മഹാരാജാസ് കോളജ് ബിരുദ പ്രവേശനം
കൊച്ചി: മഹാരാജാസ് കോളജ് 201819 അധ്യയന വർഷത്തെ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് അറബിക്അഞ്ച്, മാത്തമാറ്റിക്സ്ഒന്ന്, ഇൻസ്ട്രുമെന്റേഷൻഒന്ന്, മ്യൂസിക്ഒന്ന് എന്നീ ഡിപ്പാർട്ട്മെന്റുകളിൽ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുളളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 17ന് കോളജ് ഓഫീസിൽ നിന്ന് അപേക്ഷാഫോറം വാങ്ങി അന്ന് ഉച്ചയ്ക്ക് രണ്ടിനു മുന്പായി പൂരിപ്പിച്ച് നൽകണം. കൂടുതൽ വിവരങ്ങൾക്ക് കോളജ് ഓഫീസുമായി ബന്ധപ്പെടുക.