എംജി സർവകലാശാല പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
കോട്ടയം: സ്കൂൾ ഓഫ് എൻവയണ്മെണ്റ്റൽ സയൻസ് 2017 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി (ഇഎസ്എം ആൻഡ് ഇഎസ് ഡിഎം)(എൻവയണ്മെന്റൽ ആൻഡ് അറ്റ്മോസ്ഫെറിക് സയൻസ്) പരീക്ഷാഫലം പ്രസിദ്ധികരിച്ചു.
സ്കൂൾ ഓഫ് കെമിക്കൽ സയൻസ് 2017 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി കെമിസ്ട്രി (ഓർഗാനിക്, ഇനോർഗാനിക്, ഫിസിക്കൽ ആൻഡ് പോളിമർ) സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
2017 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി ഫർമസ്യൂട്ടിക്കൽ കെമിസ്ട്രി (സിഎസ്എസ്) റെഗുലർ, സപ്ലിമെന്റി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 18 വരെ അപേക്ഷിക്കാം.
ഏപ്രിലിൽ നടന്ന നാലാം വർഷ ബിഎസ്സി മെഡിക്കൽ മൈക്രോ ബയോളജിയുടെ പുതിയ സ്കീം (റെഗുലർ, സപ്ലിമെന്റി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 18 വരെ അപേക്ഷിക്കാം. വിശദാംശങ്ങൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.