കാലിക്കട്ടിൽ വിദൂര വിഭാഗം കോഴ്സുകൾക്ക് അപേക്ഷിക്കാം
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം 13 ബിരുദ കോഴ്സുകളിലേക്കും ആറ് ബിരുദാനന്തരകോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. ഇന്ന് മുതൽ അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കാം. ഫൈനോടു കൂടി അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം സെപ്റ്റംബർ 10 ആണ്. ഫൈനില്ലാതെ ഓഗസ്റ്റ് 31 വരെയും അപേക്ഷിക്കാം.
ഇന്ന് രാവിലെ മുതൽ വെബ്സൈറ്റിൽ ഓണ്‍ലൈൻ അപേക്ഷാ ലിങ്കും വിശദവിവരങ്ങളും ലഭിക്കുമെന്ന് വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടർ ഡോ.പി.ശിവദാസൻ അറിയിച്ചു.