2018 ജൂലൈയിൽ സ്കൂൾ ഓഫ് കെമിക്കൽ സയൻസസിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ എംടെക് പോളിമർ സയൻസ് ആൻഡ് ടെക്നോളജി (ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസ് ഫാക്കൽറ്റി, സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2017 ഒക്ടോബറിൽ ഐഐആർബിഎസിൽ നടത്തിയ രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഇന്റർ ഡിസിപ്ലിനറി മാസ്റ്റർ ഓഫ് സയൻസ് (എംഎസ്സി)(സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 ഏപ്രിൽ മാസത്തിൽ നടത്തിയ മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 28 വരെ അപേക്ഷിക്കാം.
2018 ഏപ്രിൽ മാസത്തിൽ നടത്തിയ അഞ്ചാം സെമസ്റ്റർ മാസ്റ്റർ ഓഫ് സയൻസ് മെഡിക്കൽ ബയോകെമിസ്ട്രി (റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 28 വരെ അപേക്ഷിക്കാം.
2017 ഡിസംബർ മാസത്തിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി ഫുഡ് ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (പിജി സിഎസ്എസ്, റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ അപേക്ഷിക്കാം.
2017 ഡിസംബർ മാസത്തിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎ ആനിമേഷൻ, മൾട്ടിമീഡിയ, ഗ്രാഫിക് ഡിസൈൻ, സിനിമ ആൻഡ് ടെലിവിഷൻ (റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ അപേക്ഷിക്കാം.
2017 ഡിസംബർ മാസത്തിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി എൻവയോണ്മെന്റ് സയൻസ് ആൻഡ് മാനേജ്മെന്റ് (റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ അപേക്ഷിക്കാം.
2017 ഡിസംബർ മാസത്തിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി ബയോടെക്നോളജി (റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ അപേക്ഷിക്കാം.
ചലച്ചിത്രോത്സവം മാറ്റിവച്ചു സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസും, സംസ്ഥാന ചലച്ചിത്ര അക്കാദമിയും സംയുക്തമായി സ്കൂൾ ഓഫ് കെമിക്കൽ സയൻസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഡോക്യുമെന്ററിഹ്രസ്വ ചലച്ചിത്രോത്സവം സെപ്റ്റംബർ അഞ്ചു മുതൽ ഏഴുവരെ തീയതികളിലേക്ക് മാറ്റിവച്ചു. പരിസ്ഥിതി പ്രശ്നങ്ങൾ, മനുഷ്യാവകാശങ്ങൾ, വികസനാനുബന്ധ പ്രശ്നങ്ങൾ എന്നീ പ്രമേയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ചിത്രങ്ങളാണു മേളയിൽ പ്രദർശിപ്പിക്കുന്നത്. 9447675755.
ശില്പശാല സ്കൂൾ ഓഫ് ബയോസയൻസസിന്റെ ആഭിമുഖ്യത്തിൽ ഐഐആർബിഎസ് സെമിനാർ ഹാളിൽ 29, 30 തീയതികളിൽ ’സസ്റ്റെയിനബിൾ വാട്ടർ റിസോഴ്സ് മാനേജ്മെന്റ്’ എന്ന വിഷയത്തിൽ ഇൻഡോജാപ്പനീസ് ശില്പശാല സംഘടിപ്പിക്കുന്നു. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്സിലിന്റെ ’എറുഡൈറ്റ്’ സ്കീമിൽ സ്പോണ്സർഷിപ്പോടെ നടത്തുന്ന പ്രസ്തുത ശില്പശാലയിലേക്ക് ജലവിഭവ ഗവേഷണ മേഖലയിൽ പഠനത്തിൽ ഏർപ്പെട്ടിരിക്കുന്ന ആർക്കും പങ്കെടുക്കാം.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം. പ്രവേശനം സൗജന്യം. 9746414687, 9400992464.
ദുരിതാശ്വാസം: കോളജുകൾ സഹകരിക്കണമെന്ന് വൈസ് ചാൻസലർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാ അധ്യാപകരും വിദ്യാർഥികളും പരമാവധി തുക സംഭാവന നൽകണമെന്നും ഇത് വിജയിപ്പിക്കാനുള്ള നടപടികൾ പ്രിൻസിപ്പൽമാർ കൈക്കൊള്ളേണ്ടതാണെന്നും സർവകലാശാലയുടെ കീഴിലുള്ള എല്ലാ കോളജ് പ്രിൻസിപ്പൽമാരോടും വൈസ് ചാൻസലർ അഭ്യർഥിച്ചു. ദുരിതബാധിതരെ സഹായിക്കാൻ കോളജുകളിലെ എൻഎസ്എസ് വോളന്റിയർമാരുടെ എല്ലാവിധ സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ഓണാവധി പുനഃക്രമീകരിച്ചു അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകൾക്ക് 18 പ്രവർത്തിദിനമായിരിക്കും. ഓണാവധി 19 മുതൽ 28 വരെ പുനഃക്രമീകരിച്ചിരിക്കുന്നു.
29 മുതൽ കോളജുകൾ തുറന്നു പ്രവർത്തിക്കും.
സ്കോളർഷിപ്പിന് അപേക്ഷിക്കാം കേന്ദ്ര സർക്കാർ യൂണിവേഴ്സിറ്റി, കോളജ് വിദ്യാർഥികൾക്കായി നൽകിവരുന്ന ന്യൂനപക്ഷ സ്കോളർഷിപ്പുകളായ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്, മെട്രിക്കംമീൻസ് സ്കോളർഷിപ്പ്, മൗലാനാ ആസാദ് നാഷണൽ ഫെല്ലോഷിപ്പ്, പഥോ പർദേശ്, ഹമാരി ധരോഹർ, കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് കോളജ് വിദ്യാർത്ഥികൾക്കായി നൽകിവരുന്ന ന്യൂനപക്ഷ സ്കോളർഷിപ്പുകളായ സി.എച്ച്. മുഹമ്മദ് കോയ മുസ്ലിം ഗേൾസ് സ്കോളർഷിപ്പ്, പ്രൊഫ. ജോസഫ് മുണ്ടശേരി സ്കോളർഷിപ്പ്, മദർ തെരേസാ സ്കോളർഷിപ്പ് എന്നിവയ്ക്ക് അപേക്ഷിക്കാം. 04712300523, 24, 2302090. ഇമെയിൽ: directo r.m
[email protected]