സെന്റർ ഓഫ് എക്സലൻസിൽ ഇന്റർവ്യൂ
കൊച്ചി: പട്ടികവർഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് മണ്ണന്തലയിൽ ആരംഭിക്കുന്ന സെന്റർ ഓഫ് എക്സലൻസിൽ മൂന്ന് മാസത്തെ ഡസ്ക്ടോപ്പ് എൻജിനീയറിംഗ്, നെറ്റ് വർക്ക് ആൻഡ് സപ്പോർട്ടിംഗ് എൻജിനിയറിംഗ്, സോഫ്റ്റ് വെയർ ഡവലപ്പർ എന്നീ കോഴ്സുകളിൽ പഠനം നടത്തുന്നതിനായി എസ്എസ്എൽസി /പ്ലസ് ടു/ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുളള പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരുമായി കൂടിക്കാഴ്ച നടത്തുന്നു. പഠന കാലയളവിൽ താമസ, ഭക്ഷണ സൗകര്യങ്ങൾ ലഭ്യമാണ്.
താത്പര്യമുളള പട്ടികവർഗ വിദ്യാർഥികൾ വെളളക്കടലാസിൽ എഴുതിയ അപേക്ഷ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ജാതി സർട്ടിഫിക്കറ്റ് എന്നിവ സഹിതം നാളെ രാവിലെ 10ന് മാതിരപ്പിളളി പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലിൽ ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04852814957.