​ൽ പ്ര​തി​നി​ധി​യെ അ​യ​ക്കാം. ഇ​ന്നു രാ​വി​ലെ 11 ന​കം ഹാ​ജ​രാ​കാ​ത്ത​വ​രെ റാ​ങ്ക് ലി​സ്റ്റി​ൽ​നി​ന്ന് നീ​ക്കം ചെ​യ്യു​ന്ന​താ​ണ്.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ​ഫ​ലം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​എ​ൽ​എ​ൽ​ബി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി ന​വം​ബ​ർ 2016) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന​യ്ക്കും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ എ​ട്ടു വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.

സം​വാ​ദം ആ​റി​ന്

ജ്യോ​ഗ്ര​ഫി​യി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന ആ​ർ. അ​ഖി​ൽ എ​ന്ന വി​ദ്യാ​ർ​ഥി പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ൻ​മേ​ലു​ള്ള തു​റ​ന്ന സം​വാ​ദം ആ​റി​ന് രാ​വി​ലെ 11 ന് ​പ​യ്യ​ന്നൂ​രി​ലെ സ്വാ​മി ആ​ന​ന്ദ​തീ​ർ​ഥ ക്യാ​ന്പ​സി​ലെ ജ്യോ​ഗ്ര​ഫി വി​ഭാ​ഗ​ത്തി​ൽ ന​ട​ത്തും. പ്ര​സ്തു​ത പ്ര​ബ​ന്ധം സെ​മി​നാ​റി​നു മൂ​ന്നു ദി​വ​സം മു​ന്പു​മു​ത​ൽ സ്വാ​മി ആ​ന​ന്ദ​തീ​ർ​ഥ ക്യാ​ന്പ​സി​ൽ ജ്യോ​ഗ്ര​ഫി വി​ഭാ​ഗം ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്കു ല​ഭ്യ​മാ​യി​രി​ക്കും.