രാജഗിരിയിൽ ബിടെക് കോഴ്സിന് എൻബിഎ അക്രെഡിറ്റേഷൻ
കാക്കനാട്: രാജഗിരി സ്കൂൾ ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിലെ യോഗ്യതയുള്ള മുഴുവൻ ബിടെക് പ്രോഗ്രാമുകൾക്കും എൻബിഎ അക്രെഡിറ്റേഷൻ ലഭിച്ചു. രണ്ടാം തവണയാണ് രാജഗിരിയിലെ ബിടെക് കോഴ്സുകൾക്ക് എൻബിഎ അക്രെഡിറ്റേഷൻ ലഭിക്കുന്നത്. ഇതുവഴി കോളജിൽ മുൻനിര കന്പനികളുടെ പ്ലേസ്മെന്റിന് കൂടുതൽ അവസരങ്ങളൊരുങ്ങും. വിദേശരാജ്യങ്ങളിൽ ഉപരിപഠനം, തൊഴിൽ, വിദ്യാർഥികൾക്ക് വിസ എളുപ്പമാക്കൽ തുടങ്ങിയ നേട്ടങ്ങളും ലഭിക്കും.
സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവ് അളക്കുന്ന നാഷണൽ ബോർഡ് ഓഫ് അക്രെഡിറ്റേഷൻ (എൻബിഎ) രാജഗിരിയിലെ അഞ്ച് പ്രോഗ്രാമുകൾക്കാണ് അക്രെഡിറ്റേഷൻ നൽകിയിട്ടുള്ളത്. നേരത്തെ കോളജിന് എ ഗ്രേഡോടുകൂടി രണ്ടുതവണ എൻഎഎസി (നാക്ക്) അക്രെഡിറ്റേഷൻ ലഭിച്ചിരുന്നു. ഇതോടെ രണ്ടുനേട്ടങ്ങളും ഒരുപോലെ ലഭിക്കുന്ന കേരളത്തിലെ ഏക കോളജ് എന്ന ബഹുമതി രാജഗിരിക്ക് സ്വന്തമായി. യുജിസിയുടെ 2(എഫ്) സ്റ്റാറ്റസും കോളജിനുണ്ട്.